ഡിസ്നി+ ഹോട്ട്സ്റ്റാർ പുതിയ മൂന്ന് സബ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു

|

ഡിസ്നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു. ഇന്നലെ നന്ന വെർച്വൽ ഇവന്റിൽ വച്ചാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 18 പുതിയ ഹോട്ട്സ്റ്റാർ സ്പെഷ്യൽ സീരീസുകളും ഡിസ്നി + ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സ് മൂവികളും ഇതിനൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഇതുവരെ ഉണ്ടായിരുന്ന പ്രീമിയം, വിഐപി എന്നീ കാറ്റഗറികൾ ഇനി ഉണ്ടാവില്ല.

 

ഡിസ്നി + ഹോട്ട്സ്റ്റാർ

ഇനി മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിലെ എല്ലാ കണ്ടന്റുകളും എല്ലാ പ്ലാനുകൾക്കൊപ്പവും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ ഡിസ്നി + ഒറിജിനലുകളും ഹോളിവുഡ് സിനിമകളും ഡിസ്നി, മാർവൽ, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രാഫിക്, എച്ച്ബി‌ഒ, എഫ്എക്സ്, ഷോടൈം, 20th സെഞ്ച്വറി, സെർച്ച്‌ലൈറ്റ് പിക്ചേഴ്സ് എന്നിവയിൽ നിന്നുള്ള ടിവി ഷോകളും സനിമകളും മുമ്പ് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയത്തിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളു. ഇനി ഇത് എല്ലാവർക്കും ലഭ്യമാകും. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി എന്നത് ഇനി ഉണ്ടാവില്ല.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചുസാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചു

പുതിയ പ്ലാനുകൾ
 

സെപ്റ്റംബർ 1 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാർ മൂന്ന് പുതിയ പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാകും. "മൊബൈൽ" പ്ലാനിന് പ്രതിവർഷം 499 രൂപയാണ് വില. "സൂപ്പർ" പ്ലാനിന് പ്രതിവർഷം 899 രൂപയും "പ്രീമിയം" പ്ലാനിന് പ്രതിവർഷം 1,499 രൂപയും വിലയുണ്ട്. ഇതിനകം ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയത്തിലുള്ള ആളുകൾ പുതിയ പ്രീമിയം പ്ലാൻ തിരഞ്ഞെടുക്കുമ്പേോൾ ഒരേസമയം നാല് ഡിവൈസുകളിൽ സ്ട്രീം ചെയ്യാൻ കഴിയും എന്നതൊഴിച്ചാൽ മറ്റ് മാറ്റമൊന്നുമില്ല. നേരത്തെ ഇത് രണ്ട് ഡിവൈസുകൾ ആയിരുന്നു. 4കെ റസലൂഷനിൽ സ്ട്രീം ചെയ്യാൻ പ്രീമിയം ഉപയോക്താക്കൾക്ക് മാത്രേ സാധിക്കുകയുള്ളു. സൂപ്പറിലൂടെ എച്ച്ഡി വീഡിയോ ക്വാളിറ്റിയും ഒരേസമയം രണ്ട് ഡിവൈസുകളിൽ സ്ട്രീമിങും ലഭിക്കുന്നു.

ഡിസ്നി + ഹോട്ട്സ്റ്റാർ

ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാൻ നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാനുമായി സാമ്യമുള്ളതാണ്. ഇത് നിങ്ങളുടെ അക്കൌണ്ട് ഒരു മൊബൈലിൽ മാത്രമായി പരിമിതപ്പെടുത്തും, പക്ഷേ എച്ച്ഡി വീഡിയോ ക്വാളിറ്റി ലഭിക്കുകയും ചെയ്യും. ഡിസ്നി + ഹോട്ട്സ്റ്റാർ സൂപ്പർ, ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം എന്നിവയിലുള്ളവർക്ക് എല്ലാ തരം ഡിവൈസുകളിൽ നിന്നും കണ്ടന്റിലേക്ക് ആക്സസ് ലഭിക്കുന്നു. പിസി, മൊബൈൽ, ലിവിംഗ് സ്മാർട്ട് ടിവി എന്നിവയിലെല്ലാം കണ്ടന്റ് സ്ട്രീം ചെയ്യാൻ സൂപ്പർ, പ്രീമിയം പ്ലാനുകളിലൂടെ സാധിക്കും.

റെഡ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പായ റെഡ്മിബുക്ക് ഓഗസ്റ്റ് 3ന് അവതരിപ്പിക്കുംറെഡ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പായ റെഡ്മിബുക്ക് ഓഗസ്റ്റ് 3ന് അവതരിപ്പിക്കും

ഡിസ്നി

ഡിസ്നി + ഹോട്ട്സ്റ്റാർ മേധാവിയും പ്രസിഡന്റുമായ സുനിൽ റയാൻ തന്റെ പ്രസ്താവനയിലൂടെ പറഞ്ഞത് "ഒറിജിനലും പ്രാദേശികവുമായ പ്രസക്തമായ സ്റ്റോറികൾ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ കണ്ടന്റുകൾ എന്നാണ്. പുതിയ ചലച്ചിത്രങ്ങളും ഷോകളും ഉപയോക്താക്കളിൽ എത്തിക്കാൻ കമ്പനി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സബ്‌സ്‌ക്രിപ്‌ഷൻ

പുതുതായി അവതരിപ്പിച്ച സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉപയോഗിച്ച്, മികച്ച നിലവാരത്തിലുള്ള വിനോദം വാഗ്ദാനം ചെയ്യുകയും ഞങ്ങളുടെ കാഴ്ചക്കാർക്ക് കൂടുതൽ സൌകര്യങ്ങളും ഓപ്ഷനുകളും നൽകുകയുമാണ് കമ്പനി ചെയ്യുന്നതെന്നും സുനിൽ റയാൻ വ്യക്തമാക്കി. പുതിയ പ്ലാനുകൾ പുറത്തിറക്കി ഇന്ത്യയിൽ കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ശ്രമം തിരിച്ചടിയാകുന്നത് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയ്ക്കാണ്.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചുസാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 22,000 രൂപ കുറച്ചു

Most Read Articles
Best Mobiles in India

English summary
Disney + Hotstar India has introduced three new subscription plans. The mobile plan is priced at Rs 499, the super plan is priced at Rs 899 and the premium plan is priced at Rs 1499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X