ക്രിപ്റ്റോകറൻസികളും പുതുവത്സര പ്രതീക്ഷകളും

|

ബ്ലോക്ക്‌ചെയിൻ മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്കാണ് 2021 സാക്ഷ്യം വഹിച്ചത്. ക്രിപ്‌റ്റോകറൻസികളായിരുന്നു കൂട്ടത്തിലെ ഏറ്റവും വലിയ വിജയം. ഏറ്റവും പുതിയ ക്രിപ്‌റ്റോ ആപ്ലിക്കേഷനുകളായ നോൺ-ഫംഗബിൾ ടോക്കണുകൾ (എൻഎഫ്‌ടി) വ്യാപകമായി പ്രചാരം നേടുകയും ചെയ്തു. വിൽപ്പന റെക്കോർഡുകൾ പോലും തകർത്ത് കൊണ്ടാണ് ഈ ഡിജിറ്റൽ അസറ്റുകളുടെ ലേലങ്ങൾ നടന്നത്. മൈക്രോസോഫ്റ്റും എക്സ്പീഡിയയും ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ വിനിമയ മാർഗമായി ഡിജിറ്റൽ കറൻസി സ്വീകരിക്കാൻ തുടങ്ങിയതോടെ ബിറ്റ്കോയിനും കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ജോക്ക് കോയിനുകളുടെ കുതിച്ചു കയറ്റത്തിനും 2021 സാക്ഷ്യം വഹിച്ചു. പ്രത്യേകിച്ചും ഇന്ത്യയിൽ അടക്കം തരംഗമായ ഷിബാ ഇനു പോലെയുള്ള കോയിനുകൾ. ജോക്ക് കോയിനുകൾക്ക് ട്രെൻഡ് നിലനിർത്താൻ ആയാൽ 2022ലും അവ നിർണായകമാകും.

 

ക്രിപ്‌റ്റോകറൻസികൾ 2022ൽ

ക്രിപ്‌റ്റോകറൻസികൾ 2022ൽ

ബിറ്റ്കോയിന് സ്വീകാര്യത വർധിപ്പിക്കുന്ന മറ്റ് സംഭവങ്ങളും 2022ൽ നടന്നു. സെപ്റ്റംബറിൽ, എൽ സാൽവഡോർ ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമായി മാറി. ഇന്ത്യയിലടക്കം ക്രിപ്റ്റോ റെഗുലേറ്ററി നിയമങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. 2021ൽ ക്രിപ്‌റ്റോകറൻസികൾ വലിയ വളർച്ച സ്വന്തമാക്കിയിരുന്നു. 2022ൽ മുൻവശത്തെ അനുസരിച്ച് കൂടുതൽ വലിയ വളർച്ചയാണ് ക്രിപ്റ്റോ രംഗത്ത് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഇന്ത്യ പോലെയുള്ള വലിയ മാർക്കറ്റുകളിൽ. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം വലിയ മാറ്റങ്ങളും ഡിജിറ്റൽ കറൻസികൾക്ക് 2022ൽ സംഭവിച്ചേക്കാം.

ആപ്പിൾ വാച്ച് സജ്ജീകരണവും മികച്ച ഫീച്ചറുകളുംആപ്പിൾ വാച്ച് സജ്ജീകരണവും മികച്ച ഫീച്ചറുകളും

ബിറ്റ്കോയിൻ കൂടുതൽ കരുത്ത് നേടുന്നു

ബിറ്റ്കോയിൻ കൂടുതൽ കരുത്ത് നേടുന്നു

ക്രിപ്‌റ്റോകറൻസി സ്വീകരിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാൻ ഗവേഷകർക്ക് ഇന്നും പൂർണമായി സാധിച്ചിട്ടില്ല. പുറത്ത് വന്ന ഒരു പഠനമനുസരിച്ച്, ബിറ്റ്കോയിൻ സ്വീകരിക്കുന്നതിലേക്ക് ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങൾ നോക്കാം. സിസ്റ്റത്തിലുള്ള വിശ്വാസം, ഇടപാടിന് ലഭ്യമായ വെബ് പോർട്ടലുകളുടെ എണ്ണം, പലരിൽ നിന്നായി ലഭിക്കുന്ന കേട്ടറിവുകൾ, ബിറ്റ്‌കോയിന്റെ പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷ, നിക്ഷേപത്തിന്റെ അപകട സാധ്യതയക്കുറിച്ചുള്ള ബോധ്യം എന്നിവയാണ് അവ. മറ്റ് ചില പഠനങ്ങളാകട്ടെ വ്യക്തിയുടെ പ്രായം, ലിംഗം, വിദ്യാഭ്യാസം എന്നിവ പ്രധാന ഘടകങ്ങൾ ആണെന്നും വിലയിരുത്തുന്നു.

ക്രിപ്‌റ്റോ
 

ക്രിപ്‌റ്റോ മേഖല ഇതേ വേഗത്തിൽ വളരുകയാണെങ്കിൽ, സമീപ ഭാവിയിൽ തന്നെ ബിറ്റ്‌കോയിൻ ഏറ്റവും അംഗീകരിക്കപ്പെട്ട ഡിജിറ്റൽ കറൻസിയായി മാറും. ക്രിപ്‌റ്റോയിലേക്ക് പുതിയ ആളുകൾക്ക് കടന്നു വരാനും മേഖലയെക്കുറിച്ച് മനസിലാക്കാനും ധാരാളം വഴികൾ ഇന്ന് ലഭ്യമാണ്. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ. നവ മാധ്യമങ്ങളിൽ പരിചയ സമ്പന്നരായ നിക്ഷേപകരിൽ നിന്നും ഉപദേശങ്ങളും നിർദേശങ്ങളും ടിപ്പുകളും ഒക്കെ നേടാൻ ഇന്ന് കഴിയുന്നു. മാത്രമല്ല ആളുകൾക്ക് സാധാരണ കറൻസി നൽകി ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കാൻ കഴിയുന്ന ധാരാളം ക്രിപ്റ്റോ ഏക്സ്ചേഞ്ചുകളും രാജ്യത്ത് ആരംഭിച്ച് കഴിഞ്ഞു.

ജിയോ, എയർടെൽ, വിഐ: 300 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ: 300 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടൽ

ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടൽ

വലിയ ധനകാര്യ സ്ഥാപനങ്ങൾ പ്രത്യേകിച്ചും രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ ഇടപെടൽ ക്രിപ്റ്റോ കറൻസികളുടെ സ്വീകാര്യത പൂർണ തോതിലാക്കുന്ന ഘടകം ആകുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. 2021ൽ യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) ( യൂറോപ്യൻ യൂണിയന്റെ നിയന്ത്രണത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്ക് ആണ് ഇഐബി) ക്രിപ്റ്റോ മേഖലയിൽ സുപ്രധാന ഇടപെടൽ നടത്തിയിരുന്നു. ഏപ്രിലിൽ എതീറിയം ബ്ലോക്ക്‌ചെയിനിലേക്ക് 100 ദശലക്ഷം യൂറോയുടെ ഡിജിറ്റൽ ബോണ്ട് ഇഐബി ഇഷ്യൂ ചെയ്തിരുന്നു.

ഡിജിറ്റൽ

2022ൽ പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ മുന്നേറ്റവും കൂടുതൽ വമ്പൻ സ്ഥാപനങ്ങളുടെ അല്ലെങ്കിൽ സർക്കാരുകളുടെയും സെൻട്രൽ ബാങ്കുകളുടെയും നിക്ഷേപങ്ങളാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന നിക്ഷേപങ്ങളും സെയിൽ പോയിന്റ്സിന്റെ വർധനവും ബിറ്റ്കോയിന്റെ സ്വീകാര്യത കൂട്ടും. സർക്കാർ തലത്തിലുള്ള റെഗുലേഷൻ ഇല്ലാത്തത് മുഖ്യധാരയിൽ ക്രിപ്‌റ്റോകറൻസികളുടെ സ്വീകാര്യത കുറയാൻ കാരണം ആകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ രാജ്യങ്ങൾ സ്വന്തം കറൻസികളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കാൻ പരിഗണിക്കുന്നതും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതും 2022നെ ശ്രദ്ധേയമാക്കുന്നു. സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ക്രിപ്റ്റോകറൻസികൾക്ക് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരവും വിശ്വാസവും നൽകുമെന്നതിലും തർക്കമില്ല.

ആധാർ ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ?ആധാർ ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ?

എൻഎഫ്റ്റി വളർച്ച തുടരും

എൻഎഫ്റ്റി വളർച്ച തുടരും

എൻഎഫ്റ്റി സെയിൽസിൽ 2021 ഒരു മെഗാ തരംഗത്തിന് തന്നെ സാക്ഷ്യം വഹിച്ചു. പെയിന്റിങ്സ് പോലെയുള്ള ആർട്ട് വർക്കുകൾ ആളുകൾ വില കൊടുത്ത് വാങ്ങുന്നത് പോലെ ഡിജിറ്റൽ ആർട്ട് വർക്കുകളുടെ ഉടമസ്ഥാവകാശത്തിന്റെ തെളിവ് ആയി എൻഎഫ്റ്റികൾ ഉപയോഗിക്കാം. ഡിജിറ്റൽ ആർട്ടിന്റെ ഉടമസ്ഥാവകാശം ഔപചാരികമാക്കുന്നതിനുള്ള രീതിയായാണ് എൻഎഫ്റ്റികൾ തുടങ്ങിയതെങ്കിലും ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് പോലെയുള്ള മറ്റ് ഡിജിറ്റൽ അസറ്റുകളിലേക്കും എൻഎഫ്റ്റികൾ വ്യാപിച്ചിരിക്കുന്നു. നേരത്തേ പറഞ്ഞത് പോലെ എൻഎഫ്റ്റി വിൽപ്പന ഓരോ ദിവസം കഴിയുന്തോറും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. 2022ലും ഈ ട്രെൻഡ് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം

തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം

ക്രിപ്‌റ്റോ മേഖലയിൽ ദിനം പ്രതിയെന്നോണം പുതിയ നിക്ഷേപ അവസരങ്ങൾ ഉണ്ടായി വരുന്നു. എണ്ണമറ്റ നിക്ഷേപ അവസരങ്ങൾക്കൊപ്പം ഓൺലൈൻ തട്ടിപ്പുകളും വ്യാപകമാകുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ നിക്ഷേപകർ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഓൺലൈനിൽ കാണുന്നു എല്ലാത്തരം ക്ലെയിമുകളെയും അൽപ്പം സംശയത്തോടെ മാത്രമെ സമീപിക്കാൻ പാടുള്ളൂ. ഏത് തരം നിക്ഷേപം നടത്തുന്നതിന് മുമ്പും സമഗ്രമായ ബാക്ക്ഗ്രൌണ്ട് ചെക്കിങ് നടത്തണം. രണ്ടും മൂന്നും തവണ ക്രോസ് ചെക്കിങ് നടത്തുന്നതും ഗുണകരമാണ്.

ജിയോ, എയർടെൽ, ബിഎസ്എൻഎൽ, ടാറ്റ സ്കൈ; 500 രൂപയിൽ താഴെയുള്ള മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾജിയോ, എയർടെൽ, ബിഎസ്എൻഎൽ, ടാറ്റ സ്കൈ; 500 രൂപയിൽ താഴെയുള്ള മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

ക്രിപ്റ്റോ കറൻസി

2022 ക്രിപ്റ്റോ കറൻസികളുടെ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന വർഷമാണ്. ഒപ്പം പുതിയ തരം തട്ടിപ്പുകളും സ്കാമുകളും എല്ലാം ആഭിർഭവിക്കുകയും ചെയ്യും എന്ന് ഉറപ്പാണ്. ഡിജിറ്റൽ ലോകത്തെ ഇടപെടലുകളിൽ ഒരിക്കലും അലസത പാടില്ലെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ചും ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട്. നമ്മെ അതിശയിപ്പിക്കുന്ന, അല്ലെങ്കിൽ മോഹിപ്പിക്കുന്ന പല ഓഫറുകളും ആയിട്ടായിരിയ്ക്കും തട്ടിപ്പുകാർ രംഗത്ത് വരുന്നത്. അവയിൽ ഒന്നും മയങ്ങരുതെന്നതാണ് ക്രിപ്റ്റോ സാമ്പത്തിക രംഗത്തെ പ്രാഥമിക പാഠം. അതിനാൽ തന്നെ നിക്ഷേപകർ അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സാമ്പത്തിക വിപണികളിലെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് എപ്പോഴും സ്വയം ബോധവത്കരിക്കാൻ തയ്യാറായിരിയ്ക്കണം.

Most Read Articles
Best Mobiles in India

English summary
2021 has witnessed great progress in the blockchain sector.New crypto applications, such as NFT, have become widespread. 2021 also witnessed a surge in joke coins.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X