ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇനി സ്ക്രീൻ ഷെയറിങും; അറിയേണ്ടതെല്ലാം

|

പ്രതിദിനം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഫേസ്ബുക്ക് ഉപയോഗിച്ചുവരുന്നത്‌. 2020 ഏപ്രിലിൽ ഫേസ്ബുക്കിന് പ്രതിമാസം 2.6 ബില്യൺ സജീവ ഉപയോക്താക്കളുണ്ടായിരുന്നു. കൂടുതൽ ആളുകളെ ഈ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനായി ഫേസ്ബുക്ക് അതിന്റെ അപ്ലിക്കേഷനുകൾ അപ്‌ഗ്രേഡ് ചെയ്യുകയും പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവുമധികം ഡൗൺ‌ലോഡ് ചെയ്‌തതും ഉപയോഗിക്കുന്നതുമായ ഫേസ്ബുക്ക് അപ്ലിക്കേഷനുകളിലൊന്നാണ് 'ഫേസ്ബുക്ക് മെസഞ്ചർ'.

ഫേസ്ബുക്ക് മെസഞ്ചർ
 

ആളുകൾ മെസഞ്ചറിനെ സ്നേഹിക്കുന്നതിനുള്ള ഒരു മുഖ്യകാരണമെന്നത് ഇത് മറ്റ് ആളുകളുമായി ചാറ്റുചെയ്യുന്നത് വളരെ ലളിതവും സൗകര്യപ്രദവുമാക്കുന്നു എന്നതാണ്. ചാറ്റ് ചെയ്യുന്ന പ്രക്രിയ തടസ്സമില്ലാത്ത അനുഭവമാക്കി മാറ്റുന്നതിൽ ഇതിലെ ചാറ്റ് ബബിളുകൾ ഒരു വലിയ ഘടകമാണ്. വീഡിയോ കോളിംഗ് ആവശ്യങ്ങൾക്കും നിങ്ങൾക്ക് മെസഞ്ചർ ഉപയോഗിക്കാവുന്നതാണ്. മെസഞ്ചറിനായി ആവേശകരമായ മറ്റൊരു അപ്‌ഡേറ്റുമായി ഇപ്പോൾ ഫേസ്ബുക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇത് അപ്ലിക്കേഷനിലെ പുതിയ ‘സ്‌ക്രീൻ ഷെറിങ്' സവിശേഷതയാണ്.

ഫേസ്ബുക്ക് മെസഞ്ചറിന് ഇനി ‘സ്‌ക്രീൻ ഷെറിങ്’ സവിശേഷത

ഫേസ്ബുക്ക് മെസഞ്ചറിന് ഇനി ‘സ്‌ക്രീൻ ഷെറിങ്’ സവിശേഷത

ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ‘സ്‌ക്രീൻ ഷെറിങ്' എന്നതിനുള്ള പിന്തുണ ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് അടുത്തിടെ പ്രഖ്യാപിച്ചു. ഇപ്പോൾ വരെ, ഈ സവിശേഷത വെബിലെ മെസഞ്ചറിന്റെ ഉപയോഗത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഉടൻ തന്നെ മെസഞ്ചർ റൂമുകൾക്ക് ‘സ്‌ക്രീൻ ഷെറിങ്' സവിശേഷതയും ലഭിക്കുന്നതാണ് എന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ലോകം ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗുകളിലേക്ക് കൂടുതൽ മാറുന്നതോടെ സ്‌ക്രീൻ ഷെറിങ്ങിനുള്ള ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് മെസഞ്ചറിനായി സ്ക്രീൻ ഷെറിങ്

അവതരണങ്ങൾ പങ്കിടുന്നതിനോ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനോ മറ്റ് പല കാരണങ്ങളാലോ ഇത് ആവശ്യമായി വരുന്നു. വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളായ സൂം, ഡിസ്കോർഡ് എന്നിവായ്ക്ക് പോലും അവരുടെ ഉപയോക്താക്കൾക്ക് ഇപ്പോൾ സ്ക്രീൻ ഷെറിങ് സവിശേഷത ലഭ്യമാക്കുവാൻ കഴിഞ്ഞു. ഫേസ്ബുക്ക് മെസഞ്ചറിനായി സ്ക്രീൻ ഷെറിങ് ആരംഭിച്ച ശേഷം ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിന്റെ സ്ക്രീൻ മറ്റുള്ളവരുടെ സ്ക്രീനിൽ ഷെറിങ് നടത്താൻ കഴിയും. ഒരേസമയം 8 ആളുകളുമായി ഒറ്റത്തവണയുള്ള വീഡിയോ കോളിലോ ഗ്രൂപ്പ് വീഡിയോ കോളിലോ ഈ സവിശേഷത പിന്തുണയ്‌ക്കും.

ഫേസ്ബുക്ക് മെസഞ്ചർ ‘സ്‌ക്രീൻ ഷെറിങ്’ എങ്ങനെ പ്രവർത്തിക്കുന്നു ?
 

ഫേസ്ബുക്ക് മെസഞ്ചർ ‘സ്‌ക്രീൻ ഷെറിങ്’ എങ്ങനെ പ്രവർത്തിക്കുന്നു ?

മെസഞ്ചർ അപ്ലിക്കേഷൻ തുറന്ന് ഒരു വീഡിയോ കോൾ ആരംഭിക്കുക. അതിനുശേഷം, നിങ്ങളുടെ സ്ക്രീനിൽ നിന്ന് ചുവടെയുള്ള ടാബ് മുകളിലേക്ക് വലിക്കുക. ‘നിങ്ങളുടെ സ്‌ക്രീൻ ഷെറിങ്' ഓപ്‌ഷൻ അവിടെ ദൃശ്യമാകും, അതിൽ ക്ലിക്ക് ചെയ്യുക. വീഡിയോ കോളിൽ പങ്കെടുക്കുന്ന എല്ലാവർക്കും നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ സ്‌ക്രീൻ ദൃശ്യമാകും. മെസഞ്ചർ റൂമുകളിൽ, ഒരു ഗ്രൂപ്പ് വീഡിയോ കോളിലെ 16 ഉപയോക്താക്കൾക്ക് മെസഞ്ചർ അപ്ലിക്കേഷനിലെ 8 ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌ക്രീൻ ഷെറിങ് ഒരേസമയം കാണാൻ കഴിയും. ഒരേസമയം 50 പേരുടെ എണ്ണം കൂടി വർദ്ധിപ്പിക്കാൻ ഫേസ്ബുക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Most Read Articles
Best Mobiles in India

English summary
Millions of users utilize Facebook every day. Facebook had massive, 2.6 billion active monthly users in April 2020. Facebook continues to upgrade its apps to keep people coming back, and continues to introduce new features. The 'Google Messenger' is one of the most widely downloaded and used Google software in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X