ബിഎസ്എൻഎല്ലിന് ഇനി നല്ലകാലം; കാരണം ഇവയാണ്

|

ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഇനി വരാൻ പോകുന്നത് നല്ല കാലമായിരിക്കും. ടെലിക്കോം കമ്പനി വൈകാതെ തന്നെ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ അതിന്റെ വരിക്കാരായി ചേർത്തേക്കും. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ജിയോ, എയർടെൽ, വിഐ എന്നിവ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് കഴിഞ്ഞയാഴ്ച്ച നിരക്ക് വർധിപ്പിച്ചിരുന്നു. ജിയോ 20 ശതമാനവും മറ്റ് രണ്ട് കമ്പനികളും 25 ശതമാനവുമാണ് നിരക്ക് വർധിപ്പിച്ചത്.

 

ടെലിക്കോം കമ്പനി

സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനവ് നടന്നിട്ടും തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിക്കാൻ ബിഎസ്എൻഎൽ തയ്യാറായിട്ടില്ല. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന ടെലിക്കോം ഓപ്പറേറ്ററായി ബിഎസ്എൻഎൽ മാറി. താരിഫ് നിരക്കുകൾ ഗുണമായി മാറുമ്പോഴും ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിക്കാത്തത് ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. 4ജി ലഭ്യമായ കേരളം അടക്കമുള്ള സർക്കിളുകളിൽ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും.

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വിഐ, എയർടെൽ, ബിഎസ്എൻഎൽ എന്നിവ നൽകുന്ന പുതിയ പ്ലാനുകളെ വച്ച് നോക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ വളരെ വിലകുറഞ്ഞതാണ്. റീചാർജിനായി കുറച്ച് തുക മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപയോക്താക്കളെയും ബിഎസ്എൻഎല്ലിന് ആകർഷിക്കാൻ സാധിക്കും. 4ജി സേവനങ്ങൾ എല്ലായിടത്തും എത്തിക്കാൻ സാധിക്കാത്തതിനാൽ ഒരു വിഭാഗം ഉപയോക്താക്കൾ ബിഎസ്എൻഎൽ തിരഞ്ഞെടുക്കാൻ സാധ്യത ഇല്ല.

ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്

പുതിയ താരിഫ് നിരക്കുകൾ
 

പുതിയ താരിഫ് നിരക്കുകൾ വന്നതോടെ പല ഉപയോക്താക്കളും തങ്ങളുടെ സെക്കൻഡറി സിം കാർഡ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. കാരണം താരിഫ് വർദ്ധനയോടെ സ്വകാര്യ ഓപ്പറേറ്റർമാരുടെ പ്ലാനുകൾ സെക്കൻഡറി സിം കാർഡിൽ റീചാർജ് ചെയ്യാൻ ആളുകൾ തയ്യാറാവില്ല. ബിഎസ്എൻഎൽ ആകർഷകമായ ആനുകൂല്യങ്ങളോടെ വിലകുറഞ്ഞ പ്ലാനുകൾ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ധാരാളം ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയെല്ലാം നൽകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ.

കുറഞ്ഞ വിലയുള്ള പ്ലാനുകൾ

കുറഞ്ഞ വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്ന വോയിസ് കോളിങ് മാത്രം ആവശ്യമുള്ള വലിയൊരു വിഭാഗം ഉപയോക്തക്കളുടെ ആവശ്യത്തെയും തിരസ്കരിക്കുന്നതാണ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പുതുക്കിയ പ്ലാനുകൾ. അതേ സമയം ബിഎസ്എൻഎൽ കോളിങ് ആവശ്യം നിറവേറ്റുന്ന വില കുറഞ്ഞ ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഭാവിയിൽ ടെലികോം കമ്പനി 4ജി സേവനങ്ങൾ ആരംഭിക്കുമ്പോൾ കുറഞ്ഞ നിരക്കുകളോടെ 4ജി ലഭ്യമാക്കുന്ന ഓപ്പറേറ്റർ എന്ന നിലയിൽ വലിയ ജനപ്രിതി നേടാൻ സാധിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ പ്രീപെയ്ഡ് താരിഫ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ബിഎസ്എൻഎൽ നിലപാട് എടുത്തിട്ടില്ല.

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കിയാൽ സ്വകാര്യ ടെലിക്കോം കമ്പനികളെ മറികടക്കാൻ പോലും ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് ഉറപ്പാണ്. ഇതിനകം തന്നെ ബിഎസ്എൻഎല്ലിന് ടെലിക്കോം വിപണിയിൽ പത്ത് ശതമാനത്തിൽ അധികം വിപണി വിഹിതം നിലനിർത്താൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 4ജി ലഭ്യമാക്കിയാൽ 4ജിക്കായി ചിലവഴിക്കുന്ന തുക ബിഎസ്എൻഎല്ലിന് വേഗത്തിൽ തിരികെ ലഭിക്കുമെന്ന് ഉറപ്പാണ്. 2022 സെപ്തംബറോടെ ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കുമെന്ന് കമ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ പാർലമെന്റിൽ അറിയിച്ചിരുന്നു.

റിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കിറിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കി

4ജി

4ജി എല്ലായിടത്തും ലഭ്യമാക്കാൻ സാധിച്ചാൽ ബിഎസ്എൻഎല്ലിന് ഏകദേശം 900 കോടി രൂപ വരുമാനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ വിറ്റഴിക്കാൻ സർക്കാരിന് പദ്ധതികൾ ഒന്നും തന്നെ ഇല്ലെന്നും ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നും ചൗഹാൻ ലോക്സഭയിൽ നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 4ജി സേവനങ്ങൾ ലഭ്യമാക്കി കഴിഞ്ഞാൽ എസ്റ്റിമേറ്റ് അനുസരിച്ച് പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ ഏകദേശം 900 കോടി രൂപയുടെ വരുമാന വർധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ

കേരളത്തിലെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ

ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിൽ ഒന്നാണ് കേരളം. അതുകൊണ്ട് തന്നെ നമ്മുടെ ഡാറ്റ ആവശ്യങ്ങൾക്കും ഈ പ്ലാനുകൾ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎല്ലിന്റെ ചില മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 187 രൂപ മുതൽ 599 രൂപ വരെയുള്ള പ്ലാനുകളാണ് ഉള്ളത്.

187 രൂപ പ്ലാൻ

187 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 187 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ദൈനം ദിന ഡാറ്റ ലിമിറ്റ് ഉപയോഗിച്ചുകഴിഞ്ഞാൽ, ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56ജിബി ഡാറ്റയാണ് നൽകുന്നത്.

ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണംബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണം

എസ്ടിവി 499

എസ്ടിവി 499

എസ്ടിവി 499ന് പേര് സൂചിപ്പിക്കുന്നത് പോലെ 499 രൂപയാണ് വില. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 187 രൂപ പ്ലാൻ പോലെ തന്നെ ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 180ജിബി ഡാറ്റ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം സിംഗ്, ബിഎസ്എൻഎൽ ട്യൂൺസ് എന്നീ അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

599 രൂപയുടെ പ്ലാൻ

599 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ 599 രൂപ വിലയുള്ള പ്ലാൻ ഇന്ത്യയിലെ മറ്റേതെങ്കിലും ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. 'STV_WFH_599' എന്നാണ് ഈ പ്ലാനിന്റെ പേര്. ഈ പ്ലാൻ 599 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ദിവസവും 5 ജിബി ഡാറ്റയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ ലഭിക്കുന്ന എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളം നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
BSNL will soon add millions of new users to its network. The main reason behind this is that private telecom operators have increased tariffs on their prepaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X