Just In
- 4 hrs ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 6 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 8 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 10 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- News
''വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു''
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
എന്തുകൊണ്ടാണ് ചന്ദ്രയാൻ-2 വിക്ഷേപണം ഇന്ന് മുടങ്ങിയത് ?
വിക്ഷേപണ വാഹനത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ചന്ദ്രയാൻ -2 മിഷൻ വിക്ഷേപണം നിർത്തിവച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഓ) അറിയിച്ചു. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാൻ -2 മിഷൻ തിങ്കളാഴ്ച പുലർച്ചെ 2:51 ന് വിക്ഷേപിക്കാനിരുന്നു. എന്നിരുന്നാലും, ചന്ദ്രയാൻ -2 വിക്ഷേപണത്തിന് 56 മിനിറ്റ് മുമ്പ്, സാങ്കേതിക തകരാറുമൂലം ഐ.എസ്.ആർ.ഓ ചന്ദ്രയാൻ -2 ദൗത്യം മാറ്റിവച്ചു.
ചന്ദ്രയാൻ -2 മിഷൻ വിക്ഷേപണത്തിൻറെ പുതിയ തീയതി ബഹിരാകാശ ഏജൻസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചന്ദ്രയാൻ -2 വിക്ഷേപണത്തിൻറെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. വിക്ഷേപണ വാഹന സംവിധാനത്തിൽ സാങ്കേതിക തകരാറുണ്ടെന്ന് ഐ.എസ്.ആർ.ഓയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഗുരുപ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതിക പ്രശ്നം കാരണം ചന്ദ്രയാൻ -2 വിക്ഷേപണം മാറ്റിവച്ചതായി ഗുരുപ്രസാദ് പറഞ്ഞു.

ചന്ദ്രയാൻ -2
"ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യം, ചന്ദ്രയാൻ -2 ഓൺബോർഡ് ജി.എസ്.എൽ.വി എം.കെ.ഐ.ഐ-എം 1 ഒരു സാങ്കേതിക പ്രശനം കാരണം നിർത്തിവച്ചു. ടി-56 മിനിറ്റിൽ ലോഞ്ച് വെഹിക്കിൾ സിസ്റ്റത്തിൽ ഒരു സാങ്കേതിക പ്രശ്നം ഉള്ളതായി കണ്ടെത്തി, തുടർന്ന് റദ്ദാക്കി, " ഐ.എസ്.ആർ.ഓ പറഞ്ഞു. വിക്ഷേപിക്കുമ്പോൾ, ചന്ദ്ര ഉപരിതലത്തിൽ സോഫ്റ്റ്-ലാൻഡിംഗിനായി ശ്രമിക്കുന്ന ആദ്യത്തെ ഇന്ത്യൻ പര്യവേഷണമായിരിക്കും ചന്ദ്രയാൻ -2.

സോഫ്റ്റ്-ലാൻഡിംഗ്
യു.എസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ്-ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ 2.

ഐ.എസ്.ആർ.ഓ
ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ ലക്ഷ്യം വച്ചിരുന്നത്. ലോകത്തിൽ വെച്ച് ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍ 2-വിൻറെ വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജി.എസ്.എല്‍.വി വിക്ഷേപണ വാഹനത്തിന്റെയും ചിലവാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090