വാട്ട്സ് ആപ്പിലെ പിഴവ് കണ്ടെത്തിയ വിദ്യാർഥിക്ക് ഫെയ്‌സ്ബുക്കിൻറെ പ്രശംസ

|

വാട്‌സ് ആപ്പിലെ പിഴവ് കണ്ടെത്തി അത് തിരുത്തിയ എൻജിനീയറിങ് വിദ്യാർഥിക്ക് ഫെയ്‌സ്ബുക്കിൻറെ പ്രശംസയും അംഗീകാരവും. പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്കാണ് ഫേസ്ബുക്കിൻറെ ആദരവ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി.ടെക് വിദ്യാര്‍ത്ഥിയായ കെ.എസ്. അനന്തകൃഷ്ണ (19)നാണ് ഫെയ്‌സ്ബുക്ക് ഹോൾ ഓഫ് ഫെയിം അംഗീകാരം ലഭിച്ചിരിക്കുന്നത്.

 ഫേസ്ബുക്ക്
 

ഫേസ്ബുക്ക്

ഉപയോക്താവ് അറിയാതെ വാട്സ്‌ ആപ്പ് ഫയലുകൾ മറ്റുള്ളവർക്ക് പൂർണമായും നീക്കാമെന്ന ഗുരുതരപ്രശ്നം പരിഹരിച്ചതിനാണ് അംഗീകാരം. പിഴവ് രണ്ടു മാസം മുൻപാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. തുടർന്ന് വേണ്ട ഭേദഗതികളോടെ ഫെയ്‌സ്‍ബുക്ക് അധികൃതരെ അറിയിച്ചു. ഇതിന് ശേഷം രണ്ടുമാസക്കാലത്തോളം ഫേസ്ബുക്ക് ഈ പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ സമീപിച്ചത്.

അനന്തകൃഷ്ണൻ

അനന്തകൃഷ്ണൻ

ഫേസ്ബുക്കിൻറെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷണന് ഫേസ്ബുക്ക് അധികൃതർ 500 ഡോളറും (34,600 രൂപ) സമ്മാനമായി നൽകി. ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്‌സ് പട്ടികയില്‍ എൺപതാം സ്ഥാനമാണ് ഇപ്പോള്‍ അനന്തകൃഷ്ണനുള്ളത്. ഇന്റർനെറ്റ് സാധ്യതകൾ വിനിയോഗിച്ച് പ്ലസ്‍ടു പഠന കാലയളവിൽത്തന്നെ എത്തിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരികയായിരുന്നു അനന്തകൃഷ്ണൻ. കേരള പോലീസ് സൈബർ ഡോമുമായും അനന്തകൃഷ്ണൻ സഹകരിക്കുന്നുണ്ട്.

വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ്

ആലപ്പുഴയിലെ മങ്കൊമ്പ് കൃഷ്ണവിഹാറിൽ കൃഷ്ണകുമാറിൻറെയും മാതൃഭൂമി ഏജൻറ് ശ്രീജയുടെയും മകനാണ് അനന്തകൃഷ്ണൻ. ലോകമെങ്ങുമുള്ള ടെക്കികളുടെയും എത്തിക്കൽ ഹാക്കർമാരുടെയും സ്വപ്നമാണ് ഫെയ്‌സ്‍ബുക്ക് ഹോൾ ഓഫ് ഫെയിമിൽ ഇടം നേടുകയെന്നത്. ആലപ്പുഴ സ്വദേശിയായ അനന്തകൃഷ്ണ, എത്തിക്ക് ഹാക്കിംഗ് മേഖലയിലേ പ്രവർത്തനം കൂടാതെ തന്നെ, കേരള പോലീസ് ഗവേഷണം മേഖലയിലെ സൈബർ ഡൊമുമായി പ്രവർത്തിക്കുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Facebook has honored a Kerala based teenager by granting him $500 (Rs34,600 approx) for spotting and reporting a bug in its social messaging app WhatsApp. The 19-year-old KS Ananthakrishna, who is a B.Tech student at Pathanamthitta Mount Zion College of Engineering College, spotted a bug in WhatsApp that allowed users to completely remove files on the social messaging app without letting the other user know about the missing files.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X