ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളിൽ തിരിമറി സാധ്യമോ? ഇവിഎമ്മിനെ കുറിച്ച് അറിയേണ്ടതെല്ലാം

|

ഇന്ത്യയെന്ന വിശാലമായ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇന്ന് മുഴുവനായും നടക്കുന്നത് ഇലക്ടോണിക്ക് വോട്ടിങ് മെഷീനുകളിലൂടെയാണ്. വോട്ടുകൾ റെക്കോർഡ് ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക്ക് ഡിവൈസാണ് ഇവിഎം മെഷീൻ. കടലാസ് ബാലറ്റുകൾക്ക് പകരമായി ഇവിഎം മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഉപയോഗിച്ച് തുടങ്ങിയത് നമ്മുടെ കേരളത്തിൽ തന്നെയാണ്. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിലാണ് ഇന്ത്യയിൽ ആദ്യം ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടന്നത്.

രണ്ട് ഭാഗങ്ങൾ
 

ഇവിഎം മെഷീനുകൾക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. കൺട്രോൺ യൂണിറ്റും ബാലറ്റിങ് യൂണിറ്റും. ബാലറ്റിങ് യൂണിറ്റ് വോട്ടിങ് രേഖപ്പെടുത്താനായി വോട്ടർമാർ ഉപയോഗിക്കുന്ന ഉപകരണമാണ്. കൺട്രോൾ യൂണിറ്റ് പോളിങ് ഓഫീസറുടെ അടുത്താണ് ഉണ്ടാവുക. ഓരോ വോട്ട് കഴിഞ്ഞും അടുത്ത വോട്ടിന് മുൻപ് കൺട്രോളിങ് യൂണിറ്റിൽ നിന്ന് ബാലറ്റ് യൂണിറ്റിലേക്ക് ഇൻസ്ട്രക്ഷൻ നൽകേണ്ടതുണ്ട്. പോളിങ് ഓഫീസർ കൺട്രോൾ യൂണിറ്റിലൂടെ റിലീസിങ് നൽകിയാൽ മാത്രമേ പോളിങ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളു.

പരാതികളും ആക്ഷേപങ്ങളും

പോളിങ് യൂണിറ്റിൽ നൽകിയിരിക്കുന്ന ബട്ടനുകളിൽ ഏത് സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യേണ്ടത് ആ സ്ഥനാർത്ഥിയുടെ ചിന്ഹത്തിന് നേരെയുള്ള ബട്ടൺ പ്രസ് ചെയ്താൽ വോട്ട് രേഖപ്പെടുത്തപ്പെടുന്നു. 2001 മുതൽ തുടർച്ചയായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷിൻറെ സുതാര്യതയെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തരം പരാതികളും ആക്ഷേപങ്ങളും നമ്മൾ കണ്ടതാണ്. എന്നാൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിമർശനങ്ങളെയെല്ലാം തള്ളക്കളയുകയും ഇവിഎമ്മിൽ യാതൊരുവിധ തിരിമറിയും സാധ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

എങ്ങനെ പ്രവർത്തിക്കുന്നു

ഇവിഎം പ്രവർത്തിക്കുന്നത് സാധാരണ ബാറ്ററിയിലാണ്. വൈദ്യുതിയുടെ ആവശ്യം ഈ മെഷീനുകളുടെ പ്രവർത്തനത്തിന് ആവശ്യമില്ല. ഇപ്പോഴുള്ള സംവിധാനം അനുസരിച്ച് ഒരു ഇവിഎം മെഷീനിൽ 2,000 വോട്ടുകൾ വരെ രേഖപ്പെടുത്താൻ സാധിക്കും. ഇവിഎം പ്രവർത്തിക്കാതായാൽ മറ്റൊരു ഇവിഎം ഉപയോഗിക്കാം. ആദ്യം ഉപയോഗിച്ച ഇവിഎമ്മിലെ വോട്ടുകൾ ഓട്ടോമറ്റിക്കായി സേവ് ചെയ്യപ്പെടുന്നു. കൺട്രോൾ യൂണിറ്റിൽ റിസർട്ടുകൾ സ്റ്റോർ ചെയ്യപ്പെടുന്നുണ്ട്. അത് മാനുവലായി ഡിലീറ്റ് ചെയ്യുന്നതുവരെ ഈ ഡാറ്റ അവിടെത്തന്നെ ഉണ്ടായിരിക്കും.

64 സ്ഥാനാർത്ഥികളുടെ പട്ടിക
 

ഇവിഎം മെഷീനുകളിലെ ഒരു ബാലറ്റിങ് യൂണിറ്റിൽ 16 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പരമാവധി ഉൾപ്പെടുത്താനാകുന്നത്. സ്ഥാനാർത്ഥികളുടെ എണ്ണം ഇതിൽ കൂടുതലാണെങ്കിൽ നാലോളം ബാലറ്റിങ് യൂണിറ്റുകൾ ഒറ്റ കൺട്രോളിങ് യൂണിറ്റിൽ കണക്ട് ചെയ്ത് 64 സ്ഥാനാർത്ഥികളുടെ പട്ടിക വരെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കാൻ സാധിക്കും. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ആൽഫബറ്റിക്ക് ഓർഡറിലാണ് ഉണ്ടാവുക. ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ ചിന്ഹങ്ങൾക്ക് ശേഷമായിരിക്കും മറ്റ് സ്ഥാനാർത്ഥികളുടെ ചിന്ഹങ്ങൾ മെഷീനിൽ ഉൾപ്പെടുത്തുക. രണ്ട് ഘട്ടങ്ങളായി ഇവിഎം ട്രാക്കിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് റാൻരമൈസേഷൻ നടത്തിയ ശേഷമാണ് പോളിങ് സ്റ്റേഷനിലേക്ക് ഇവിഎം മെഷീനുകൾ നൽകുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം

1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49 എം‌എയിലെ വ്യവസ്ഥകൾ അനുസരിച്ച്, വോട്ട് രേഖപ്പെടുത്തിയത് ശരിയായില്ലെന്ന് വോട്ടർ അവകാശപ്പെടുന്നെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് വോട്ടറിൽ നിന്ന് രേഖാമൂലം ഇത് എഴുതിവാങ്ങാം. റൂൾ‌ 49 എം‌എയുടെ ഉപ-റൂൾ‌ (1) ൽ‌ പരാമർശിച്ചിരിക്കുന്ന രേഖാമൂലമുള്ള പ്രഖ്യാപനം വോട്ടർ‌ നൽ‌കുകയാണെങ്കിൽ‌ പ്രിസൈഡിഗ് ഓഫീസറുടെ സാന്നിധ്യത്തിൽ‌ വോട്ടിംഗ് മെഷീനിൽ‌ ഒരു ടെസ്റ്റ് വോട്ട് രേഖപ്പെടുത്താനും പേപ്പർ‌ സ്ലിപ്പ് ജനറേറ്റുചെയ്യുന്നത് കാണാനും വോട്ടർ‌ക്ക് അനുമതി ലഭിക്കും.

ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പരിശോധന

വോട്ടറുടെ വാദം ശരിയാണെന്ന് കണ്ടെത്തിയാൽ പ്രിസൈഡിംഗ് ഓഫീസർ ഉടനെ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ആ വോട്ടിംഗ് മെഷീനിൽ പിന്നീട് വോട്ട് രേഖപ്പെടുത്തുന്നത് നിർത്തുകയും റിട്ടേണിംഗ് ഓഫീസർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ധ സമിതി ഇവി‌എമ്മുകൾ രൂപകൽപ്പന ചെയ്യുന്നതും പരിപാലിക്കുന്നതും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെയും ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെയും എഞ്ചിനീയർമാർക്ക് മാത്രമാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പരിശോധന നടത്താനുള്ള അവകാശം.

വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ

വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) ലോക്സഭാ തെരഞ്ഞെടുപ്പിൻറെ സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. വിവിപാറ്റ് വോട്ടിംഗിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവി‌എമ്മിൽ ഘടിപ്പിച്ചിരിക്കുന്ന മറ്റൊരു സ്വതന്ത്ര യന്ത്രമാണ് വി‌വി‌പാറ്റ്. ഇത് വോട്ട് പരിശോധിക്കാൻ വോട്ടറെ സഹായിക്കുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം, ഒരു സ്ലിപ്പ് പ്രിന്റുചെയ്യുന്നു, അതിൽ സ്ഥാനാർത്ഥിയുടെ സീരിയൽ നമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയിരിക്കുന്നു, കൂടാതെ ഒരു വിൻഡോയിലൂടെ ഏഴ് സെക്കൻഡ് ഇത് കാണാനും സാധിക്കും. അച്ചടിച്ച സ്ലിപ്പ് ഓട്ടോമാറ്റിക്കായി വി‌വി‌പാറ്റിൻറെ സീൽ‌ ചെയ്‌ത ഡ്രോപ്പ് ബോക്സിലേക്ക് വീഴുന്നു.

ഇവിഎമ്മുകൾ സുരക്ഷിതം

2001ലെ തിരഞ്ഞെടുപ്പ് കാലം തൊട്ട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും നടുവിലാണ് ഇവിഎം മെഷീനുകൾ. വിവിപാറ്റുകളെന്ന പരിശോധനാ സാധ്യത എത്ര ശതമാനം എണ്ണണമെന്ന കാര്യത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ വിവാദങ്ങൾ ഉണ്ടായിരുന്നു. സുപ്രിംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിൽ നിരന്തരം ഇടപെടുന്നുണ്ട്. രാഷ്ട്രീയ വിമർശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഇവിഎമ്മുകൾ സുരക്ഷിതമാണെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകുന്നത്.

Most Read Articles
Best Mobiles in India

English summary
An Electronic Voting Machine (EVM) is an electronic device used for recording votes. EVMs came as a replacement to ballot papers and was first used in No. 70 Parvur assembly constituency in Kerala in 1982. An EVM comprises of a control unit which is placed with the polling officer and a balloting unit which is placed inside the voting compartment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X