ആമസോൺ അവശ്യ സാധനങ്ങൾ മാത്രം ഡെലിവറി ചെയ്യും, ഫ്ലിപ്പ്കാർട്ട് താല്കാലികമായി സേവനം നിർത്തി

|

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ ഉത്തരവിന് അനുസൃതമായി, ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും അവരുടെ ഡെലിവറി രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഫ്ലിപ്കാർട്ട് തങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം എതിരാളികളായ ആമസോൺ അവശ്യ സാധനങ്ങൾ അല്ലാത്തവ ഡെലിവറി ചെയ്യില്ലെന്ന് അറിയിച്ചു.

അടിയന്തര ആവശ്യം
 

ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് അവശ്യമല്ലാത്ത ഉൽപ്പന്നങ്ങൾക്കുള്ള ഓർഡറുകൾ നിർത്തുമെന്നും അവശ്യ ഉൽപ്പന്നങ്ങൾ നൽകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആമസോൺ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആമസോൺ ഇന്ത്യയുടെ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ ട്വിറ്ററിലൂടെ അറിയിച്ചു.

ഉപഭോക്താക്കൾ

തങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം കമ്പനിയുമായി ചേർന്ന് നിൽക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി കമ്പനി എല്ലാ പ്രൊഡക്ടുകളും പ്രയോറിറ്റി അടിസ്ഥാനത്തിൽ തരം തിരിക്കും (ഉടനടി പ്രാബല്യത്തിൽ) നിലവിൽ ഉയർന്ന മുൻ‌ഗണനയുള്ള ഉൽപ്പന്നങ്ങൾമ മാത്രം ഉപയോക്താക്കളിൽ എത്തിക്കും എന്ന് അമിത് ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ വായിക്കുക: സാസംങ് ഗാലക്സി എ31 പുറത്തിറങ്ങി: വിലയും സവിശേഷതകളും

മാറ്റങ്ങൾ

മാറ്റങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്. "ഈ മാറ്റങ്ങൾ 2020 മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും, ഞങ്ങൾ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ അക്കാര്യം ഉപയോക്താക്കളെ അറിയിക്കുമെന്നും ആമസോൺ അറിയിച്ചു. എല്ലാ കേന്ദ്ര സംസ്ഥാന സർക്കാർ നിർദ്ദേശങ്ങളും പാലിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഷഡ് ഡൌൺ
 

ഷഡ് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓർഡറുകൾ നൽകിയ ഉപയോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കാനും റീഫണ്ട് നേടാനും സാധിക്കുമെന്നും ആമസോൺ വ്യക്തമാക്കി. മുൻ‌ഗണന കുറഞ്ഞ ഉൽ‌പ്പന്നങ്ങൾ‌ ഓർ‌ഡർ‌ ചെയ്‌ത ഉപയോക്താക്കൾ‌ക്ക് മാത്രമേ ഇത് ബാധകമാകൂ. മുൻ‌ഗണനയുള്ള അവശ്യ ഉൽ‌പ്പന്നങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇവ ലഭ്യമാക്കാനുള്ള നടപടികൾ കമ്പനി നടപ്പിലാക്കും.

ഉപഭോക്താക്കൾ

ഞങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനും ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പ്രൊഡക്ടുകൾ‌ നൽ‌കുന്നതിന് കമ്പനി താൽ‌ക്കാലികമായി മുൻ‌ഗണന നൽ‌കുന്നു. ഗാർഹിക സ്റ്റേപ്പിൾസ്, പാക്കേജുചെയ്ത ഭക്ഷണം, ആരോഗ്യ പരിരക്ഷ, ശുചിത്വം, വ്യക്തിഗത സുരക്ഷ, തുടങ്ങിയ മുൻ‌ഗണനയുള്ള പ്രൊഡക്ടുകൾ എത്തിച്ച് നൽകാൻ കമ്പനി ശ്രദ്ധിക്കും എന്നും ആമസോൺ അറിയിച്ചു.

കൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോ 5 ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു; വിലയും സവിശേഷതകളും

ഫ്ലിപ്കാർട്ട്

ആമസോണിന്റെ പ്രഖ്യാപനത്തിനുശേഷം ഫ്ലിപ്കാർട്ട് തങ്ങളുടെ ഇന്ത്യയിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചിട്ടുണ്ട്. തങ്ങൾ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. നിങ്ങളുടെ ആവശ്യങ്ങൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ മുൻ‌ഗണനയാണ്, എത്രയും വേഗം നിങ്ങളെ സേവിക്കാൻ ഞങ്ങൾ മടങ്ങിവരുമെന്നാണ് ഞങ്ങളുടെ വാഗ്ദാനം എന്ന് ഫ്ലിപ്പ്കാർട്ട് ഔദ്യോഗിക വെബ്‌സൈറ്റ് വഴി വ്യക്തമാക്കി.

അവശ്യ സേവനങ്ങൾ

ഷട്ട്ഡൌൺ നടപ്പാക്കിയെങ്കിലും എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. അവശ്യവസ്തുക്കളായ ഫാർമസ്യൂട്ടിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, പലചരക്ക് കടകൾ എന്നിവ തുറന്ന നിലയിൽ തുടരും. എന്നാൽ മെട്രോ, ബസുകൾ, ഓട്ടോകൾ, വിമാനങ്ങൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ പ്രവർത്തിക്കില്ല.

കൂടുതൽ വായിക്കുക: ഹോണർ 9A മാർച്ച് 30 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ

Most Read Articles
Best Mobiles in India

Read more about:
English summary
In a bid to curb the spread of coronavirus in India, Prime Minister Narendra Modi on March 24 declared a 21-day nationwide lockdown starting from Tuesday. Complying with the government’s order, e-commerce giants Amazon and Flipkart have made necessary changes in their delivery patterns. While Flipkart has temporarily suspended its services, rival Amazon has announced that it will not deliver low-priority items.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X