ലോക്ക്ഡൌൺ കാലത്ത് ചെയ്യാവുന്ന മികച്ച സൌജന്യ ഓൺലൈൻ കോഴ്സുകൾ

|

നമ്മുടെ ദൈനംദിന ജീവിതത്തെ ആകെ തകിടം മറിച്ചിരിക്കുകയാണ് കൊറോണ വൈറസ് കാരണമുള്ള ലോക്ക്ഡൌൺ. വീടുകളിൽ കഴിയേണ്ടി വരുന്ന ഈ സമയം ഗുണകരമായ രീതിയിൽ ഉപയോഗിക്കാനായി ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും സൌജന്യ ഓൺലൈൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ മുൻനിര ഐഐടികളും ഐഐഎമ്മുകളും വാഗ്ദാനം ചെയ്യുന്ന ഈ കോഴ്സുകൾക്ക് സർട്ടിഫിക്കറ്റുകളും ലഭിക്കും.

എന്റർപ്രണർഷിപ്പ്- ഐ.ഐ.എം ബാംഗ്ലൂർ
 

എന്റർപ്രണർഷിപ്പ്- ഐ.ഐ.എം ബാംഗ്ലൂർ

ഐ‌ഐ‌എം വാഗ്ദാനം ചെയ്യുന്ന ആറാഴ്ചത്തെ ഈ കോഴ്‌സ് ആഴ്ചയിൽ 4-6 മണിക്കൂർ മാത്രം ചെലവഴിച്ചുകൊണ്ട് എന്റർപ്രണർഷിപ്പിൽ വിദഗ്ദരാവാൻ നിങ്ങളെ സഹായിക്കും. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും സംരംഭകത്വം വിഷയമായി പഠിപ്പിക്കാൻ താല്പര്യമുള്ളവർക്കും ഈ കോഴ്സ് ഉപകാരപ്പെടും. ഐഐഎം സർട്ടിഫിക്കറ്റ് നൽകുന്ന ഈ കോഴ്സ് ലോക്ക്ഡൌൺ കാലത്ത് നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - ഐഐടി ദില്ലി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - ഐഐടി ദില്ലി

ഐഐടി ദില്ലി എന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഐഐടികളിൽ ഒന്ന് ഓൺലൈനിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് വാഗ്ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങളും ബേസിക്സുമാണ് ഈ കോഴ്സിലൂടെ പഠിപ്പിക്കുന്നത്. ആറ് ആഴ്ചത്തെ കോഴ്‌സാണ് ഇത്. ഈ കോഴ്സിന്റെ ഏറ്റവും മികച്ച കാര്യം ഇത് ഐടി പ്രൊഫഷണലുകൾ മുതൽ വിദ്യാർത്ഥികൾ വരെ എല്ലാവർക്കും പ്രയോജനപ്പെടുത്ത ഒന്നാണ് എന്നതാണ്.

കൂടുതൽ വായിക്കുക: ലോക്ക്ഡൌൺ കാരണം ഇന്റർനെറ്റ് വേഗത വൻതോതിൽ കുറഞ്ഞു

ക്രിട്ടിക്കൽ തിങ്കിങ് - AICTE

ക്രിട്ടിക്കൽ തിങ്കിങ് - AICTE

ഇന്ത്യൻ ഗവൺമെന്റിന്റെ അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ DIY അക്കാദമിക് അഗ്രിഗേറ്ററായ SWAYAM വഴി വാഗ്ദാനം ചെയ്യുന്ന 10 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്‌സ് പ്രോബ്ലം സോൽവിങിനായി നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബൂസ്റ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. അഞ്ച് വ്യത്യസ്ത മൊഡ്യൂളുകളായി തിരിച്ചിരിക്കുന്ന ഈ കോഴ്സ് ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമാവുക.

ഫോട്ടോ ജേണലിസം - എംഎച്ച്ആർഡി
 

ഫോട്ടോ ജേണലിസം - എംഎച്ച്ആർഡി

അനകം സാധ്യതകളുള്ള ഒരു തൊഴിൽ മേഖലയാണ് ഫോട്ടോ ജേണലിസം. ഫോട്ടോഗ്രാഫിയിൽ താല്പപര്യമുള്ളവർക്കായി എം‌എച്ച്‌ആർ‌ഡി (ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് മന്ത്രാലയം) ഈ വിഷയത്തിൽ ഒരു സൌജന്യ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. കോഴ്‌സ് SWAYAMൽ ലഭ്യമാണ്.

ലാഗ്വേജ് ആന്റ് മൈന്റ് - ഐഐടി മദ്രാസ്

ലാഗ്വേജ് ആന്റ് മൈന്റ് - ഐഐടി മദ്രാസ്

ഐ‌ഐ‌ടി മദ്രാസിലെ സോഷ്യൽ സയൻസസ് വകുപ്പ് നിങ്ങൾക്ക് ലക്ച്ചറുകളും, വീഡിയോ ലൈബ്രറികൾ, റിസോഴ്സ് എന്നിവ ഉപയോഗിച്ച് ഭാഷയുമായി ബന്ധപ്പെട്ട് ഒരു സൌജന്യ കോഴ്സ് വാഗ്ദാനം ചെയ്യുന്നു. ഭാഷയും മനുഷ്യ മനസ്സും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കോഴ്‌സ് നിങ്ങളെ സഹായിക്കും. സൈക്കോളജി, സയൻസ് പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് സഹായകമാവും.

കൂടുതൽ വായിക്കുക: സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പലചരക്ക് വിതരണം നടത്തുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
The lockdown, as much as it is a hindrance to our daily lives, is also an opportunity to make things better by gaining knowledge and skills that you otherwise did not have the time to develop. Also, getting certified by world-class institutions would just be the icing on the cake.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X