കൊവിഡ് -19: പുതിയ വിവരങ്ങളുമായി കൊറോണവൈറസ് ബാധിച്ച സെല്ലുകളുടെ 8കെ ചിത്രം

|

കൊറോണവൈറസ് നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിൽ ഏറെയായി. ശാസ്ത്രജ്ഞരും ഗവേഷകരും ഈ വൈറസിനെ പരാജയപ്പെടുത്താൻ നിരന്തരമായ പരീക്ഷണങ്ങളിലാണ്. ലോകമെമ്പാടും പുതിയ വകഭേദങ്ങളിൽ ഈ വൈറസ് പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടുതൽ രൂക്ഷമായ ലക്ഷണങ്ങളാണ് പുതിയ വകഭേദങ്ങളിൽ ഉള്ളത്. കൊവിഡ്-19നെ വ്യക്തമായി മനസിലാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായവും തേടുന്നുണ്ട്. 8കെ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകർ വൈറസ് ബാധിച്ച സെല്ലുകളുടെ ചിത്രം എടുത്തു.

 

കൊറോണ വൈറസിന്റെ 8കെ ചിത്രം

കൊറോണ വൈറസിന്റെ 8കെ ചിത്രം

കൊറോണ വൈറസ് ബാധിച്ച കോശങ്ങളുടെ സൂക്ഷ്മ ചിത്രങ്ങൾ ജാപ്പനീസ് ഗവേഷകരുടെ ഒരു സംഘമാണ് പകർത്തിയത്. വൈറസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കോശങ്ങളിലൂടെ വ്യാപിക്കുന്നുവെന്നും നന്നായി മനസ്സിലാക്കാൻ ഈ ചിത്രം സഹായിക്കുന്നു. ഗവേഷകർ ഒപ്റ്റിക്കൽ മൈക്രോസ്‌കോപ്പിൽ ഘടിപ്പിച്ച അൾട്രാ-ഹൈ-ഡെഫനിഷൻ 8കെ ക്യാമറ ഘടിപ്പിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രത്തിലൂടെ കോശങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

ഒസാക്ക സർവകലാശാല

ഒസാക്ക സർവകലാശാലയിലെ ഗവേഷകരുടെ പരീക്ഷണത്തിന്റെ ഭാഗമായ എൻ‌എച്ച്‌കെ ജപ്പാനാണ് ഈ റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത്. കൾച്ചേഴ്ഡ് മൃഗകോശങ്ങളിലെ കൊറോണ വൈറസിന്റെ 8കെ ചിത്രം വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തി. കൊറോണ വൈറസ് കുത്തിവച്ച ശേഷം (അല്ലെങ്കിൽ രോഗം ബാധിച്ച്) നാല് മണിക്കൂർ കഴിഞ്ഞ് മൃഗങ്ങളുടെ കോശങ്ങൾ വികൃതമാകാൻ തുടങ്ങുമെന്ന് പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷണം
 

പരീക്ഷണത്തിന്റെ പിന്നീടുള്ള ഘട്ടത്തിൽ 8കെ ചിത്രങ്ങൾ മൃഗങ്ങളുടെ കോശങ്ങൾ എങ്ങനെ കഷണങ്ങളായി മാറാൻ തുടങ്ങുന്നുവെന്ന് വെളിപ്പെടുത്തുന്നു. 8കെ റെസല്യൂഷനിലെ ഇമേജുകൾ വലുതാക്കുമ്പോൾ രോഗബാധയുള്ള കോശങ്ങൾക്കുള്ളിൽ വെളുത്ത ഗ്രാനുലാർ ഘടനകൾ കണ്ടെത്താനും ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് സുപ്രധാനമായ വിവരമാണ്. വൈറസ് എങ്ങനെ കേശങ്ങളെ ബാധിക്കുന്നു എന്ന് വ്യക്തമായി അറിയാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കൂടുതൽ വായിക്കുക: കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

കൊറോണ വൈറസ്

മുകളിൽ സൂചിപ്പിച്ചതുപോലെ മാരകമായ കൊറോണ വൈറസിന് പൂർണ്ണമായ പരിഹാരം കണ്ടെത്താനുള്ള പരീക്ഷമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത ഈ 8കെ ചിത്രങ്ങളിലൂടെ മാറുന്ന സെൽ ഘടനകളുടെ പ്രതിഭാസത്തെ അണുബാധ പ്രക്രിയയോ കോശങ്ങൾക്കുള്ളിലെ വൈറൽ റെപ്ലിക്കേഷനോ ആയി ബന്ധിപ്പിക്കാമെന്ന് ഗവേഷകരുടെ സംഘം വ്യക്തമാക്കി.

പരീക്ഷണം

പരീക്ഷണത്തിന്റെ ഭാഗമായിരുന്ന അസോസിയേറ്റ് പ്രൊഫസർ നകയാമ എമി പറയുന്നത് അനുസരിച്ച് രോഗം ബാധിച്ച കോശങ്ങളുടെ മുമ്പ് അജ്ഞാതമായ ഡീറ്റൈൽസ് കാണാൻ അവരുടെ ഗ്രൂപ്പിന് കഴിഞ്ഞിരുന്നു. കൊറോണ വൈറസ് അണുബാധകൾ ചികിത്സിക്കുന്നതിനായി വികസിപ്പിച്ചെടുത്ത മെഡിക്കൽ മരുന്നുകളുടെ ഫലപ്രാപ്തി വിലയിരുത്താൻ 8കെ മൈക്രോസ്കോപ്പിക് ഇമേജുകൾ സഹായിക്കും.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

കൊവിഡിന്റെ രണ്ടാം തരംഗം

ആദ്യത്തെ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള വാക്സിൻ ഡ്രൈവ് മുന്നോട്ട് പോകുന്നുണ്ട്. ഇപ്പോൾ പുറത്ത് വന്ന വൈറസിന്റെ 8കെ ഇമേജ് ഉപയോഗിച്ച് ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വൈറസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാനും ഇല്ലാതാക്കാനുമുള്ള വഴികൾ എന്തൊക്കെയാണ് എന്നും വ്യക്തമായി അറിയാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
Microscopic images of cells infected with the coronavirus were taken by a team of Japanese researchers. This image helps to better understand how the virus works and how it spreads through the cells.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X