വീടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാൻ ഇനി ഡ്രോണുകൾ

|

ഓൺലൈനായി നിരവധി വസ്‌തുവകകളാണ് നമ്മുടെ വീടുകളിൽ എത്തുന്നത്. ഒന്നോ അല്ലെങ്കിൽ രണ്ടോ ദിവസങ്ങൾക്കുള്ളിലാണ് ഓർഡർ ചെയ്യ്ത സാധനം നമ്മുടെ കൈയിൽ എത്തുന്നത്.

വീടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാൻ ഇനി ഡ്രോണുകൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി
 

യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു പുതുമയെന്ന രീതിയിൽ ഇനി വീടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാൻ ഡ്രോണുകളുടെ സേവനവും ലഭ്യമായി തുടങ്ങും. ഇതിനായി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി വിങ് എന്ന സ്ഥാപനത്തിന‌് ലഭിച്ചു.

ഡ്രോണുകളുടെ സേവനവും

ഈ വർഷം അവസാനം ഡ്രോൺ വഴി സാധനങ്ങൾ ലഭ്യമാക്കാനുള്ള അനുമതി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ചൊവ്വാഴ്ച അലാബെറ്റ് വിങ് ഏവിയേഷൻ അംഗീകരിച്ചു.

അലാബെറ്റ് വിങ് ഏവിയേഷൻ

വിർജീനിയയിലെ ബ്ലാക്ക്ബുർഗിൽ ആളില്ലാത്ത വിമാനങ്ങളിൽ വാണിജ്യ പാക്കേജുകൾ കൈമാറ്റം ചെയ്യുന്നതിനായുള്ള വിംഗ് ആരംഭിക്കും. എയർലൈൻ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിലുടെ മരുന്ന‌ുകൾ, ഭക്ഷണം‌ എന്നിവ വേഗം എത്തിക്കാനാവും.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വിങ്. മാസങ്ങള്‍ക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ വിങ് സാധനങ്ങള്‍ എത്തിച്ചുതുടങ്ങും എന്നാണ് വിവരം.

ഡ്രോണ്‍ ഡെലിവറി
 

ഡ്രോണ്‍ ഡെലിവറി

വിങ് ഒരു ഡ്രോണ്‍ ഡെലിവറിയ്ക്കായി "എയർലൈൻ' കമ്പനി എന്ന രീതിയില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന‌് അനുമതി ലഭിക്കുന്ന ആദ്യ കമ്പനിയാണ്. ഇതോടെ ഭാവിയിൽ മറ്റ് കമ്പനികള്‍ക്കും ഡ്രോണ്‍ ഡെലിവറിയ്ക്കുള്ള അനുമതി ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു.

ഗൂഗിൾ

എയർലൈൻ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അതേ നിയന്ത്രണങ്ങള്‍ വിങ് ഡ്രോണിനും ബാധകമാകും. സമാനമായ രീതിയിൽ ആമസോണും ഡ്രോണുകള്‍ വഴി ഉപയോക്താവി‌ന‌് സാധനങ്ങൾ എത്തിച്ച‌ു കൊടുക്കാനുള്ള പരീക്ഷണം നടത്തിയിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The certification means Wing can begin a commercial drone delivery service, and the company hopes to launch its first delivery trial later this year. Over the next several months, Wing will work with the FAA's Unmanned Aircraft System Integration Pilot Program (UAS IPP) in Southwest Virginia.

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more