വിജയകരമായി നാഗ് മിസൈൽ പരീക്ഷണം നടത്തി ഡി‌.ആർ‌.ഡി‌.ഒ

|

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൻറെ ഗവേഷണ വികസന വകുപ്പായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി‌.ആർ‌.ഡി‌.ഒ) മൂന്ന് നാഗ് തേർഡ്-ജനറേഷൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ (എടിജിഎം) പരീക്ഷിച്ചു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ താർ മരുഭൂമി പൊഖ്‌റാൻ ടെസ്റ്റ് റേഞ്ച് ഏരിയയിലാണ് ഈ മിസൈൽ ജൂലൈ 7 ന് പരീക്ഷിച്ചത്, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.

വിജയകരമായി നാഗ് മിസൈൽ പരീക്ഷണം നടത്തി ഡി‌.ആർ‌.ഡി‌.ഒ

 

3 മുതൽ 7 കിലോമീറ്റർ വരെയുള്ള എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന ഒരു ടോപ്പ് അറ്റാക്ക് മിസൈലാണിത്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിക്ക് കീഴിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌.ആർ‌.ഡി‌.ഒ) ഇത് വികസിപ്പിച്ചെടുത്തു. ഇത് നിർമ്മിക്കുന്നത് ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ്. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത നാഗ് മിസൈലിന്‍റെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഡി‌.ആർ‌.ഡി‌.ഒ

ഡി‌.ആർ‌.ഡി‌.ഒ

ഡി‌.ആർ‌.ഡി‌.ഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുനതിനു മുൻപുള്ള അവസാനഘട്ട പരീക്ഷണമാണ് രാജസ്ഥാനിലെ പോഖ്റാന്‍ മരുഭൂമിയില്‍ വച്ച്‌ നടന്നത്. രാത്രിയും പകലുമായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയതെന്നും മൂന്നും കൃത്യമായി ലക്‌ഷ്യം ഭേദിച്ചെന്നും ഡി‌.ആർ‌.ഡി‌.ഒ പറഞ്ഞു. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

നാഗ് മിസൈല്‍

നാഗ് മിസൈല്‍

ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്‍റെ പ്രഹര ശേഷി വര്‍ധിക്കും. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടായ ആയുധമാണ് നാഗ് മിസൈല്‍ എന്ന കാര്യത്തില്‍ സംശയമില്ല. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേ പോലെ കൃത്യമായി ആക്രമിച്ച്‌ തകര്‍ക്കാനുള്ള ശേഷി നാഗിനുണ്ട്.

ആന്റി-ടാങ്ക് ഗൈഡഡ് മിസൈല്‍
 

ആന്റി-ടാങ്ക് ഗൈഡഡ് മിസൈല്‍

നാല് കിലോമീറ്റര്‍ പ്രഹര പരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിംഗ് റഡാറിന്‍റെ സഹായത്തോടെ ലക്‌ഷ്യം നിര്‍ണയിച്ച്‌ ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്. ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. എണ്‍പതുകളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി വേണ്ടെന്നു വച്ചിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
India’s defense research agency recently conducted four successful tests of the Nag anti-tank guided missile, moving closer to its induction into the country’s military. The indigenously developed, third-generation tank-buster missile was test-fired during both day and night on July 7-8 in the Pokhran firing range in India’s western state of Rajasthan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more