കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഉടനീളം 4ജി എത്തിക്കാൻ ബി‌എസ്‌എൻ‌എൽ

|

ബിഎസ്എൻഎൽ തങ്ങളുടെ പോസ്റ്റപെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് എഫ്‌യുപി ലിമിറ്റ് നീക്കം ചെയ്ത് പൂർണമായും അൺലിമിറ്റഡ് ആയി കോളിങ് ആനുകൂല്യങ്ങൾ നൽകാനൊരുങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മറ്റൊരു സന്തോഷ വാർത്ത. ബി‌എസ്‌എൻ‌എൽ 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഓപ്പറേറ്റർക്ക് സ്പെക്ട്രം അനുവദിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതിനൊപ്പം 4ജി ലേലത്തിന് മന്ത്രാലയം നോട്ടീസും നൽകി.

സ്പെക്ട്രം
 

ബിഎസ്എൻഎല്ലിന് 2100 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സാണ് ലഭിച്ചിട്ടുള്ളത്. മുംബൈ ഉൾപ്പെടെ 20 സർക്കിളുകളിലും കമ്പനി ഇത്രയും സ്പെക്ട്രമാണ് ഉപയോഗിക്കുന്നത്. ഈ സേവനങ്ങൾ ദില്ലിയിലും രാജസ്ഥാനിലും ലഭ്യമല്ല. നേരത്തെ 850 മെഗാഹെർട്‌സിൽ 5 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സിൽ 10 മെഗാഹെർട്‌സ് എന്നിങ്ങനെയുള്ള ബാൻഡുകൾ ദില്ലി, രാജസ്ഥാൻ സർക്കിളുകളിൽ ലഭിച്ചിരുന്നു. അടുത്ത 20 വർഷത്തേക്കാണ് സ്പെക്ട്രം അനുവദിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യവുമായി ബിഎസ്എൻഎൽ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചു

2ജി

ബി‌എസ്‌എൻ‌എൽ നിലവിൽ 900 മെഗാഹെർട്‌സും 1800 മെഗാഹെർട്‌സും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ ഉപയോക്താക്കൾക്ക് 2ജി സേവനങ്ങൾ നൽകാൻ കഴിയും. അതേസമയം 4ജി നെറ്റ്‌വർക്കുകൾ വിന്യസിക്കാൻ ആഗോള കമ്പനികൾ അടക്കമുള്ള 12 കമ്പനികൾക്ക് താൽപ്പര്യമുണ്ടെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇവയിൽ നോക്കിയ, എറിക്സൺ, തേജസ് നെറ്റ്‌വർക്ക്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയും ഉൾപ്പെടുന്നു. കമ്പനിയുടെ 4ജി ടെൻഡറിൽ പങ്കെടുക്കാൻ ഹുവാവേയും ഇസഡ്ടിഇയും താല്പര്യം കാണിച്ചിരുന്നു.

ഇന്ത്യൻ കമ്പനികൾക്ക് ബിഎസ്എൻഎൽ ടെണ്ടർ

ഇന്ത്യൻ കമ്പനികൾക്ക് ബിഎസ്എൻഎൽ ടെണ്ടർ

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് 2020 മാർച്ച് 11ന് പ്രീ-ബിഡ് മീറ്റിംഗ് നടത്താൻ ഒരുങ്ങുകയാണ്. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം കാണിച്ച 12 കമ്പനികളെ ഉൾപ്പെടുത്തി ബിഎസ്എൻഎൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീറ്റിങ് നടത്തുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികളിൽ പ്രധാനപ്പെട്ടവ, ടെക് മഹീന്ദ്ര, ടിസിഎസ്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, എച്ച്എഫ്സിഎൽ, തേജസ് നെറ്റ്‌വർക്ക്, ഐടിഐ, ലാർസൻ & ട്യൂബ്രോ എന്നിവയാണ്.

കൂടുതൽ വായിക്കുക: മത്സരം കടുപ്പിക്കാൻ ഉറച്ച് ബി‌എസ്‌എൻ‌എൽ, 2021 ലെ ബ്ലാക്ക് ഔട്ട് ഡേയ്സ് ഒഴിവാക്കി

4ജി
 

4ജി വിന്യസിക്കാനുള്ള ലേലത്തിൽ പങ്കെടുത്താൻ താല്പര്യം പ്രകടിപ്പിച്ച ആഗോള കമ്പനികളിൽ മാവെനിർ സിസ്റ്റംസ്, ഹുവാവേ, ഇസഡ്ടിഇ, നോക്കിയ, എറിക്സൺ എന്നിവ ഉൾപ്പെടുന്നു. റേഡിയോ വേവ്സ് 12 മുതൽ 14 സർക്കിളുകളിൽ വരെ എക്സപയർ ആവാൻ പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ ജിയോ വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലിക്കോം വിപണിയിൽ വരാനിരിക്കുന്ന മാസങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് നിലവിലുള്ള സൂചനകളിൽ നിന്ന് വ്യക്തമാണ്.

അൺലിമിറ്റഡ് പ്ലാൻ

അൺലിമിറ്റഡ് പ്ലാൻ

4ജി നെറ്റ്വർക്ക് രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും നൽകുന്ന പുതിയൊരു പ്ലാൻ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. 398 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. യാതൊരു എഫ്യുപി ലിമിറ്റുമില്ലാതെ പൂർണമായും അൺലിമിറ്റഡ് കോളുകളും ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. ഇന്ത്യൻ ടെലിക്കോം വിപണിയിൽ മറ്റൊരു ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യം

Most Read Articles
Best Mobiles in India

English summary
BSNL 4G services will be launched soon. The reports come after the Department of Telecommunications (DoT) allocated spectrum to the operator.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X