ഫേസ്ബുക്ക് ഓഫീസിന് മുന്നിൽ സമൂഹമാധ്യമ ചട്ടങ്ങൾക്കെതിരെ നഗ്നതാ പ്രതിഷേധം

|

സമൂഹമാധ്യമങ്ങളിൽ നഗ്നതയ്ക്കായി ചില ഫേസ്ബുക്ക് നയങ്ങൾ ഉണ്ടെങ്കിലും ചില നിയമങ്ങൾ തങ്ങളുടെ പ്രവൃത്തികൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിൽ നിന്നും അവരെ തടയുന്നു എന്നാണ്. ഞായറാഴ്ച, നാഷണൽ കോളിഷൻ എഗൻസ്റ്റ് സെൻസർഷിപ്പ് (എൻ.സി.എ.സി) യുടെ സഹായത്തോടെ ഫെയ്സ്ബുക്കിനും ഇൻസ്റാഗ്രാമിൻറെ ന്യൂയോർക്ക് ഓഫീസിനും പുറത്ത് നഗ്നമായ ഒരു സംവിധാനമാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സ്പെൻസർ ട്യൂണിക്ക്‌ രൂപം നൽകിയത്.

സെന്‍സര്‍ഷിപ്പ് ചട്ടങ്ങളില്‍ പ്രതിഷേധം
 

സെന്‍സര്‍ഷിപ്പ് ചട്ടങ്ങളില്‍ പ്രതിഷേധം

"വീ ദ നിപ്പിള്‍" എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധ സമരമായിരുന്നു ഇത്. കലാപരമായ നഗ്നതയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൻറെയും ഇന്‍സ്റ്റഗ്രാമിൻറെയും സെന്‍സര്‍ഷിപ്പ് ചട്ടങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ നഗ്നരായി പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്നരായി കിടന്ന് പ്രതിഷേധിച്ചത്.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

'ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിൻറെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല.

സമൂഹമാധ്യമങ്ങളിൽ നഗ്നത

സമൂഹമാധ്യമങ്ങളിൽ നഗ്നത

സമൂഹത്തില്‍ ചിലയാളുകള്‍ക്ക് അത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല എന്ന കാരണത്തലാണ് ഫെയ്‌സ്ബുക്ക് അത് നിയന്ത്രണവിധേയമാക്കുന്നത്. എന്നാല്‍ സമരങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി പല കാരണങ്ങളാല്‍ നഗ്നത പങ്കുവെക്കപ്പെടുമെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്നും ഫെയ്‌സ്ബുക്കിൻറെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസ്‌
 

ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസ്‌

20-ൽപ്പരം യു.എസ് അന്തർദേശീയ സംഘടനകൾ, മ്യൂസിയങ്ങൾ, കലാപരിപാടി സംഘടനകൾ, കൂടാതെ നൂറുകണക്കിന് കലാകാരൻമാർ എന്നിവരുടെ പിന്തുണയോടെയാണ് ഈ ക്യാമ്പയിൻ പ്രവർത്തിക്കുന്നത്. എല്ലാവർക്കുമായി ഫെയ്സ്ബുക്ക് തീരുമാനിക്കുന്നതിനേക്കാൾ ഫിൽട്ടറുകളും ബ്ളോക്കുകളും സജ്ജമാക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിനായി എൻ.സി.എ.സി (നാഷണൽ കോളിഷൻ എഗൻസ്റ്റ് സെൻസർഷിപ്പ്) എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റഫർ ഫിനാൻ നിർദ്ദേശിക്കുന്നു.

Most Read Articles
Best Mobiles in India

English summary
The NCAC's campaign, #WeTheNipple, calls for Facebook and Facebook-owned Instagram to make an exception to their nudity restrictions to allow for art in the medium of photography. The campaign has support from more than 20 US and international organizations, museums and art institutions, as well as hundreds of artists.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X