ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 500 ജിബി വരെ ഡാറ്റ നേടാം

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ ടെലിക്കോം വിപണിയിലെ മത്സരത്തിൽ ശക്തമായ ഇടപെടലാണ് നടത്തുന്നത്. മികച്ച ഓഫറുകൾ നൽകുകൊണ്ട് സ്വകാര്യ കമ്പനികൾക്ക്വെല്ലുവിളിയാകുന്നതിനൊപ്പം രാജ്യം ലോക്ക് ഡൌണിലേക്ക് പോകുന്ന അവസരത്തിൽ ഉപയോക്താക്കൾക്ക് മികച്ച ഡാറ്റ ഓഫറുകൾ നൽകാനും വാലിഡിറ്റി നീട്ടി നൽകാനും സൌജന്യ ടോക്ക്ടൈം നൽകാനും ബിഎസ്എൻഎൽ ശ്രദ്ധിക്കുന്നുണ്ട്.

5 ജിബി ഡാറ്റ
 

പ്രതിദിനം 5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന എസ്ടിവി 551 എന്ന പ്ലാൻ അടുത്തിടെയാണ് ബിഎസ്എൻഎൽ പുറത്തിറക്കിയത്. അത് കൂടാതെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി മികച്ച ആനുകൂല്യങ്ങൾ നൽകുന്ന രണ്ട് എസ്ടിവികൾ കൂടി ലഭ്യമാക്കിയിട്ടുണ്ട്. 693 രൂപ, 1,212 രൂപ വിലയുള്ള രണ്ട് ഡാറ്റാ എസ്ടിവികളെയും മറ്റ് ഡാറ്റ എസ്ടിവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഈ രണ്ട് പ്ലാനുകൾക്കും പ്രതിദിന ഡാറ്റ പരിധി ഇല്ല എന്നതാണ്.

693 രൂപ

693 രൂപയുടെയും 1,212 രൂപയുടെയും പ്ലാനുകൾ 365 ദിവസത്തെ വാലിഡിറ്റിയുള്ളവയാണ്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ ലഭിക്കുന്ന ഡാറ്റ ഉപയോക്താക്കൾക്ക് ഏത് ദിവസം വേണമെങ്കിലും ഉപയോഗിക്കാൻ. ഒരു ദിവസത്തിൽ നിശ്ചിത ഡാറ്റ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്ന നിയമങ്ങൾ ഈ എസ്ടിവികളിൽ ബാധകമല്ല. ഉദാഹരണത്തിന് 693 രൂപ പായ്ക്ക് 300 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ വാലിഡിറ്റി കാലയളവായ 365 ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും.

കൂടുതൽ വായിക്കുക: ലോക്ക്ഡൌണിനിടെ പേര് മാറ്റി ബി‌എസ്‌എൻ‌എല്ലും വോഡഫോൺ ഐഡിയയും

നിലവിൽ ഈ പ്ലാൻ

നിലവിൽ ഈ പ്ലാൻ ആന്ധ്രാപ്രദേശ്, തെലങ്കാന സർക്കിളുകളടക്കമുള്ള തിരഞ്ഞെടുത്ത സർക്കിളുകിൽ മാത്രമേ ലഭ്യമാവുകയുള്ളു. ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സർക്കിളായ കേരളത്തിൽ ഈ പ്ലാൻ അധികം വൈകാതെ എത്തിയേക്കും. കേരളത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളുടെ എണ്ണം ധാരാളമാണ്. കൂടാതെ കേരളത്തിലെ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗവും കൂടുതലാണ്.

ആപ്ലിക്കേഷൻ
 

ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഈ പ്ലാനുകളുടെ ലഭ്യത പരിശോധിക്കാൻ കഴിയും. ബിഎസ്എൻഎല്ലിന് 3 ജി വേഗത മികച്ച രീതിയിൽ ലഭിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ച് ഈ പ്ലാൻ പ്രയോജനകരമാണ്. കേരളത്തിൽ ഈ പ്ലാൻ വന്നാൽ, 4 ജി ലഭിക്കുന്നത് കൊണ്ട് തന്നെ ഇത് ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കും എന്ന് ഉറപ്പാണ്.

1,212 രൂപ, 693 രൂപ പ്ലാനുകളുടെ ആനുകൂല്യങ്ങൾ

1,212 രൂപ, 693 രൂപ പ്ലാനുകളുടെ ആനുകൂല്യങ്ങൾ

ബി‌എസ്‌എൻ‌എൽ രാജ്യത്തുടനീളമുള്ള പ്രീപെയ്ഡ് വരിക്കാർക്ക് വിവിധ ഡാറ്റ-ഓൺലി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകളുടെ പട്ടികയിലേക്കാണ് പുതിയ 693 രൂപ, 1,212 രൂപ പ്ലാനുകൾ കൂട്ടിച്ചേർത്തിരിക്കുന്നത്. 693 രൂപ പ്രീപെയ്ഡ് ഡാറ്റ എസ്ടിവിയിൽ മൊത്തം 300 ജിബി ഡാറ്റ ആനുകൂല്യം 365 ദിവസത്തെ വാലിഡിറ്റിയോടെ ലഭിക്കും. 1,212 രൂപ പ്ലാൻ 500 ജിബി ഡാറ്റ 365 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്ന പ്ലാനാണ്. ഈ രണ്ട് പ്ലാനുകളിലും ബി‌എസ്‌എൻ‌എൽ വോയ്‌സ് കോളിംങോ എസ്എംഎസ് ആനുകൂല്യങ്ങളോ നൽകുന്നില്ല.

കൂടുതൽ വായിക്കുക: എയർടെല്ലും ബിഎസ്എൻഎല്ലും സൌജന്യ ടോക്ക് ടൈം നൽകുന്നു, ഒപ്പം അധിക വാലിഡിറ്റിയും

Most Read Articles
Best Mobiles in India

Read more about:
English summary
BSNL has some unique data-only offerings under its portfolio in some circles. Very recently, we have reported the telco’s STV 551 that offers a whopping 5GB data per day for 90 days. And today, we have come across two more data STVs priced at Rs 693 and Rs 1,212. Unlike other data STVs from BSNL which have a daily data limit, the Rs 693 and Rs 1,212 packs come with data benefit valid for 365 days from the date of recharge. For example, the Rs 693 pack provides a user 300GB of data which can be used across the entire validity period.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X