ലോക്ക്ഡൌണിനിടെ പേര് മാറ്റി ബി‌എസ്‌എൻ‌എല്ലും വോഡഫോൺ ഐഡിയയും

|

കൊവിഡ്-19 സംബന്ധിച്ച് ഉപയോക്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എല്ലും സ്വകാര്യ ടെലിക്കോം സർവ്വീസ് പ്രൊവൈഡറായ വോഡഫോൺ ഐഡിയയും അവരുടെ നെറ്റ്‌വർക്കിന്റെ പേരുകൾ മാറ്റി. കൊറോണ വൈറസ് പടരുന്നത് തടയാൻ സർക്കാർ 21 ദിവസത്തെ ലോക്ക്ഡൌൺ ഏർപ്പെടുത്തിയ അവസരത്തിൽ സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതിനായാണ് നെറ്റ്വർക്ക് പേരുകൾ മാറ്റിയിരിക്കുന്നത്.

നെറ്റ്‌വർക്ക് നെയിം
 

ബി‌എസ്‌എൻ‌എൽ അതിന്റെ നെറ്റ്‌വർക്ക് നെയിം ബി‌എസ്‌എൻ‌എൽ മൊബൈൽ എന്നത് മാറ്റി ‘ബി‌എസ്‌എൻ‌എൽ സ്റ്റേ അറ്റ് ഹോം' എന്നാക്കി. അതുപോലെ, COVID-19 നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വോഡഫോൺ ഐഡിയ അവരുടെ നെറ്റ്‌വർക്ക് നെയിം മാറ്റി ‘വോഡഫോൺ-ബി സേഫ്' എന്നാക്കി മാറ്റി. ഇത് മാത്രമല്ല, എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും അവരുടെ ഡീഫോൾട്ട് കോളർ ട്യൂണുകൾ 30 സെക്കൻഡ് കൊറോണ വൈറസ് പ്രിവൻഷൻ കോളർ ട്യൂണായി മാറ്റാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ട്വീറ്റുകൾ

നെറ്റ്‌വർക്ക് പേര് മാറ്റിയതുമായി ബന്ധപ്പെട്ട് വോഡഫോണിന് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വിവിധ ട്വീറ്റുകൾ ലഭിച്ചു. ടെൽകോയുടെ നീക്കത്തെ ചില ആളുകൾ അഭിനന്ദിക്കുമ്പോൾ വോഡഫോൺ കൊണ്ടുവന്ന മാറ്റം ചില ഉപയോക്താക്കൾക്ക് ഇഷ്ടമായില്ല. എജിആർ കുടിശ്ശികയും മറ്റും വോഡാഫോണിന്റെ സാമ്പത്തിക നില മോശമാക്കിയ അവസ്ഥയിൽ നെറ്റ്വർക്ക് ടവർ പ്രശ്‌നങ്ങളും കമ്പനി അഭിമുഖികരിക്കുന്നുണ്ട്. ഇതും ആളുകളുടെ വിമർശനത്തിന് കാരണമായി.

സൌജന്യ ടോക്ക് ടൈമുമായി ബിഎസ്എൻഎൽ

സൌജന്യ ടോക്ക് ടൈമുമായി ബിഎസ്എൻഎൽ

കൊറോണ വൈറസിനെക്കുറിച്ച് ഉപയോക്താക്കളിൽ അവബോധം സൃഷ്ടിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എൽ കഠിനമായി ശ്രമിക്കുന്നു. ഓപ്പറേറ്ററുടെ പേര് മാറ്റുന്നതിനു പുറമേ ബി‌എസ്‌എൻ‌എൽ അതിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി 2020 ഏപ്രിൽ 20 വരെ നീട്ടീ നൽകാൻ ആരംഭിച്ചു. ഇതിനൊപ്പം ബിഎസ്എൻഎൽ വരിക്കാർക്ക് 10 രൂപ സൌജന്യ ടോക്ക് ടൈമും വാഗ്ദാനം ചെയ്യുന്നു. സീറോ ബാലൻസ് ഉള്ള അക്കൌണ്ടുകളിലേക്കാണ് ഇത് ലഭിക്കുക.

പ്രീപെയ്ഡ്
 

ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ടോക്ക് ടൈം തീർന്നുപോയാലും അത്യാവശ്യ ഘട്ടത്തിൽ അവരുടെ സുഹൃത്തുക്കളുമായി കഴിയും. കമ്പനിയുടെ ഈ നീക്കം പ്രാഥമികമായി 21 ദിവസത്തെ ലോക്ക്ഡൗൺ കാലയളവ് കാരണം ആശയവിനിമയ പ്രശ്നങ്ങൾ നേരിടുന്ന അതിഥി തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരായ ആളുകളെയും സഹായിക്കും. ബി‌എസ്‌എൻ‌എല്ലിന് സമാനമായി ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയും അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർദ്ധിപ്പിക്കുകയും സൌജന്യ ടോക്ക് ടൈം നൽകുകയും ചെയ്യുന്നുണ്ട്

വോഡഫോൺ ഐഡിയയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ അടുത്തിടെ 95 രൂപയുടെ പുതിയ ഓൾ‌റൌണ്ടർ പ്രീപെയ്ഡ് റീചാർജ് പുറത്തിറക്കി. ഇത് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം അതിവേഗ ഇന്റർനെറ്റ് ഡാറ്റയും നൽകും. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ കാലയളവിലേക്കായി 200 എംബി ഡാറ്റ പ്ലാനിലൂടെ ലഭിക്കും. ലഭിക്കുന്ന ഡാറ്റ കുറവാണെന്ന് തോന്നാമെങ്കിലും പ്ലാനിന്റെ മുഖ്യ ആകർഷണം 74 രൂപയും ടോക്ക് ടൈമും ഇതിലൂടെ ലഭിക്കും എന്നതാണ്.

ടെലികോം

തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളായ ചെന്നൈ, കർണാടക, മധ്യപ്രദേശ്, മുംബൈ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകും. ഈ പുതിയ ഓൾ റൌണ്ടർ പായ്ക്ക് ഉപയോഗിച്ച് ഇരട്ടി സർവ്വീസ് വാലിഡിറ്റി നേടാൻ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് സാധിക്കും. ലോക്ക്ഡൌൺ കാലത്ത് ഏറെ ആകർഷകമായ പ്ലാൻ തന്നെയാണ് ഇത്.

Most Read Articles
Best Mobiles in India

English summary
State-owned telecom operator BSNL and private TSP Vodafone Idea have changed their network names in order to generate awareness among users regarding COVID-19. The government has imposed 21-day lockdown to stop the spread of Coronavirus. To support the decision by the government, BSNL has changed its network name from BSNL Mobile to ‘BSNL Stay at Home‘. Similarly, Vodafone Idea has added a suffix in their network name to spread awareness about COVID-19. Vodafone network name is being displayed as ‘Vodafone-Be Safe.’ Not only this, but DoT has also directed all the telecom operators to change their default caller tunes into 30-second Coronavirus Prevention Caller Tune.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X