ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

എയർടെൽ എക്സ്സ്ട്രീം, ജിയോ ഫൈബർ, ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ എന്നിവ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇൻറർനെറ്റ് സേവന ദാതാക്കളാണ് (ഐ‌എസ്‌പി). ഇന്ത്യയിലെ മിക്കവാറും എല്ലാ സർക്കിളുകളിലും ഈ കമ്പനികൾ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ ഉപയോക്തക്കളുള്ള ബ്രോഡ്ബാന്റ് സേവനദാതാവായ ബിഎസ്എൻഎല്ലിനെ പിന്നിലാക്കാൻ എയർടെല്ലും ജിയോയുടെ തങ്ങളുടെ ബ്രോഡ്ബാന്റ് സേവനം കൊണ്ട് പരിശ്രമിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ ഈ മൂന്ന് കമ്പനികളും നൽകുന്നുണ്ട്.

ഡാറ്റ
 

ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, മികച്ച ഡാറ്റ ലിമിറ്റ്, വേഗത എന്നി നൽകുന്ന പ്ലാനുകൾ നൽകുന്ന ജിയോഫൈബർ, എയർടെൽ എക്സ്ട്രീം, ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്നിവയുടെ പ്ലാനുകളിൽ ചിലത് സ്ട്രീമിംഗ് ആനുകൂല്യങ്ങളിലേക്ക് ആക്സസും നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ നേടാവുന്ന ഈ മൂന്ന് കമ്പനികളുടെയും പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ജിയോയുടെ വില കുറഞ്ഞ പ്ലാനിന് 399 രൂപയാണ് വില. എയർടെൽ പ്ലാനിന് 499 രൂപയും ബിഎസ്എൻഎൽ പ്ലാനിന് 449 രൂപയുമാണ് വില.

കൂടുതൽ വായിക്കുക: ജിയോഫൈബർ, ബിഎസ്എൻഎൽ 2,499 രൂപ ബ്രോഡ്ബാന്റ് പ്ലാനുകളിൽ മികച്ചത് ഏത്?കൂടുതൽ വായിക്കുക: ജിയോഫൈബർ, ബിഎസ്എൻഎൽ 2,499 രൂപ ബ്രോഡ്ബാന്റ് പ്ലാനുകളിൽ മികച്ചത് ഏത്?

ജിയോ ഫൈബർ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോ ഫൈബർ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോ ഫൈബറിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനിന് 399 രൂപയാണ് ഉപയോക്താവ് നൽകേണ്ടത്. അൺലിമിറ്റഡ് കോളുകളുള്ള ഈ പ്ലാൻ 30 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് നൽകുന്നു. അൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ഒടിടി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ആവശ്യത്തിന് ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വീഡിയോ സ്ട്രീമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന പ്ലാൻ തന്നെയാണ് ഇത്.

എയർടെൽ എക്‌സ്ട്രീം 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ എക്‌സ്ട്രീം 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെല്ലിന്റെ എക്‌സ്ട്രീമിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാനിനായി ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത് 499 രൂപയാണ്. ഈ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വേഗതയുള്ള ഡാറ്റയാണ് ലഭിക്കുന്നത്. 100 രൂപ കൂടി ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ പ്ലാനുകൾക്കൊപ്പം സ്ട്രീമിംഗ് കണ്ടന്റുകളും 10 എംബിപിഎസ് അധിക വേഗതയും ലഭിക്കും. 499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എയർടെൽ എക്സ്സ്ട്രീമിലേക്കുള്ള ആക്സസും ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: 1000 രൂപയിൽ താഴെ മാത്രം വിലയുള്ള ടാറ്റ സ്കൈ, ജിയോഫൈബർ, എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾകൂടുതൽ വായിക്കുക: 1000 രൂപയിൽ താഴെ മാത്രം വിലയുള്ള ടാറ്റ സ്കൈ, ജിയോഫൈബർ, എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ 449 രൂപ ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ
 

ബി‌എസ്‌എൻ‌എൽ 449 രൂപ ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ വിലയുള്ള ഫൈബർ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ 30 എം‌ബി‌പി‌എസ് വരെ വേഗതയിലുള്ള ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 3300 ജിബി ഡാറ്റ ലിമിറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിന് ശേഷം വേഗത കുറയുന്നു. ഈ പ്ലാൻ ആദ്യ തവണ റീചാർജ് ചെയ്യുന്നവർക്ക് മാത്രം നൽകുന്ന പ്ലാനാണ്. അതിനുശേഷം ഉപയോക്താക്കൾ 599 രൂപയുടെ ഫൈബർ ബേസിക് പ്ലസ് ബ്രോഡ്ബാൻഡ് പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. ഈ പ്ലാൻ 3300 ജിബി വരെ ഡാറ്റ 60 എംബിപിഎസ് വേഗതയിൽ നൽകുന്ന പ്ലാനാണ്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചതിന് ശേഷം വേഗത 2 എംബിപിഎസായി കുറയും.

Most Read Articles
Best Mobiles in India

English summary
Airtel Xtream, Jio Fiber and BSNL Bharat Fiber are the leading internet service providers in India. These companies offer great benefits at low prices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X