3ജിയെ മാറ്റി പകരം 4ജി VoLTE സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽ

|

ടെലിക്കോം രംഗത്തെ ബിഎസ്എൻഎല്ലിൻറെ മുഖ്യ എതിരാളായ റിലയൻസ് ജിയോ, എയർടെൽ, എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ബി‌എസ്‌എൻ‌എൽ. രാജ്യത്ത് 4 ജി നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നുണ്ടെന്നും ഉടൻ തന്നെ എല്ലാ സർക്കിളുകളിലേക്കും VoLTE സേവനം എത്തിക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള 3 ജി നെറ്റ്‌വർക്കിനെ 4 ജിയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ഈ പൊതുമേഖലാ സ്ഥാപനത്തിൻറെ ശ്രമം.

പശ്ചിമ ബംഗാളിൽ 4 ജി
 

പശ്ചിമ ബംഗാളിൽ 4 ജി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ഇതിനകം ബി‌എസ്‌എൻ‌എൽ ആരംഭിച്ചതായി ടെലികോം ടോക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. 8,500 ഇനോഡ്-ബി [4 ജി സൈറ്റുകൾ] ഇന്ത്യയിലുടനീളം വിന്യസിക്കാനാണ് ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നത്. എം‌ടി‌എൻ‌എൽ പ്രവർത്തിക്കുന്ന മുംബൈയും ദില്ലിയും ഇതിൽ ഉൾപ്പെടില്ല. എന്തായാലും ബി‌എൻ‌എസ്‌എൽ രാജ്യത്തുടനീളം 4 ജി പുറത്തിറക്കിയാൽ ഉപയോക്താക്കൾക്ക് 4 ജി സിം കാർഡുകൾ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ സ്മാർട്ട്‌ഫോണുകൾ അപ്‌ഗ്രേഡുചെയ്യേണ്ടിവരും.

3 ജി സേവനങ്ങൾ

ബി‌എസ്‌എൻ‌എൽ 4 ജി സേവനം സജീവമാക്കുന്നതിനൊപ്പം തന്നെ അതിൻറെ 3 ജി സേവനങ്ങൾ പതുക്കെ നിർത്താനും പദ്ധതിയിടുന്നുണ്ട്. അതുകൊണ്ട് തന്നെ 4 ജി സൈറ്റുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബി‌എസ്‌എൻ‌എൽ അതീവ ശ്രദ്ധ പുലർത്തുകയും പ്രവർത്തനങ്ങൾ സാവധാനത്തിൽ നടത്തുകയും ചെയ്യുന്നു. ഇതിനൊപ്പം തന്നെ 3 ജി ഉപയോഗം കുറഞ്ഞ സ്ഥലത്ത് കൂടുതൽ സെറ്റുകൾ ആരംഭിക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് 3 ജിയിൽ നിന്ന് 4 ജിയിലേക്ക് മാറാൻ എളുപ്പമുള്ള സംവിധാനങ്ങളും ബി‌എസ്‌എൻ‌എൽ ഒരുക്കും.

VoLTE സേവനങ്ങൾ

4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട് നിലവിൽ ഷവോമി, നോക്കിയ, സോണി, വിവോ, ഓപ്പോ, തുടങ്ങിയ നിർമ്മാതാക്കളുടെ 30 സ്മാർട്ട്‌ഫോൺ മോഡലുകളിൽ ബി‌എസ്‌എൻ‌എൽ VoLTE സേവനം പരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ബി‌എസ്‌എൻ‌എൽ കൂടുതൽ സ്മാർട്ട്‌ഫോൺ മോഡലുകളിലേക്ക് VoLTE സേവനങ്ങൾ വ്യാപിപിക്കും.

സാമ്പത്തിക പ്രശ്നം
 

ബി‌എസ്‌എൻ‌എൽ അടുത്തകാലത്തായി വൻ സാമ്പത്തിക പ്രശ്നമാണ് അനുഭവിക്കുന്നത്. ഇതിനിടെയാണ് ഉപഭോക്താക്കളെ നിലനിർത്തുന്നതിനായി ബി‌എസ്‌എൻ‌എൽ 4 ജി ഡെവലപ്പ്മെൻറ് പ്രഖ്യാപിച്ചത്. ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്ക് 4G, VoLTE സേവനങ്ങൾ ഉപയോഗിച്ച് ഡാറ്റയിലൂടെ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനാകും. എന്നിരുന്നാലും, മറ്റ് സ്വകാര്യ കമ്പനികൾ നൽകുന്ന കുറഞ്ഞ വിലയ്ക്കുള്ള ഓഫറുകൾക്കിടെ പഭോക്താക്കളെ നിലനിർത്താൻ ഇത്തരം നടപടികൾ മതിയാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
BSNL is reportedly working on winning back customers from private rivals like Reliance Jio, Airtel, and others. BSNL is planning to expand the 4G network in the country and is working on bringing VoLTE service to all circles soon, a report states. BSNL is also planning to replace the existing 3G network with 4G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X