ഇന്ത്യയിൽ 5ജി എത്തുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

|

ഇന്ത്യയിൽ 5ജി ആരംഭിക്കാനുള്ള ശ്രമങ്ങൾക്കെല്ലാം കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്ന് ടെലിക്കോം കമ്പനികൾ പലതും വ്യക്തമാക്കിക്കഴിഞ്ഞു. സ്പെക്ട്രത്തിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില കൂടുതലാണെന്നാണ് കമ്പനികളുടെ നിലപാട്. ഇപ്പോഴിതാ കൊറോണ വൈറസും ഇന്ത്യയിലെ 5ജി റോൾ ഔട്ട് വൈകാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.

കൊറോണ വൈറസ്
 

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ 5ജി ട്രയലുകളിൽ പങ്കെടുക്കാൻ ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് സർക്കാർ അനുമതി നൽകിയത്. 5ജി ട്രയൽ ആരംഭിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ചൈനയിൽ കൊറോണ വൈറസ് വില്ലനായി എത്തുന്നത്. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് കാരണം 5ജി ട്രയൽ ആരംഭിക്കാൻ ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാനാകാത്ത അവസ്ഥയാണ്.

5ജി ട്രയൽ

5ജി ട്രയലിന് ആവശ്യമായ ഉപകരണങ്ങളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ തന്നെ പല ഹുവാവേ അടക്കമുള്ള 5ജി ട്രയൽ നടത്താൻ മുൻപന്തിയിലുള്ള കമ്പനികളെല്ലാം 5ജി ട്രയൽ നടത്തുന്നത് വൈകിപ്പിച്ചേക്കും. എറിക്സൺ, നോക്കിയ തുടങ്ങിയ വെണ്ടർമാർ ട്രയലിനായി എത്തുമെങ്കിലും ഇന്ത്യയിലെ 5ജി ട്രയൽ ചൈനീസ് കമ്പനികളെ ധാരാളം ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ ട്രയൽ വൈകുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനി

ഇന്ത്യയിൽ 5 ജി ലോഞ്ച് വൈകും

ഇന്ത്യയിൽ 5 ജി ലോഞ്ച് വൈകും

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ അടുത്ത സ്പെക്ട്രം ലേലം നടത്താനാണ് സർക്കാർ തീരുമാനം. 4ജി, 5ജി എയർവേവുകൾ ഇതിൽ ലേലം ചെയ്യും. ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ലേലത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. എന്തായാലും ഈ അവസരം മുതലെടുത്ത് ലേലത്തിൽ നിന്ന് വിട്ടുനിൽക്കാൻ താല്പര്യപ്പെടുന്ന ടെലിക്കോം കമ്പനികൾ ലേലത്തിൽ നിന്ന് ഒഴിവായേക്കും.

5 ജി നെറ്റ്‌വർക്ക്
 

കൊറോണ വൈറസ് ഭീഷണി ഏതാനും മാസങ്ങൾ കൂടി തുടരുകയാണെങ്കിൽ 2021 ജനുവരി-ഫെബ്രുവരി മാസങ്ങൾക്ക് മുമ്പ് വിലകൂടിയ 5 ജി സ്പെക്ട്രം ലേലം ചെയ്യുന്നത് സർക്കാരിനെ വെല്ലുവിളിയാകും. കാരണം കൊറോണ വൈറസ് ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് വിന്യാസിക്കുന്നതിനെയും ഡിവൈസുകളുടെ ലഭ്യതയെയും ബാധിക്കമെന്ന് എസ്ബിഐക്യാപ് സെക്യൂരിറ്റീസ് റിസെർച്ച് ഹെഡ് രാജിവ് ശർമ്മ വ്യക്തമാക്കി.

ടെലികോം ഗിയർ

ചൈനയിലെ 5 ജി ടെലികോം ഗിയറിന്റെ ഉത്പാദനം കുറയും. ഇതുമൂലം റോൾഔട്ട് കൂടുതൽ വൈകും. പുതിയ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനായി ഇന്ത്യയിലെ ടെലിക്കോം കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ചൈനീസ് കമ്പനിയായ ഹുവായ് യുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ചൈനയിലെ പ്രൊഡക്ഷൻ ഇപ്പോൾ കുത്തനെ കുറഞ്ഞിരിക്കുകയാണ്.

കൂടുതൽ വായിക്കുക: 6G: ഇന്ത്യ 5ജിയെ കാത്തിരിക്കുമ്പോൾ ജപ്പാൻ 6ജിയിലേക്ക്

എജിആർ കുടിശ്ശിക

കൊറോണ വൈറസ് മാറ്റി നിർത്തിയാൽ പോലും എജിആർ കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി വിധി കാരണം ടെലിക്കോം കമ്പനികൾ കനത്ത കടക്കെണിയിലാണ്. ഇതും ഇന്ത്യയിൽ 5 ജി റോൾ ഔട്ട് വൈകിപ്പിക്കും. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച അടിസ്ഥാന വിലയ്ക്ക് സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എയർടെൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊറോണ 5 ജി റോൾഔട്ടിനെ ബാധിക്കില്ലെന്ന് ടെലിക്കോം കമ്പനികൾ

കൊറോണ 5 ജി റോൾഔട്ടിനെ ബാധിക്കില്ലെന്ന് ടെലിക്കോം കമ്പനികൾ

ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും 5 ജി റോൾഔട്ടിന് കൊറോണ വൈറസ് വലിയ ഭീഷണിയാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ സ്വകാര്യ ടെൽകോകളെ പ്രതിനിധീകരിക്കുന്ന സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌എ‌ഐ‌ഐ) 5ജി റോൾഔട്ട് വൈകില്ലെന്ന് ഉറപ്പ് നൽകി.

സി‌ഒഐ‌ഐ

ചൈനീസ് കമ്പനികളല്ലാത്ത മറ്റ് ടെലികോം ഗിയർ നിർമാതാക്കളുമായി ഇടപാടുകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ 5 ജി റോൾഔട്ട് വൈകില്ലെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഉറപ്പുനൽകി. അതോടൊപ്പം കൊറോണ വൈറസ് 5 ജി സ്മാർട്ട്‌ഫോൺ ബിസിനസിനെ ഇന്ത്യയിലും ആഗോളതലത്തിലും ബാധിച്ചേക്കാമെന്നും സി‌ഒഐ‌ഐ അറിയിച്ചു.

കൂടുതൽ വായിക്കുക: 5G കരുത്തോടെ iQOO 3 ഫെബ്രുവരി 25ന് ഇന്ത്യയിലെത്തും

Most Read Articles
Best Mobiles in India

Read more about:
English summary
The government is planning to conduct the next spectrum auction in Q1 FY21, where it will auction both 4G and 5G airwaves. However, with the ongoing Coronavirus outbreak in China, the business case will likely to be spoiled and it will put already struggling telcos to stay away from the auction.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X