കൊഡാക് ക്യാമറ സ്രഷ്ടാവിന്റെ ആത്മഹത്യ

Posted By: Staff

കൊഡാക് ക്യാമറ സ്രഷ്ടാവിന്റെ ആത്മഹത്യ

ജോര്‍ജ്ജ് ഈസ്റ്റ്മാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കൊഡാക് കമ്പനിയുടെ സ്ഥാപകനായാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കൊഡാക് സ്‌നാപ്‌ഷോട്ട് ക്യാമറയുടെയും ഫിലിം റോളിന്റെയും പിതാവ് കൂടിയാണ് ഈസ്റ്റമാന്‍ എന്നത്് മറ്റൊരു വസ്തുത. അന്നെല്ലാം ഫോട്ടോഗ്രഫി എല്ലാവര്‍ക്കും എളുപ്പത്തില്‍ ചെയ്യാനാകുന്ന ഒരു കാര്യമായിരുന്നില്ല. എന്നാല്‍ ഫോട്ടോഗ്രാഫിയെ ജനകീയമാക്കുകയായിരുന്നു ഈസ്റ്റ്മാന്‍ ഈ കണ്ടെത്തലുകളിലൂടെ ചെയ്തിരുന്നത്.

കമ്പനിയില്‍ ജീവനക്കാര്‍ക്ക് ഡിവിഡന്റ് സമ്പ്രദായം ആദ്യമായി കൊണ്ടുവന്നവരില്‍ ഒരാളുമാണ് ജോര്‍ജ്ജ് ഈസ്റ്റമാന്‍. ഇതിലൂടെ ജീവനക്കാരെ കമ്പനിയുടെ ഭാഗിക ഉടമകളാക്കുകയായിരുന്നു.

യുഎസ്‌കാരനായ ഈസ്റ്റമാന്റെ ജനനം 1854 ജലൈയില്‍ ആയിരുന്നു. നട്ടെല്ലിന് ബാധിക്കുന്ന രോഗം മൂലം വാര്‍ധക്യത്തില്‍ ഏറെ വേദന അനുഭവിച്ചിരുന്ന ഈസ്റ്റമാന്‍ 1932ല്‍ അദ്ദേഹത്തിന്റെ 77മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നെഞ്ചിന് നേരെ വെടിവെച്ചായിരുന്നു മരണം.

''എന്റെ സുഹൃത്തുക്കള്‍ക്ക്: എന്റെ ജോലി പൂര്‍ത്തിയായി. എന്തിന് കാത്തിരിക്കണം?'' എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാചകം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot