നികുതി വെട്ടിപ്പിൽ ഷവോമിയ്ക്ക് നോട്ടീസ് ; 653 കോടി പിഴയടക്കണം

|

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ സ്മാർട്ട്ഫോൺ നിർമാതാക്കളിൽ ഒന്നാണ് ഷവോമി ഇന്ത്യ. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഇന്ത്യാ ഘടകമായ ഷവോമി ഇന്ത്യ വലിയ രീതിയിൽ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കസ്റ്റംസ് നിയമ ലംഘനത്തിന് ഷവോമി ഇന്ത്യക്ക് 653 കോടി ഫൈനും ചുമത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) നടപടി സ്വീകരിച്ചത്. ഷവോമി ഇന്ത്യ തങ്ങളുടെ ഇറക്കുമതി മൂല്യത്തിൽ ലൈസൻസ് ഫീസും റോയൽറ്റി ഫീസും ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇങ്ങനെ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഏജൻസികളുടെ കണ്ടെത്തൽ. മൂന്ന് വർഷത്തോളം നീളുന്ന കാലയളവിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയെന്നാണ് ഏജൻസികൾ പറയുന്നത്. പിഴയടക്കാനാവശ്യപ്പെട്ട് കമ്പനിക്ക് ഡിആർഐ മൂന്ന് നോട്ടീസുകളും നൽകി.

 

ഷവോമി

ഷവോമി തങ്ങളുടെ ഇറക്കുമതി മൂല്യത്തിൽ ലൈസൻസ് ഫീസും റോയൽറ്റി ഫീസും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് കണ്ടെത്തൽ എന്ന് പറഞ്ഞല്ലോ. ഇതേ സമയം തന്നെ ഷവോമി തങ്ങളുമായി കരാറിലുള്ള ചൈനീസ്, അമേരിക്കൻ സ്ഥാപനങ്ങൾക്ക് റോയൽറ്റിയും ലൈസൻസ് ഫീസും സബ്മിറ്റ് ചെയ്യുന്നതായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഷവോമി ഓഫീസുകളിലെ തിരച്ചിലിനിടെ ഇത് സംബന്ധിച്ച നിരവധി രേഖകൾ കണ്ടെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണ്ടേത്തലുകളിലും വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രാലയം ഷവോമി ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

ഡിആർഐ

നിരവധി രേഖകളും തെളിവുകളും ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവയെല്ലാം സൂചിപ്പിക്കുന്നത്, ഷവോമി ഇന്ത്യയോ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് നിർമ്മാതാക്കളോ, സ്ഥാപനം നൽകിയ റോയൽറ്റി തുക കമ്പനി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ അസസ് ചെയ്യാവുന്ന മൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ്. ഇതും ഷവോമി ഇന്ത്യയിൽ നടത്തിയ കസ്റ്റംസ് നിയമ ലംഘനത്തിന്റെ ഗൌരവ സ്വഭാവം കൂട്ടിയതായും ധനമന്ത്രാലയം പറഞ്ഞു.

കസ്റ്റംസ്
 

ഇറക്കുമതി ചെയ്ത ഈ മൊബൈൽ ഫോണുകളുടെ ഗുണഭോക്തൃ ഉടമയാണ് ഷവോമി. ഈ സാഹചര്യം നിലനിൽക്കെ തന്നെ ഷവോമി ഇന്ത്യ അതിന്റെ ഇടപാട് മൂല്യത്തിൽ റോയൽറ്റിയും ലൈസൻസ് ഫീസും ചേർക്കുന്നതിൽ വീഴ്ച വരുത്തി. ഈ രീതിയിൽ കമ്പനി കസ്റ്റംസ് തീരുവ അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും ധനമന്ത്രാലയം പറയുന്നു. ഡിആർഐ നടത്തിയ അന്വേഷണത്തിനും റെയിഡിനും ശേഷം നികുതിയും ഫൈനും അടയ്ക്കാൻ ആവശ്യപ്പെട്ട് ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് മൂന്ന് കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം 2017 ഏപ്രിൽ 1 നും 2020 ജൂൺ 30 നും ഇടയിലുള്ള കാലയളവിലെ നികുതി വെട്ടിപ്പുകൾക്കാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

എയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംഎയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

എംഐ

എംഐ ബ്രാൻഡിന് കീഴിലുള്ള മൊബൈൽ ഫോണുകളുടെ വിൽപ്പനയിൽ ഷവോമി ഇന്ത്യ ഏർപ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എംഐ ബ്രാൻഡിലുള്ള ഫോണുകൾ ഒന്നുകിൽ കമ്പനി നേരിട്ട് ഇറക്കുമതി ചെയ്യുന്നു. അല്ലെങ്കിൽ ഷവോമി ഇന്ത്യ കമ്പനിയുമായി കരാറിലുള്ള മറ്റ് നിർമാതാക്കൾ മുഖേനെ ഈ ഡിവൈസിന്റെ ഘടകങ്ങൾ ഇറക്ക് മതി ചെയ്യും. ശേഷം രാജ്യത്ത് തന്നെ അസമ്പിൾ ചെയ്യുകയും ചെയ്യുന്നു. ഷവോമി ഇന്ത്യയുടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ റെയിഡുകളിൽ നിരവധി രേഖകൾ ഡിആർഐ പിടിച്ചെടുത്തിരുന്നു.

ഷവോമി ഇന്ത്യ

അതേ സമയം വിഷയത്തിൽ ഷവോമിയുടെ ഔദ്യോഗിക പ്രതികരണവും വന്ന് കഴിഞ്ഞു. ഇന്ത്യൻ നിയമങ്ങൾ പൂർണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ഷവോമി ഇന്ത്യ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഷവോമി ഇന്ത്യ വക്താവ് ഒരു വാർത്ത ഏജൻസിയോട് പറഞ്ഞു. നിലവിൽ ധനമന്ത്രാലയം കമ്പനിക്ക് നൽകിയ നോട്ടീസ് ഷവോമി ഇന്ത്യ വിശദമായി പരിശോധിച്ച് വരികയാണ്. ഉത്തരവാദിത്തമുള്ള ഒരു കമ്പനി എന്ന നിലയിൽ, ആവശ്യമായ എല്ലാ രേഖകളും ഉപയോഗിച്ച് അധികാരികളെ പിന്തുണയ്ക്കുമെന്നും ഷവോമി ഇന്ത്യ വക്താവ് പ്രമുഖ വാർത്ത ഏജൻസിയോട് പറഞ്ഞു.

എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?

Most Read Articles
Best Mobiles in India

English summary
Recently, the Union Ministry of Finance issued a notice to the Chinese smartphone maker Xiaomi India's unit. The company has been ordered to pay a fine of Rs. 653 crore for alleged violation of Customs Act.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X