Just In
- 7 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 9 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 12 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 15 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- News
കാപ്പ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്‍, സഞ്ജു ഇല്ല!- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര്‍ ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം
- Travel
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
ദിനംപ്രതിയെന്നോണമാണ് ഓൺലൈൻ ലോകത്ത് പുതിയ പുതിയ സ്കാമുകളും തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതിക പരിജ്ഞാനം കുറവുള്ളവരും പ്രായമായവരും ഒക്കെയാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. അത്തരത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത പുതിയ തട്ടിപ്പുകളിൽ ഒന്നാണ് ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് ( Electricity bill scam ).

ആളുകളെ വൈദ്യുതി കണക്ഷൻ നഷ്ടമാകുമെന്ന് പേടിപ്പിച്ചും ബില്ലിൽ വലിയ ഡിസ്കൌണ്ടുകൾ ഓഫർ ചെയ്തുമാണ് ഇലക്ട്രിസിറ്റി ബിൽ സ്കാം നടത്തുന്നത്. ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ വഴിയും ടെക്സ്റ്റ് മെസേജുകൾ അയച്ചുമാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. ഇലക്ട്രിസിറ്റി ബിൽ സ്കാമിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ

വൈദ്യുതി ബിൽ സ്കാം
എസികൾ പോലെയുള്ള ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗവും വലിയ രീതിയിൽ കൂടുന്നു. തട്ടിപ്പുകാർക്ക് ഇത് നന്നായി അറിയാം. വൈദ്യുതി ഉപയോഗം കൂടി നിൽക്കുന്നതിനാൽ ഉയർന്ന ബില്ലും ആളുകൾ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുത വകുപ്പിൽ നിന്ന് ആണെന്ന രീതിയിൽ തട്ടിപ്പുകാർ സമീപിക്കുന്നത്. ഉപഭോക്താക്കളോട് വൻ തുകകൾ ആവശ്യപ്പെടുന്ന സ്കാമേഴ്സ് ഓൺലൈൻ ആയി വ്യാജ ബില്ലുകൾ അടപ്പിക്കാനും ശ്രമിക്കുന്നു.

വൈദ്യുതി ബിൽ ഡ്യൂ ആണെന്ന് കാട്ടി തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് മെസേജ് അയയ്ക്കും. അല്ലെങ്കിൽ കോൾ ചെയ്യുകയോ ചെയ്യും. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കട്ട് ചെയ്യുമെന്നും സന്ദേശം അയയ്ക്കും. വളരെ ആധികാരികമായ രീതിയിൽ ആയിരിക്കും ഈ സന്ദേശങ്ങൾ. അധികം ചിന്തിക്കാൻ നിൽക്കാത്തവർ ആണെങ്കിൽ സന്ദേശം വിശ്വസിക്കുകയും ചെയ്യും.
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ

കോൾ അല്ലെങ്കിൽ എസ്എംഎസ് വന്ന സമയത്ത് നിന്നും ഇത്ര മണിക്കൂർ എന്ന രീതിയിൽ സമയ പരിധി വയ്ക്കുകയും ചെയ്യുന്നു. ഈ സമയത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യും എന്നും മെസേജിൽ ഉണ്ടാകും. ട്വിറ്ററിൽ "Electricity bill scam" എന്ന് സെർച്ച് ചെയ്താൽ ഇത്തരത്തിൽ ഉള്ള ധാരാളം മെസേജുകൾ നിങ്ങൾക്ക് കാണാൻ കഴിയും.

ഈ ടെക്സ്റ്റ് മെസേജുകളിൽ ഒരു നമ്പരും നൽകിയിട്ടുണ്ടാവും. ഇതിൽ വിളിച്ച് കാര്യങ്ങൾ വെരിഫൈ ചെയ്യാനും തട്ടിപ്പുകാർ ആവശ്യപ്പെടും. ഈ ട്രിക്കിലാണ് മിക്കവാറും ആളുകളും വീണ് പോകുന്നത്. ഫോണിന്റെ മറു തലയ്ക്കൽ ഉള്ള തട്ടിപ്പുകാർ നമ്മുടെ പ്രാദേശിക യൂട്ടിലിറ്റി സ്ഥാപനങ്ങളുടെയോ വൈദ്യുത വകുപ്പിലെയോ ഉദ്യോഗസ്ഥരെ പോലെ പെരുമാറും.
കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയറിനെ കണ്ടെത്തി

വളരെ കമാൻഡിങ് ടോണിൽ സംസാരിക്കുന്ന തട്ടിപ്പുകാർ ബിൽ പേയ്മെന്റ് നടന്നിട്ടില്ലെന്നും ഒരുപാട് ബില്ലുകൾ പെൻഡിങ് ആണെന്നും പടം അടച്ചിട്ടില്ലെന്നും ഒക്കെ പറയും. പണം നൽകിയില്ലെങ്കിൽ ഉടൻ വൈദ്യുതി വിച്ഛേദിക്കുമെന്നും ഭീഷണിപ്പെടുത്തും. ബിൽ പേയ്മെന്റ് നടത്താൻ ലിമിറ്റഡ് ടൈം ഡിസ്കൌണ്ട് ഡീലുകളും തട്ടിപ്പുകാർ ഓഫർ ചെയ്യും.

ആദ്യത്തെ കുറ്റപ്പെടുത്തിയുള്ള സംസാരം കേൾക്കുമ്പോൾ തന്നെ നല്ലൊരു ശതമാനം യൂസേഴ്സും പണം അടയ്ക്കാൻ തയ്യാറാകും എന്നതാണ് തട്ടിപ്പുകാരുടെ പിടിവള്ളി. സർക്കാർ ഓഫീസിൽ നിന്നും വിളിക്കുന്നവരോട് കയർത്ത് സംസാരിക്കാൻ നമ്മളിൽ ഭൂരിഭാഗം പേരും തയ്യാറാകില്ലെന്നത് തന്നെയാണ് കാരണം. പ്രായമായവർ ഒക്കെ പ്രത്യേകിച്ചും ഇത്തരം ഒരു ബലഹീനത ഉള്ളവരാണ്.
വാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടി

ഇത് മുതൽ എടുക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. എന്നാൽ വരുന്ന കോളുകളും എസ്എംഎസുകളും സ്കാമേഴ്സിന്റെയാണെന്ന് മനസിലാക്കാൻ സഹായിക്കുന്ന നിരവധി ഐഡന്റിഫയറുകളും ഉണ്ട്. ഇവ തിരിച്ചറിഞ്ഞാൽ വിളിക്കുന്നത് തട്ടിപ്പുകാരാണോ എന്നും നിങ്ങൾ വഞ്ചിക്കപ്പെടുകയാണോ എന്നും മനസിലാക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

സ്കാമർമാരെ തിരിച്ചറിയാനുള്ള ടിപ്സ്
വരുന്ന കോളുകളിലും എസ്എംഎസുകളിലും ഒരു ഭീഷണിയുടെ സ്വരം ഉണ്ടാകും. ഉടൻ പണം നൽകിയില്ലെങ്കിൽ നിങ്ങളുടെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുമെന്നും സ്കാമേഴ്സ് ഭീഷണിപ്പെടുത്തും. സർക്കാർ ഓഫീസുകളിൽ നിന്ന് വിളിക്കുന്നവർ ( അങ്ങനെ വിളിക്കാൻ സാധ്യത ഉണ്ടെങ്കിൽ ) ഉടൻ പണം അടയ്ക്കണം എന്നൊന്നും വാശി പിടിക്കില്ല. കണക്ഷൻ കട്ട് ആവരുത് എന്നുണ്ടെങ്കിൽ സമയത്തിന് മുന്നേ പണമടയ്ക്കണം എന്നായിരിക്കും അവരുടെ നിലപാട്. അതും നിങ്ങൾക്ക് വേണമെങ്കിൽ ചെയ്താൽ മതിയെന്നാകും അവരുടെ രീതിയും.
OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ

ബില്ലിങിനെക്കുറിച്ചും നിങ്ങളുടെ കണക്ഷനുകളെക്കുറിച്ചും എല്ലാ വിശദാംശങ്ങളും അവരുടെ കയ്യിൽ ഉണ്ടാവണമെന്നില്ല. റാൻഡം ആയിട്ടുള്ള ഒരു സ്പെസിഫിക് എമൌണ്ട് ആയിരിക്കും അവർ ആവശ്യപ്പെടുന്നത്. ആവശ്യപ്പെടുന്ന തുക നിയമാനുസൃതമാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് തട്ടിപ്പുകാർ ഇങ്ങനെ ചെയ്യുന്നത്.

തട്ടിപ്പുകാർ മിക്കപ്പോഴും നിങ്ങളോട് ഓൺലൈനായി പണം അടയ്ക്കാൻ ആവശ്യപ്പെടും. ഇത് പെട്ടെന്ന് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഒപ്പം നിങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. ഇരകളിൽ ഭൂരിഭാഗവും പ്രായമായവരാണെന്ന് പറഞ്ഞല്ലോ. ഇവരെ വളരെയെളുപ്പം മാനിപ്പുലേറ്റ് ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണ് ഇത്.
നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

നിങ്ങൾക്ക് അത്തരമൊരു കോളോ സന്ദേശമോ ലഭിച്ചാൽ എന്തുചെയ്യും?
ഇത്തരം കോളുകൾ വന്നാൽ അധിക നേരം സംസാരിക്കാൻ നിൽക്കരുത്. ഇങ്ങനെയാണ് തട്ടിപ്പുകാർ ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് പണം തട്ടിയെടുക്കുന്നത്. ആശയക്കുഴപ്പത്തിലായിരിക്കുന്നവരോട് പെട്ടെന്ന് പണം വേണമെന്ന് ആവശ്യപ്പെട്ടാൽ അറിയാതെ തന്നെ അവർ പണം നൽകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ അധികം സംസാരിക്കാൻ പോകാതിരിക്കുന്നത് തന്നെയാണ് നമ്മുക്ക് നല്ലത്.

ബില്ലിങ് വിശദാംശങ്ങൾ വെരിഫൈ ചെയ്യുന്നതിന് ബില്ലിലെ അല്ലെങ്കിൽ കെഎസ്ഇബിയുടെയൊക്കെ ഔദ്യോഗിക വെബ്സൈറ്റിലെ ഔദ്യോഗിക കോൺടാക്റ്റ് ഡീറ്റെയിൽസ് ഉപയോഗിക്കുന്നതാണ് നല്ലത്. പ്രാദേശിക തലത്തിലെ കെഎസ്ഇബി ഓഫീസുകൾ സന്ദർശിച്ചും ഈ വിവരങ്ങൾ വെരിഫൈ ചെയ്യാൻ സാധിക്കും. ബിൽ തുക പരിശോധിച്ച് ഉറപ്പിക്കാതെ ഒരു കാരണവശാലും പണം അടയ്ക്കാൻ തയ്യാറാകരുത്.
നിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്ജറ്റുകൾ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086