Just In
- 10 hrs ago
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- 17 hrs ago
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- 1 day ago
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- 1 day ago
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ജാഗ്രത ! നിങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് തട്ടിപ്പിന് വിധേയമായേക്കാം: സുരക്ഷാ നടപടി ക്രമങ്ങൾ
ഇന്ന് ഏറ്റവും കൂടുതൽ സാങ്കേതികത ഉപയോഗിക്കുന്നതിൽ മുന്നിലാണ് ഇന്ത്യ, മറ്റ് വികസിത രാജ്യങ്ങളിലെ പോലെ തന്നെ പണമിടപാടുകൾക്കായി വലിയ രീതിയിൽ തന്നെ സാങ്കേതികത ഉപയോഗിച്ചു വരുന്നു. അതുകൊണ്ടു തന്നെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം അനിവാര്യമായി തീർന്നു എന്ന് തന്നെ പറയുന്നതാവും ശരി.
കാര്‍ഡ് തട്ടിപ്പുകള്‍ ഇന്ന് ഒട്ടനവധി അതും പല രീതിയിൽ നടക്കുന്നുണ്ട്. അതുകൊണ്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. അത്തരം ചില വഴികള്‍ ഇവിടെ പരിചയപ്പെടാം. എ.ടി.എം. കാര്‍ഡ് തട്ടിപ്പ് തടയാന്‍ ബാങ്കിങ് ആപ്പുകള്‍ നല്കുന്ന 'ഡിസേബിള്‍' സൗകര്യമാണ് ഇന്നിവിടെ പരിചയപ്പെടുവാനായി പോകുന്നത്.
പുതിയ സാംസങ്ങ് ഗ്യാലക്സി എസ് സീരീസ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നോ? പഴയ ഫോണിന് എത്ര കിട്ടും?
എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ഇന്ന് ഒരു പരിധിയുമില്ലാതെ നടക്കുന്ന കാലമാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരവസാനം ഉണ്ടാക്കുവാനായി എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ചതിന് ശേഷം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സവിശേഷത ലഭ്യമാണ്.

എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍
ബാങ്കുകളുടെ ആപ്പുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്പുകളില്‍ 'സര്‍വ്വീസ് റിക്വസ്റ്റ്' എന്ന ഓപ്ഷനില്‍ നിന്നും എ.ടി.എം ഓപ്ഷന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'മാനേജ് കാര്‍ഡ്' എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും.

കാര്‍ഡ് പി.ഓ.എസ് ട്രാന്സാക്ഷന്
കാര്‍ഡ് സൈ്വപ്പ് ചെയ്തുള്ള പി.ഓ.എസ് ട്രാന്സാക്ഷന്, ഇ-കൊമേഴ്സ് ട്രാന്സാക്ഷന്, ഡൊമസ്റ്റിക് യൂസേജ്, ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി ഇതേ രീതിയിൽ നിർത്തിവയ്ക്കുവാൻ സാധിക്കും.

ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്
ഡിസേബിൾ ചെയ്യ്ത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ഈ രീതിയില്‍ ഉപയോഗത്തിന് ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിര്‍ത്തിവെച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് തട്ടിപ്പ്
എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് ഒരു പതിവ് സംഭവമായതോടെയാണ് ഉപയോക്താക്കള്‍ അത്യാവശ്യമായി ഉപയോഗപ്പെടുത്താത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

ക്രെഡിറ്റ് കാർഡുകൾ / ഡെബിറ്റ് കാർഡുകൾ എന്നിവയിൽ നടക്കുന്ന തട്ടിപ്പുകൾ
എ.റ്റി.എമ്മുകളിലൂടെ നടക്കുന്ന ഡെബിറ്റ് കാർഡ് തട്ടിപ്പ്
എ.ടി.എമ്മുകൾ ഉപയോഗിച്ച് പല ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ സാധാരണയായി നടക്കാറുള്ളത് ഒരു പതിവാണ്, ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. എ.ടി.എം ഒരു പൊതുവായി ആളുകൾ ഉപയോഗിക്കുന്ന ഒരിടമാണ് എന്ന വസ്തുത പലപ്പോഴും മറന്നു പോകുന്ന അവസ്ഥയാണ് സാധാരണയായി സംഭവിക്കുന്നത്. തട്ടിപ്പുകാർക്ക് ഇത്തരം മെഷീനുകളിൽ വഴി ഒരുപാട് തട്ടിപ്പുകൾ നടത്തുവാൻ സാധിക്കും.

കാർഡ് സ്കമ്മിങ്
ഏറ്റവും സാധാരണയായ എ.ടി.എം തട്ടിപ്പ് എന്ന് വിളിക്കാവുന്ന ഒരു രീതിയാണ് ഇത്. ഈ തട്ടിപ്പിലൂടെ, നിങ്ങളുടെ കാർഡ് ഇൻസെർട്ട് ചെയ്യുന്ന എ.ടി.എം സ്ലോട്ടിലേക്ക് തട്ടിപ്പുകാർ ഒരു ചെറിയ 'കാർഡ് റീഡർ' ഉറപ്പിക്കുന്നു. ഈ കാർഡ് റീഡർ നിങ്ങളുടെ എല്ലാ വിവരങ്ങളും ഡൗൺലോഡ് ചെയ്ത് സംഭരിക്കുന്നു. അതോടൊപ്പം, മഷീൻ കീപാഡിന് സമീപം, നിങ്ങളുടെ വിരൽ ചലനങ്ങളെ ട്രാക്കുചെയ്യാൻ ഒരു ചെറിയ ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. ഇതോടെ നിങ്ങൾ നിങ്ങളുടെ പിൻ നമ്പർ നൽകുമ്പോൾ, തട്ടിപ്പുകാർക്ക് ഇത് കാണാൻ കഴിയും.
നിങ്ങളുടെ കാർഡ് വിവരങ്ങളും പിൻ നമ്പറും രഹസ്യമായി ഈ തട്ടിപ്പുകാർക്ക് ലഭിക്കുന്നതിലൂടെ, ഇവർക്ക് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് ലഭിക്കുകയും പണം പിൻവലിക്കാൻ കഴിയുകയും ചെയ്യും.

എ.ടി.എം സുരക്ഷാ നിർദേശങ്ങൾ
1. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഇൻസെർട്ട് ചെയ്യുന്നതിന് മുമ്പ് എ.ടി.എമ്മിലെ കാർഡ് സ്ലോട്ട് പരിശോധിക്കുക. കാർഡ് സ്ലോട്ടിൽ എന്തെങ്കിലും, അതായത്, ഒരു ചെറിയ യന്ത്രം അല്ലെങ്കിൽ അത്തരത്തിലുള്ള ഉപകരണം കണ്ടാൽ ഉടനടി ആ സ്ലോട്ട് ഉപയോഗിക്കാതിരിക്കുക, തുടർന്ന്, എ.ടി.എം സെക്യൂരിറ്റി ഗാർഡിനെ അറിയിക്കുക.

പിൻ നമ്പർ നൽകുമ്പോൾ
2. നിങ്ങളുടെ പിൻ നമ്പർ നൽകുമ്പോൾ, നിങ്ങൾ മറ്റൊരു കൈ ഉപയോഗിച്ച് പിൻ നമ്പർ മറച്ചുപിടിക്കുക. നിങ്ങളുടെ പിൻ നമ്പർ അവർ നോക്കുകയാണെങ്കിൽപ്പോലും ആർക്കും കാണാനോ റെക്കോർഡ് ചെയ്യാനോ കഴിയില്ലെന്ന് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉറപ്പാകുന്നു

ഒരാൾക്ക് മാത്രമേ ഒരു സമയം ട്രാൻസാക്ഷൻ
3. നിയമപ്രകാരം ഒരു എ.ടി.എമ്മിൽ ഒരാൾക്ക് മാത്രമേ ഒരു സമയം ട്രാൻസാക്ഷൻ നടത്തുവാൻ അനുവദിച്ചിട്ടുള്ളൂ, അങ്ങനെ നിങ്ങൾ ഒരു ഇടപാടുകൾ നടത്തുമ്പോൾ അകത്തുള്ളത് നിങ്ങൾ മാത്രമാണെന്ന് ഉറപ്പാക്കുക. അവർ ഒഴിഞ്ഞുപോയില്ലെങ്കിൽ നിങ്ങൾ സെക്യൂരിറ്റി ഗാർഡിനെ അറിയിക്കുകയോ മറ്റൊരു എ.ടി.എം ഉപയോഗിക്കുകയോ ചെയ്യുക.

എ.ടി.എം കാർഡ് പിൻ നമ്പർ എഴുതരുത്
4. നിങ്ങളുടെ കാർഡിലോ പേപ്പറിലോ അങ്ങനെ ഒരിടത്തും എ.ടി.എം കാർഡ് പിൻ നമ്പർ എഴുതരുത്. ഏറ്റവും പ്രധാനമായി എപ്പോഴും മനസിലാക്കേണ്ടത് : സങ്കീർണ്ണമായ ഒരു പിൻ നമ്പർ സജ്ജീകരിക്കുക, കൂടാതെ നിങ്ങളുടെ എ.ടി.എം പിൻ പോലെ "0000", "1234" അല്ലെങ്കിൽ നിങ്ങളുടെ ജനനത്തീയതി പോലുള്ള ലളിതമായ സംഖ്യകൾ എന്നിവ ഉപയോഗിക്കരുത്, കാരണം ഇവ എളുപ്പത്തിൽ ഹാക്ക് ചെയ്യാവുന്നതും ഊഹാപോഹങ്ങളാൽ കണ്ടെത്താവുന്നതുമാണ്.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090