Just In
- 13 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 15 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 18 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 19 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
- News
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
- Automobiles
വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍
- Finance
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്ച ആരംഭിക്കും
- Movies
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
ഗൂഗിൾ മാപ്പ് നിർദേശിച്ച കുറുക്കുവഴിയിൽ സഞ്ചരിച്ചവർ കുരുക്കിൽ
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് കാണിച്ച എളുപ്പ വഴി പിന്തുടര്ന്ന് യാത്ര ചെയ്ത നൂറോളം ഡ്രൈവര്‍മാര്‍ ചെന്നെത്തിയത് ചെളി നിറഞ്ഞ റോഡില്‍ അവിടെ കുടുങ്ങി പോവുകയും ചെയ്യ്തു. അമേരിക്കയിലെ കൊളറാഡോയിലാണ് ഈ സംഭവം നടന്നത്. ഗൂഗിൾ മാപ്പ് ചൂണ്ടികാണിച്ച വഴിയിലൂടെ സഞ്ചരിച്ചവർക്ക് ഒട്ടും പ്രതീക്ഷീക്കാത്ത എട്ടിൻറെ പണിയാണ് കിട്ടിയത്.
വഴിതെറ്റിയവർ ശരിക്കും പകച്ചുപോവുകയും തുടർന്ന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്ന അവസ്ഥയായിരുന്നു എത്തിച്ചേർന്ന ഡ്രൈവർമാർക്ക്. യഥാർത്ഥത്തിൽ സംഭവിച്ചത്, ഡെന്‍വെര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പെന ബോളവാര്‍ഡിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാര്‍ക്ക് മറ്റൊരു എളുപ്പവഴി കാണിച്ചു കൊടുക്കുകയായിരുന്നു.

ഗൂഗിൾ മാപ്പ്
എന്നാല്‍ ടാറിടാത്ത റോഡായിരുന്നു കാണിച്ചു കൊടുത്ത വഴിയിൽ മുഴുവൻ. മഴപെയ്ത് റോഡില്‍ പലയിടത്തും ചെളി നിറഞ്ഞ അവസ്ഥയായിരുന്നു. ചില വാഹനങ്ങള്‍ ചെളിയില്‍ താഴ്ന്നും വഴുതിയും നീങ്ങുവാനായി പ്രയാസപ്പെട്ടു. മുന്നിലുള്ള ചില വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങിയപ്പോള്‍ പിന്നാലെ വന്ന നൂറോളം വാഹനങ്ങള്‍ക്കും അതു തന്നെ സംഭവിച്ചു.

വിമാനത്താവളത്തിലേക്കുള്ള യാത്ര
ഗൂഗിള്‍ മാപ്പില്‍ കണ്ടതല്ലേ എന്ന ധാരണയിലാണ് വാഹനങ്ങള്‍ ആ വഴി തിരിഞ്ഞത്. പലരും വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. യഥാര്‍ത്ഥ വഴിയേക്കാള്‍ വേഗത്തില്‍ എത്താമെന്ന് കൂടി ഗൂഗിള്‍ മാപ്പ് പറഞ്ഞതോടെ ഡ്രൈവര്‍മാര്‍ മറ്റൊന്നും ആലോചിച്ചില്ല. പക്ഷെ, എത്തിയപ്പോൾ ഉള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

എളുപ്പമുള്ള വഴി
എളുപ്പമുള്ള വഴിയായിരുന്നു അതെങ്കിലും റോഡിൻറെ ശോചനീയാവസ്ഥ പ്രവചിക്കാൻ ഗൂഗിളിനായില്ല. അത് ഒരു സ്വകാര്യ പാത ആയിരുന്നില്ലെന്നും അതുകൊണ്ടാണ് ആപ്പ് ആ വഴി കാണിച്ചു കൊടുത്തതെന്നും ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറയുന്നു. പല കാര്യങ്ങള്‍ പരിഗണിച്ചാണ് തങ്ങള്‍ വാഹനമോടിക്കാനുള്ള വഴികള്‍ നിര്‍ണയിക്കുന്നത്, റോഡിൻറെ ദിശകളും അതില്‍പ്പെടുന്നു.

വാഹനമോടിക്കാനുള്ള വഴികള്‍
മികച്ച വഴി കാണിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാലാവസ്ഥ മാറ്റം പോലെ അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകാറുണ്ട്. പ്രാദേശിക നിയമങ്ങള്‍ പാലിക്കാനും ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കാനുമാണ് തങ്ങള്‍ ഡ്രൈവര്‍മാരോട് നിര്‍ദേശിക്കാറുള്ളതെന്നും ഗൂഗിള്‍ മാപ്പ് പറഞ്ഞു. എന്തായാലും വിമാനയാത്രികരില്‍ പലരും കുടുങ്ങി. ചിലര്‍ ചെളി റോഡില്‍ നിന്നും രക്ഷപ്പെട്ട മറ്റു വാഹനങ്ങളുടെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്തി.

ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച വഴി
ഇതാദ്യമായല്ല ഗൂഗിൾ മാപ്പ് ആളുകളെ കെണിയിലേക്ക് കൊണ്ട് ചാടിക്കുന്നത്. എന്നാൽ എപ്പോഴും സാങ്കേതികതയെ പഴിചാരൻ കഴിയില്ല. പക്ഷെ എന്നാലും അതിന് അതിൻറെ പങ്ക് കൈകൊണ്ടെ പറ്റൂ. എന്നിരുന്നാലും, ഡ്രൈവർമാർ നാവിഗേഷൻ അപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അവരുടെ സഹജാവബോധം നഷ്ടപ്പെടാതെ നോക്കുവാനുള്ള ഉത്തരവാദിത്തം നിലനിൽക്കുന്നു. ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച വഴി പൂർണ്ണമായും ആകർഷകമായി തോന്നുന്നില്ലെങ്കിൽ, അതിലേക്ക് പോകരുത്, കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090