Just In
Don't Miss
- Sports
ഐ ലീഗില്‍ ഐസ്വാളിന് ത്രില്ലര്‍ ജയം; ഇന്ത്യന്‍ ആരോസിന് രണ്ടാം തോല്‍വി
- Movies
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് പ്രഖ്യാപിച്ചു! ആധിപത്യം പുലര്‍ത്തി നെറ്റ്ഫ്ളിക്സ്
- News
മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങി; പെൺകുട്ടിയെ തട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
സൂക്ഷിക്കുക! പൊതുസ്ഥലങ്ങളിലെ യുഎസ്ബിയിൽ നിന്ന് സ്മാർട്ട്ഫോൺ ചാർജ്ജ് ചെയ്യരുത്
പൊതുസ്ഥലങ്ങളിലെ യുഎസ്ബി ചാർജിംഗ് സ്റ്റേഷനുകൾ വഴി മാൽവെയർ സ്മാർട്ട്ഫോണിലേക്ക് കയറുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ദീർഘ ദൂര ബസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഇത്തരത്തിലുള്ള യുഎസ്ബി ചാർജിംഗ് സ്റ്റേഷനുകൾ സാധാരണമായി തീർന്നിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലെ യുഎസ്ബി പോർട്ടുകളിൽ കണക്ട് ചെയ്ത് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് മാൽവെയർ കയറുകയും അത് ഉപയോഗിച്ച് ഹാക്കർമാർക്ക് വളരെ വേഗത്തിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാനും സാധിക്കും.

സാധാരണയായി ‘ജ്യൂസ് ജാക്കിംഗ്' എന്നറിയപ്പെടുന്ന രീതിയിലൂടെ ഹാക്കർമാർക്ക് സ്വന്തം ഫോണുകളിൽ നിന്നോ ലാപ്ടോപ്പുകളിൽ നിന്നോ യുഎസ്ബി പോർട്ട് വഴി ചാർജിംഗ് സ്റ്റേഷൻ ഹാർഡ്വെയറുകളിലേക്ക് മാൽവെയർ പ്രോഗ്രാമുകൾ അയയ്ക്കാൻ കഴിയും, അതിനുശേഷം ഈ സ്റ്റേഷനുളിലെ യുഎസ്ബി വഴി കണക്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളിലേക്ക് ഈ മാൽവെയറുകൾ കടക്കുന്നു.

സാധാരണയായി കാണുന്ന മറ്റൊരു തന്ത്രം ഒരു യുഎസ്ബി കേബിളിന്റെ അവസാന ഭാഗം തന്നെ ഹാക്കുചെയ്യുന്നു, എന്നിട്ട് അത് ചാർജിംഗ് ഡോക്കിലേക്ക് പ്ലഗിൻ ചെയ്ത് വയ്ക്കുന്നു. ചാർജ്ജിങ്ങിന് എത്തുന്ന ആളുകൾ ബാഗിൽ നിന്ന് യുഎസ്ബി കേബിൾ പുറത്തെടുക്കുന്നതിന് പകരം ഹാക്കറിന്റെ കേബിൾ ഉപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ മാൽവെയറുകൾ സ്മാർട്ട്ഫോണുകളിലേക്ക് പ്രവേശിക്കുന്നു.

ഇത്തരം മാൽവെയറുകൾ സ്മാർട്ട്ഫോണുകളിൽ കയറാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ പൊതു സ്ഥലങ്ങളിൽ ചാർജ്ജ് ചെയ്യാൻ യുഎസ്ബി പോർട്ടുകളേക്കാൾ എസി അഡാപ്റ്റർ ഉപയോഗിക്കുന്നതാവും നല്ലത്. എസി അഡാപ്റ്ററുകൾ ഉപയോഗിച്ച് ഉപകരണം പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് സാങ്കേതിക വിദഗ്ദർ കണക്കാക്കുന്നത്. അമേരിക്കയിലാണ് ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്കിലും ഇന്ത്യപോലൊരു രാജ്യത്തും ഇത് ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇത് കൂടാതെ സ്മാർട്ട്ഫോൺ പൊതു സ്ഥലത്ത് ചാർജ്ജ് ചെയ്യുമ്പോൾ ഉള്ള മറ്റൊരു സുരക്ഷാ ഓപ്ഷൻ പ്രത്യേകമായി പുറത്തിറങ്ങുന്ന ‘നോ-ഡാറ്റ ട്രാൻസ്ഫർ' യുഎസ്ബി കേബിളുകൾ ഉപയോഗിക്കുക എന്നാണ്. ഈ സ്പെഷ്യൽ ഡാറ്റാ കേബിളുകളിലൂടെ ചാർജ്ജ് ചെയ്യാൻ മാത്രമേ സാധിക്കു. ഡാറ്റ ഫയലുകൾ ഒന്നും തന്നെ ഇവയിലൂടെ ട്രൻസ്ഫർ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മാൽവെയറുകൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. ഈ പ്രത്യേകമായി നിർമ്മിച്ച കേബിളുകൾക്ക് യുഎസ്ബി പോർട്ടിൽ നിന്നും ട്രാൻസ്മിറ്റ് ചെയ്യുന്ന ഡാറ്റയെ തടയാനുള്ള കണക്റ്റർ പിൻസ് ഉണ്ട്. ഈ കണക്ടർ പിൻസ് മാൽവെയറുകളെ തടയും.

ജ്യൂസ്-ജാക്ക് ഡിഫെൻഡർ പോലുള്ള യുഎസ്ബിയിലൂടെ ഡാറ്റാ കൈമാറ്റം ചെയ്യുന്ന സംവിധാനം ഉള്ള നിരവധി ഫീച്ചറുകളുള്ള ആക്സസറീസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ യുഎസ്ബി കേബിളിലൂടെ സ്മാർട്ട്ഫോണിലേക്ക് എത്തുന്നതിൽ നിന്ന് ഡാറ്റയെ തടയുന്നു. ഇവ പൊതു സ്ഥലത്തെ യുഎസ്ബി പോർട്ടും ഒരു വ്യക്തിയുടെ സ്മാർട്ട്ഫോണുകളും തമ്മിലൂള്ള ഡാറ്റാ കൈമാറ്റത്തെ നിയന്ത്രിക്കുന്ന സംവിധാനമാണിത്.

പൊതു ഇടങ്ങളിൽ നിന്നും ചാർജ്ജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്ന മാൽവെയറുകളിലൂടെ ഹാക്കർമാർക്ക് സ്മാർട്ട്ഫോണിലെ ഡാറ്റ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും. വലിയ ആൾക്കുട്ടത്തിലേക്ക് എളുപ്പത്തിൽ മാൽവെയറുകൾ കൈമാറാൻ സാധിക്കുന്ന തന്ത്രമായതിനാൽ തന്നെ ഇന്ത്യയിലും ഇവ ഉണ്ടായേക്കും. പൊതു ഇടങ്ങളിൽ വച്ച് സ്മാർട്ട്ഫോണുകൾ ചാർജ്ജ് ചെയ്യുമ്പോൾ കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമാണ്. യാത്ര ചെയ്യുമ്പോൾ ചാർജ്ജ് ചെയ്യാനായി എസി അഡാപ്റ്റർ ഉള്ള ചാർജ്ജറോ ഡാറ്റ കൈമാറ്റം ചെയ്യുന്നത് തടയുന്ന യുഎസ്ബി കേബിളോ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090