ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാം

|

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ സൌജന്യ 4ജി സിം ഓഫർ പ്രഖ്യാപിച്ചു. പുതിയ ഓഫർ 2021 ജൂൺ 30 വരെ ലഭ്യമാകും. ഈ ഓഫർ പുതിയ ഉപയോക്താക്കൾക്കും മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഉപയോഗിച്ച് നെറ്റ്വർക്കിലേക്ക് എത്തിയ ഉപയോക്താക്കൾക്കും ലഭ്യമാകും. പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും 4ജി സിം കാർഡ് വിൽ‌പന വർദ്ധിപ്പിക്കാനുമായിട്ടാണ് ബി‌എസ്‌എൻ‌എൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം അടക്കമുള്ള ബിഎസ്എൻഎൽ 4ജി ലഭ്യമായ ഇടങ്ങളിൽ ഇത് ഏറെ ഗുണകരമാകും.

ബിഎസ്എൻഎൽ
 

നേരത്തെ ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ ആരംഭിക്കുകയും ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പിൻവലിച്ച ഈ ഓഫർ ബിഎസ്എൻഎൽ വീണ്ടും തിരകെ കൊണ്ടുവന്നിരിക്കുകയാണ്. ഈ ഓഫറിലൂടെ എല്ലാ പുതിയ, എം‌എൻ‌പി ഉപയോക്താക്കൾക്കും ബി‌എസ്‌എൻ‌എൽ 4ജി സിം സൌജന്യമായി ലഭിക്കും. പക്ഷേ 100 രൂപയുടെ ഫസ്റ്റ് റീചാർജ് കൂപ്പണുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

ഉപഭോക്തൃ അടിത്തറ

"ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി പ്രതിമാസ സിം വിൽ‌പന ലക്ഷ്യം വച്ചാണ് ബിഎസ്എൻഎൽ 2021 ഏപ്രിൽ 17 മുതൽ 2021 ജൂൺ 30 വരെ പുതിയ കണക്ഷനുകൾ‌ക്കും എം‌എൻ‌പിക്കും സൌജന്യമായി 4ജി സിം നൽകാൻ ആരംഭിച്ചത് എന്ന് ബി‌എസ്‌എൻ‌എൽ പറഞ്ഞു. സൌജന്യ 4ജി സിം നേടുന്നതിന് ഉപയോക്താക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ബി‌എസ്‌എൻ‌എൽ 4ജി സിം നേടാനുള്ള നടപടികൾ

ബി‌എസ്‌എൻ‌എൽ 4ജി സിം നേടാനുള്ള നടപടികൾ

എല്ലാ ഉപയോക്താക്കൾക്കും 4ജി സിം നേടുന്നതിന് ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്കോ കമ്പനി റീട്ടെയിലർ ഷോപ്പിലേക്കോ വിളിക്കാമെന്ന് ബി‌എസ്‌എൻ‌എൽ വ്യക്തമാക്കി. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയുൾപ്പെടെ എല്ലാ രേഖകളും ഉപയോക്താക്കൾ സമർപ്പിക്കണം. കേരളത്തിലെ ഉപയോക്താക്കൾക്ക് 2021 ജൂൺ 30 വരെ ഈ ഓഫർ ലഭ്യമാണ്. എല്ലാ ഉപയോക്താക്കൾക്കും അൺലിമിറ്റഡ് കോളിങും ദിവസവും 100 മെസേജുകളും ഇതിനൊപ്പം ലഭിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചു.

കൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികളെ നേരിടാൻ ബിഎസ്എൻഎൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികളെ നേരിടാൻ ബിഎസ്എൻഎൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

50,000 ടവറുകൾ
 

രാജ്യത്തെ 50,000 ടവറുകൾ നവീകരിച്ച് 4ജി ആക്കുന്നതിനായി ബി‌എസ്‌എൻ‌എൽ പുതിയ ടെണ്ടർ കൊണ്ടുവന്നിട്ടുണ്ട്. എല്ലാ സർക്കിളുകളിലും നെറ്റ്‌വർക്ക് നവീകരിക്കുന്നതിനായി നോക്കിയ, സാംസങ്, എറിക്സൺ എന്നിവരുമായി ബിഎസ്എൻഎൽ ചർച്ച നടത്തുന്നുണ്ട്. ബി‌എസ്‌എൻ‌എൽ 4ജി രാജ്യത്ത് എല്ലായിടത്തും ലഭ്യമല്ല എങ്കിലും 4ജി ലഭ്യമായ ചുരുക്കം ചില സ്ഥലങ്ങളിലേക്കായി ആകർഷകമായ പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

4ജി

ബിഎസ്എൻഎല്ലിന്റെ 4ജി പ്ലാനുകളുടെ വിഭാഗത്തിൽ 15 പ്ലാനുകളാണ് ഉള്ളത്. 187 രൂപ, 151 രൂപ, 251 രൂപ, 153 രൂപ, 365 രൂപ, 399 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 997 രൂപ, 1,098 രൂപ, 1,999 രൂപ, 2,399 രൂപ, 7 രൂപ, 16 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഈ പ്ലാനുകളെല്ലാം നിലവിൽ കേരളത്തിൽ ലഭ്യമാണ്. ബിഎസ്എൻഎൽ ആദ്യമായി 4ജി നെറ്റ്വർക്ക് ലഭ്യമാക്കിയ സർക്കിൾ കൂടിയാണ് കേരളം.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ പുതിയ ഭാരത് ഫൈബർ, എയർ ഫൈബർ പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ പുതിയ ഭാരത് ഫൈബർ, എയർ ഫൈബർ പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL has announced a free 4G SIM offer for prepaid customers. The new offer will be available until June 30, 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X