ഇൻസ്റ്റാഗ്രാമിൽ പോരായ്‌മ കണ്ടെത്തിയ ചെന്നൈ ടെകിക്ക് വീണ്ടും സമ്മാനം

|

ഇന്ന് ഏറ്റവും കൂടുതൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ആൻഡ് വീഡിയോ ഷെറിങ് ആപ്പ്ളിക്കേഷനാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ടുതന്നെ, ഇതിന് സംഭവിക്കുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമായി ഉപയോക്താക്കളെ ബാധിക്കും. അവരുടെ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ ചോർച്ചക്കോ അല്ലെങ്കിൽ ഹാക്കിങ് നടക്കുന്നതിനോ കാരണമായേക്കാം. എന്നാൽ അതുകൊണ്ട് സംഭവിക്കുന്ന അനന്തരഫലങ്ങൾ ഒരുപക്ഷെ പരിഹരിക്കാൻ കഴിയന്നതിലപ്പുറമായിരിക്കാം.

ഇൻസ്റ്റാഗ്രാമിൽ പോരായ്‌മ കണ്ടെത്തിയ ചെന്നൈ ടെകിക്ക് വീണ്ടും സമ്മാനം

 

ഇൻസ്റ്റാഗ്രാമിൽ ഒരു പോരായ്മ കണ്ടെത്തിയതിന് ഫേസ്ബുക്കിൽ നിന്ന് 30,000 ഡോളർ സമ്മാനമായി നേടി ഒരു മാസത്തിന് ശേഷം, ഫോട്ടോ, വീഡിയോ ഷെറിങ് അപ്ലിക്കേഷനിൽ പുതിയ അക്കൗണ്ട് നിർമിക്കുന്ന ഭാഗത്ത് അപകടസാധ്യത കണ്ടെത്തിയതായി ചെന്നൈ ആസ്ഥാനമായുള്ള സുരക്ഷാ ഗവേഷകനായ ലക്ഷ്മൺ മുത്തിയ തിങ്കളാഴ്ച പറഞ്ഞു. സോഷ്യൽ നെറ്റ്‌വർക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി ഇത്തവണ 10,000 (7.18 ലക്ഷം രൂപ) ഡോളറാണ് ലക്ഷ്മൺ മുത്തിയ നേടിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

ജൂലൈയിൽ ലക്ഷ്മൺ മുത്തിയ കണ്ടെത്തിയ അതേ പ്രശ്നമാണ് ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തിയിരിക്കുന്നത്. അതായത്, അനുമതിയിലാതെ ആരുടെ അക്കൗണ്ടിലേക്കും കടന്നുകയറി ഹാക്ക് ചെയ്യാനുള്ള ഒരാവസ്ഥയായിരുന്നു അത്. മുത്തിയ റിപ്പോർട്ട് ചെയ്ത പ്രശ്‌നം ഫേസ്ബുക്ക് ഇപ്പോൾ പരിഹരിച്ചതായി ഫേസ്ബുക് റിപ്പോർട്ട് ചെയ്യ്തു.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

"ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം സുരക്ഷാ സംഘവും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്‌നം പരിഹരിച്ച് അവരുടെ ബൗണ്ടി പരിപാടിയുടെ ഭാഗമായി 10000 ഡോളർ പാരിതോഷികം നൽകി," മുത്തിയ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. പാസ്‌വേഡ് പുനർസജ്ജീകരണ കോഡുകൾ സാധൂകരിക്കാൻ ഇൻസ്റ്റാഗ്രാം സെർവർ ഉപയോഗിക്കുന്ന യൂണിക്ക് ഐഡന്റിഫയർ - ഒരേ ഉപകരണ ഐഡി വ്യത്യസ്ത ഉപയോക്താക്കളുടെ ഒന്നിലധികം പാസ് കോഡുകൾ അഭ്യർത്ഥിക്കാൻ ഉപയോഗിക്കാമെന്ന് മുത്തിയ കണ്ടെത്തി.

 ലക്ഷ്മൺ മുത്തിയ
 

ലക്ഷ്മൺ മുത്തിയ

ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിന് ഈ ദുർബലത പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം കാണിച്ചു."ഒരു റിക്കവറി എൻ‌ഡ്‌പോയിന്റിൽ‌ അപര്യാപ്‌തമായ പരിരക്ഷകൾ‌ ഉണ്ടെന്ന് നിങ്ങൾ‌ തിരിച്ചറിഞ്ഞു, പത്ത് ശ്രമങ്ങൾ‌ വരെ വീണ്ടെടുക്കുന്നതിന് ആക്രമണകാരിക്ക് നിരവധി സാധുതയുള്ള നോൺ‌സുകൾ‌ സൃഷ്ടിക്കാൻ‌ അനുവദിക്കുന്നു," ഫേസ്ബുക്ക് മുത്തിയയ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു.

Most Read Articles
Best Mobiles in India

Read more about:
English summary
Barely a month after winning $30,000 from Facebook for spotting a flaw in Instagram, Chennai-based security researcher Laxman Muthiyah on Monday said he again discovered a new account takeover vulnerability on the photo and video-sharing app. This time he has won $10,000 as part of the social network's bug bounty programme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X