ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ജിയോ, എയർടെൽ, വിഐ എന്നിവ

|

ഓരോ ഉപയോക്താവിൽ നിന്നുമുള്ള പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുന്നതിന് ടെലികോം കമ്പനികൾ കഴിഞ്ഞ ഡിസംബറിലാണ് താരിഫ് നിരക്കുകൾ വർധിപ്പിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ താരിഫ് നിരക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ മുൻനിര കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നത് ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ്. 4ജി സ്മാർട്ട്‌ഫോണുകളിൽ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രതിമാസ പ്ലാനുകളാണ് ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികൾ നൽകുന്നതെന്ന് റിവീൽ റിസർച്ചിന്റെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 ജിയോ
 

റിപ്പോർട്ട് അനുസരിച്ച് കോളിംഗിനായി 100 മിനിറ്റ്, 1-ജിഗാബൈറ്റ് ഡാറ്റ, 1 എംബിറ്റ് വേഗത എന്നിവ നൽകുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ പായ്ക്കുകൾ ജിയോയാണ് നൽകുന്നത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ആകർഷകമായ ആനുകുല്യങ്ങൾ ലഭ്യമാക്കുമ്പോൾ കാനഡ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ഉയർന്ന വിലയ്ക്കാണ് ഡാറ്റ, കോളിങ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നത്. ഇന്ത്യയിലെ എല്ലാ ഓപ്പറേറ്റർമാരുടെ താരിഫ് നിരക്കുകളെക്കാളും മറ്റ് രാജ്യങ്ങളിലെ കമ്പനികളുടെ നിരക്കുകൾ കൂടുതലാണ്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ ദീർഘകാല പ്ലാനുകളെ നേരിടാൻ ബിഎസ്എൻഎല്ലിന്റെ 1999 രൂപ പ്ലാൻ

ടെലസ് കാനഡ

ടെലസ് കാനഡ ഓപ്പറേറ്റർ എന്ന കാനഡയിലെ ടെലിക്കോം കമ്പനിയാണ് ആ രാജ്യത്തെ ഏറ്റവും വില കൂടിയ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നത്. കമ്പനിയുടെ പ്ലാനുകളെല്ലാം ജിയോയുടെ പ്ലാനുകളെക്കാൾ 16 മടങ്ങ് ചെലവേറിയതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറി മറിഞ്ഞത് ജിയോ രംഗത്ത് എത്തിയതോടെയാണ്. കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ജിയോ മറ്റ് കമ്പനികളും ഈ നിരക്കുകളിൽ പ്ലാനുകൾ നൽകുന്നതിലേക്ക് എത്തിച്ചു.

റോജേഴ്സ് കാനഡ

കാനഡയിൽ റോജേഴ്സ് കാനഡ എന്ന മറ്റൊരു കമ്പനി ഉണ്ട്, അതിന്റെ പ്ലാനുകൾ റിലയൻസ് ജിയോയുടെ പ്ലാനുകളെക്കാൾ 17 മടങ്ങ് വില കൂടിയതാണ്. 2എച്ച്2020യിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന ലോകത്തിലെ കമ്പനിയാണ് ജിയോ ഇന്ത്യ. 4ജി, 5ജി മൊബൈൽ ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ ഏറ്റവും കുറഞ്ഞ പ്രതിമാസ വിലയിൽ 100 ജിഗാബൈറ്റും 50 എംബിറ്റ് / സെ പീക്ക് സ്പീഡും ജിയോ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ, ജിയോ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ, റിലയൻസ് ജിയോ, എയർടെൽ
 

വിഐ, റിലയൻസ് ജിയോ, എയർടെൽ എന്നിവ വരും ദിവസങ്ങളിൽ വീണ്ടും താരിഫ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വിഐ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിഐയുടെ എയർടെല്ലും താരിഫ് നിരക്കുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നേരത്തെ നൽകിയിരുന്നു.

ടെലിക്കോം

ടെലിക്കോം വ്യവസായം ഇപ്പോഴും വലിയ കടത്തിലാണെന്നും ഈ കടം കാരണം കവറേജ് ദുർബലമായി മാറുന്നുവെന്നും ഐസിആർഎ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികൾ കാരണം കമ്പനികൾക്ക് മികച്ച നെറ്റ്വർക്കുകൾ നൽകാൻ സാധിക്കുന്നില്ല. 2019 ഡിസംബറിൽ നടപ്പാക്കിയ താരിഫ് വർദ്ധനവ് മൂലം എആർപിയു അല്പം മെച്ചപ്പെട്ടിട്ടുണ്ട്. എന്ന് ഐസിആർഎ പറഞ്ഞു. എല്ലാ കമ്പനികളും അടുത്ത് തന്നെ താരിഫ് നിരക്കുകൾ വർധിപ്പിക്കും.

കൂടുതൽ വായിക്കുക: എയർടെൽ, വിഐ, ജിയോ എന്നിവയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Leading telecom companies in India are offering the world's cheapest monthly plans available on 4G smartphones, according to a new report by Reveal Research.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X