ആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രം

By Prejith Mohanan
|

അടുത്തിടെയാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നൽകുന്ന ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരക്ക് കുറയ്ക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. പ്രഖ്യാപനം വന്നതിന് പിന്നാലെ 5,000 ത്തിൽ അധികം ബുക്കിങ്ങുകളും ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. എന്നാൽ വൻ പ്രഖ്യാപനങ്ങളും ബുക്കിങ്ങും ഒക്കെ തുടങ്ങുന്നതിന് മുമ്പ് ലൈസൻസ് എടുക്കാൻ ഇലോൺ മസ്കിന്റെ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിലവിൽ രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിന് ലൈസൻസ് ഇല്ലെന്ന് വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

സാറ്റലൈറ്റ്

ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന്, സ്റ്റാർ ലിങ്ക് പ്രീ ബുക്കിങ് ആരംഭിച്ചത് ശ്രദ്ധയിൽപ്പെട്ടതായി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്‌ഠിത സേവനങ്ങൾ നൽകുന്നതിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ലൈസൻസ് എടുക്കേണ്ടതുണ്ട്. നിലവിൽ സ്റ്റാർലിങ്കിന്, ഈ രീതിയിൽ സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് സ്റ്റാർലിങ്കിന് ലൈസൻസ് ലഭിച്ചിട്ടില്ല. അതിനാൽ സർവീസുകൾ വാഗ്ദാനം ചെയ്യുന്നത് നിർത്തി വയ്ക്കണമെന്നാണ് കേന്ദ്ര നിലപാട്.

ഈ അവസരം പാഴാക്കരുത്, ഫ്ലിപ്പ്കാർട്ടിൽ ഇലക്ട്രോണിക്സിന് 80% വരെ വിലക്കിഴിവ്ഈ അവസരം പാഴാക്കരുത്, ഫ്ലിപ്പ്കാർട്ടിൽ ഇലക്ട്രോണിക്സിന് 80% വരെ വിലക്കിഴിവ്

റെഗുലേറ്ററി വ്യവസ്ഥ

സാറ്റലൈറ്റ് അധിഷ്ഠിത ആശയ വിനിമയത്തിനും സേവനങ്ങൾക്കും രാജ്യത്ത് കൃത്യമായ ചട്ടക്കൂട് നിലവിൽ ഉണ്ട്. ഈ ചട്ടക്കൂടിനും റെഗുലേറ്ററി വ്യവസ്ഥകൾക്കും അനുസൃതമായി വേണം പ്രവർത്തിക്കണമെന്നും ടെലിക്കോം മന്ത്രാലയം സ്റ്റാർലിങ്കിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ബുക്ക് ചെയ്യുന്നതിൽ നിന്നും സർവീസ് ആരംഭിക്കുന്നതിൽ നിന്നും തത്കാലം വിട്ടു നിൽക്കണമെന്നും കേന്ദ്രം സ്റ്റാർലിങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ഈ സർവീസുകൾ സബ്സ്ക്രൈബ് ചെയ്യരുതെന്നും വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

ഇലോൺ
 

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് അതിന്റെ ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ നോക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. രാജ്യത്ത് തങ്ങളുടെ സേവനങ്ങൾ ലോഞ്ച് ചെയ്യുന്ന തീയതി കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് നെറ്റ്‌വർക്ക് അടുത്ത വർഷം മുതൽ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് കരുതിയിരുന്നത്. കമ്പനി നിലവിൽ റെഗുലേറ്ററിൽ നിന്നുള്ള അനുമതി നേടാൻ ഉള്ള നപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം കണക്ഷൻ നേടാനുള്ള ബുക്കിങ് ലിങ്ക് ഇപ്പോഴും സ്റ്റാർലിങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ ലൈവ് ആണ്. ഉപയോക്താക്കൾക്ക് അവരുടെ അഡ്രസ് ടൈപ്പ് ചെയ്ത് പ്രീ-ബുക്കിങ് ഫീസ് 7,350 രൂപ (99 ഡോളർ) അടയ്‌ക്കാം. പ്രീ-ബുക്കിങ് ഫീസ് പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. ബീറ്റ ഘട്ടത്തിൽ പോലും 50 മുതൽ 150 എംബി വരെ ഡാറ്റാ സ്പീഡും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്

സ്റ്റാര്‍ലിങ്ക്

സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണി പിടിക്കാൻ സബ്സിഡികൾ അടക്കം പ്ലാൻ ചെയ്യുന്നതായാണ് വിവരം. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സർവീസ് സ്ഥാപനം അന്താരാഷ്ട്ര വിപണികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ സേവനം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. സാധാരണ ഗതിയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് ചിലവ് കൂടും. ചിലവിന് അനുസരിച്ച് പണം നൽകാൻ രാജ്യത്തെ സാധാരണ നെറ്റ് ഉപയോക്താക്കൾക്ക് കഴിയില്ലെന്ന് സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ പറയുന്നു. ഈ സേവനത്തിനായി ഇടാക്കുന്ന നിരക്കിനേക്കാൾ ഉയർന്ന പ്രയോജനങ്ങളും അവസരങ്ങളും യൂസേഴ്സിന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർവീസുകൾ

തുടക്കത്തില്‍ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് സർവീസുകൾ ലഭ്യമാക്കും എന്നാണ് സ്റ്റാര്‍ലിങ്കിന്റെ പ്രഖ്യാപനം . ഇപ്പോള്‍ 99 ഡോളറിനാണ് പ്രീ ബുക്കിങ് ചെയ്യേണ്ടത്. ഇന്റര്‍നെറ്റ് സാറ്റലൈറ്റ് ഡിഷ് , റിസീവര്‍ തുടങ്ങി നെറ്റ്വർക്ക് സെറ്റ് ചെയ്യാനുള്ള ഡിവൈസുകളും കമ്പനി നൽകും. ബീറ്റ പരീക്ഷണ ഘട്ടത്തിൽ സെക്കൻഡിൽ 50 മുതൽ 150 എംബി വരെ ഡാറ്റ സ്പീഡ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഭാവിയിൽ ഡാറ്റ സ്പീഡ് 1ജിബിപിഎസ് വരെ ആയി ഉയരുമെന്നും സ്റ്റാർലിങ്ക് അവകാശപ്പെടുന്നു.

ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാംട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

ബ്രോഡ്ബാൻഡ്

നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കായാണ് പരീക്ഷണങ്ങൾ നടക്കുന്നത്. അടുത്ത വർഷം പകുതിയോടെ സാധാരണ ഉപയോക്താക്കൾക്കും സേവനങ്ങൾ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർ ലിങ്ക് സേവനം ആരംഭിച്ചു കഴിഞ്ഞാൽ രാജ്യത്തെ പ്രമുഖ ടെലിക്കോം സേവന ദാതാക്കൾ ബ്രോഡ്ബാൻഡ് രംഗത്ത് കനത്ത മത്സരമായിരിക്കും നേരിടുക. പ്രത്യേകിച്ചും റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾ. അതേസമയം സാറ്റലൈറ്റ് സേവനങ്ങൾ നൽകുന്നതിന് ഇന്ത്യയിലെ ബ്രോഡ്ബാൻഡ് കമ്പനികളുമായി സ്റ്റാർലിങ്ക് സഹകരിക്കാനും സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Elon Musk's Starlink Satellite Internet service has been announced in India. The company claims to have received more than 5,000 bookings. But the central government has said that Starlink Internet Service must first be licensed to provide satellite-based Internet services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X