കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾ

|

ഇന്ത്യയിൽ കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ടെക് കമ്പനികൾ സഹായവുമായി രംഗത്തെത്തുന്നുണ്ട്. ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ.ഓർഗിൽ നിന്നുള്ള രണ്ട് ഗ്രാന്റുകൾ ഉൾപ്പെടെ 135 കോടി രൂപയാണ് ഇന്ത്യയ്ക്കായി കമ്പനി നൽകുന്നത്. ഈ ഗ്രാന്റുകളിൽ നിന്നുള്ള ആകെ തുക 20 കോടി രൂപയാണ്. ആദ്യത്തേത് ഗിവ് ഇന്ത്യയിലേക്ക് പോകുമ്പോൾ രണ്ടാമത്തെ ഫണ്ട് യുണിസെഫിനുള്ളതാണ്, ഇവ രണ്ടും മെഡിക്കൽ സപ്ലൈസ് വാങ്ങുന്നതിനും കോവിഡ് -19 ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനുമായി ഉപയോഗിക്കും. മാത്രമല്ല ഗൂഗിൾസ് എന്നറിയപ്പെടുന്ന ഗൂഗിൾ ജീവനക്കാരുടെ സംഘവും ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

 

പ്രതിസന്ധി

പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചെലവുകൾക്കായി സഹായം നൽകുന്നതിന് ഗീവ് ഇന്ത്യ എന്ന സംരംഭം സബായിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ആഗോള ഏജൻസിയായ യുനിസെഫ് ഗൂഗിളിൽ നിന്നുള്ള ഫണ്ടുകൾ "ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെ അടിയന്തിര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതിനായി ഉപയോഗിക്കും. കോവിഡ് -19 പോസിറ്റീവ് കേസുകൾ ദിനംപ്രതി വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സപ്ലൈകൾ ഇന്ത്യയിൽ ലഭ്യമല്ലാതായിട്ടുണ്ടെന്ന് സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തിരുന്നു.

കൂടുതൽ വായിക്കുക: ആപ്പിളിന് പണി കൊടുത്ത് ഹാക്കർമാർ, ആവശ്യപ്പെടുന്നത് 375 കോടി രൂപകൂടുതൽ വായിക്കുക: ആപ്പിളിന് പണി കൊടുത്ത് ഹാക്കർമാർ, ആവശ്യപ്പെടുന്നത് 375 കോടി രൂപ

കോവിഡ് പ്രതിസന്ധി

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ സന്ദർഭത്തിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ല ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളും സഹായവുമായി എത്തിയിരിക്കുന്നത്. കോവിഡ് -19 കേസുകൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കെ ഇന്ത്യയെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവന്ന 900 ലധികം ഗൂഗ്ലർമാരിൽ നിന്ന് 3.7 കോടി രൂപയാണ് ഗൂഗിൾ പിരിച്ചെടുത്തത്.

ഗൂഗിൾ
 

കോവിഡ് -19 നെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നി ലക്ഷ്യത്തോടെയുള്ള പൊതുജനാരോഗ്യ കാമ്പെയ്‌നുകളുടെ പരസ്യ ഗ്രാന്റ് സപ്പോർട്ടും ഈ ഫണ്ടിങിൽ ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ എങ്ങനെ സുരക്ഷിതരായിരിക്കാം, വാക്സിനുകളെക്കുറിച്ചുള്ള വസ്തുതകൾ എന്നിവ കേന്ദ്രീകരിച്ചുള്ള മെസേജുകൾ ആളുകളിൽ എത്തിക്കാൻ മൈഗോവിനെയും ലോകാരോഗ്യ സംഘടനയെയും ഗൂഗിൾ സഹായിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റകൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ

ഗൂഗിൾ മാപ്‌സ്

പുതിയ ധനസഹായത്തോടെ പരസ്യ ഗ്രാന്റുകൾ 112 കോടി രൂപയായി ഉയർന്നു. കൂടുതൽ ഭാഷാ കവറേജ് ഓപ്ഷനുകൾക്കായി ഈ ഫണ്ട് പ്രാദേശിക ആരോഗ്യ അതോറിറ്റികളേയും ലാഭരഹിതമായി പ്രവർത്തിക്കുന്ന ഓർഗനൈസേഷനുകളിലും എത്തിക്കുമെന്നും ഗൂഗിൾ അറിയിച്ചു. പുതിയ ഫണ്ടിംഗിന്റെ ഭാഗമായി ഗൂഗിൾ ലോക്കലൈസൈഷൻ മെച്ചപ്പെടുത്തുകയും ഗൂഗിൾ മാപ്‌സ്, ഗൂഗിൾ സെർച്ച്, യൂട്യൂബ്, ഗൂഗിൾ ആഡ്സ് എന്നിവ പോലുള്ള കമ്മ്യൂണിറ്റി ആപ്പുകളിൽ ആധികാരികമായ വിവരങ്ങൾ ഹൈലൈറ്റ് ചെയ്യുകയും ചെയ്യും.

ആപ്പുകളിലെ കണ്ടന്റ്

മേൽപ്പറഞ്ഞ ആപ്പുകളിലെ കണ്ടന്റ് കൂടുതൽ ഉപയോഗപ്രദമായ വിവരങ്ങളോടെ കൂടുതൽ പ്രാദേശിക ഭാഷകളിൽ ലഭ്യമാകും. ഈ ആപ്പുകളിൽ ഇതിനകം ഇംഗ്ലീഷിന് പുറമെ എട്ട് ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് -19 ടെസ്റ്റിങ് കേന്ദ്രങ്ങൾ, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ ഗൂഗിൾ ഗൂഗിൾ മാപ്‌സ്, ഗൂഗിൾ സെർച്ച് പോലുള്ള ആപ്പുകളഇൽ ഉൾപ്പെടുത്തിയിരുന്നു.

കൂടുതൽ വായിക്കുക: മൊബിക്വിക്ക് ഉപയോഗിച്ചവർ സൂക്ഷിക്കുക, 35 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബിൽകൂടുതൽ വായിക്കുക: മൊബിക്വിക്ക് ഉപയോഗിച്ചവർ സൂക്ഷിക്കുക, 35 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബിൽ

Most Read Articles
Best Mobiles in India

English summary
As the second wave of Covid 19 intensifies in India, tech companies are coming to help. Google is providing Rs 135 crore to India, including two grants from Google.org, Google's charity arm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X