Just In
- 1 hr ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 3 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
- 3 hrs ago
കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്
Don't Miss
- Sports
IPL 2021: അടുത്ത ഐപിഎല്ലും വിമാനം കയറുമോ? യുഎഇയ്ക്കു വീണ്ടും സാധ്യത, പ്രഖ്യാപനം 18ന് ശേഷം
- News
നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടര ലക്ഷം ലൈഫ് മിഷന് വീടുകള്‍; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Automobiles
ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
33.3 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ എംഐ പ്രൊഡക്ടുകൾ പിടിച്ചെടുത്തു, മുന്നറിയിപ്പുമായി ഷവോമി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി, ആക്സസറികൾ എന്നിങ്ങനെയുള്ളവയുടെ വിപണിയിൽ ആധിപത്യം പുലർത്തുന്ന ചൈനീസ് കമ്പനിയാണ് ഷവോമി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ബ്രാന്റിന് സാധിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി ഷവോമിയുടെ ഉത്പന്നങ്ങളുടെ പേരിൽ വ്യാജ ഉത്പന്നങ്ങളുടെ വിതരണം ഇന്ത്യയിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ പല ഇടങ്ങളിൽ നിന്നായി ഷവോമിയുടെ വ്യാജ പ്രൊഡക്ടുകൾ പിടിച്ചെടുത്തിരിക്കുന്നു.

കഴിഞ്ഞ മാസങ്ങളിലായി നടന്ന റെയ്ഡിലാണ് വ്യാജ ഷവോമി എംഐ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ ചെന്നൈയിലെ നാല് വിതരണക്കാരിൽ നിന്നും ബെംഗളൂരുവിലെ മൂന്ന് വിതരണക്കാരിൽ നിന്നും 33.3 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഷവോമി അറിയിച്ചു. വളരെ ഗൌരവമായ കാര്യമാണ് ഇത്. ഇന്ത്യയിലെ സ്മാർട്ട് ഡിവൈസ് വിപണിയിൽ ഇത്രയും ജനപ്രീതിയുള്ള ബ്രാന്റിന്റേ പേരിൽ വ്യാജ പ്രൊഡക്ടുകൾ പുറത്തിറക്കുന്നത് ബ്രാന്റിനെ ബാധിക്കുമെന്നത് പോലെ തന്നെ വിപണിയെയും ബാധിക്കും.

ഷവോമി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് വ്യാജ പ്രൊഡക്ടുകളെ തടയാനുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമായി കമ്പനി നൽകിയ പരാതിയെ തുടർന്ന് ലോക്കൽ പോലീസ് രണ്ട് നഗരങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. രജിസ്റ്റർ ചെയ്ത പരാതിയെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും കമ്പനിയുടെ പ്രതിനിധികളും ചേർന്നാണ് ബാഗ്ലൂരിലെയും ചെന്നെയിലെയും കടകളിൽ നിന്ന് വ്യാജ പ്രൊഡക്ടുകൾ പിടിച്ചെടുത്തതെന്ന് ഷവോമി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

വ്യാജ ഷവോമി ഉൽപ്പന്നങ്ങൾ സുലഭം
ഷവോമിയുടെ പേരിൽ വ്യാജ പ്രൊഡക്ടുകൾ നിർമ്മിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രാദേശിക കട ഉടമകളും ദീർഘകാലമായി ഇത്തരം പ്രൊഡക്ടുകളുടെ ബിസിനസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിതരണക്കാരും ചേർന്ന് പ്രവർത്തിക്കുന്നുവെന്നും. അടുത്ത കാലത്തായി ഇവർക്ക് ധാരാളം അനധികൃത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ കാര്യങ്ങളാണ് ഇതുവരെ റെയ്ഡ് ചെയ്ത് പിടിച്ച വ്യാജ ഉത്പന്നങ്ങൾ കാണിച്ച് തരുന്നത്. മറ്റ് ബ്രാന്റുകളുടെ ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.
കൂടുതൽ വായിക്കുക: എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ഇതുവരെ കമ്പനി കൃത്യമായി ഏന്തൊക്കെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും റെയ്ഡിനിടെ മൊബൈൽ ബാക്ക് കേസുകൾ, ഹെഡ്ഫോണുകൾ, പവർ ബാങ്കുകൾ, ചാർജറുകൾ, ഇയർഫോണുകൾ എന്നിങ്ങനെയുള്ള പ്രൊഡക്ടുകൾ പിടിച്ചെടുത്തിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. 3000 ലധികം ഷവോമി ഉൽപ്പന്നങ്ങളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. രണ്ട് നഗരങ്ങളിൽ നിന്നുമായി 24.9 ലക്ഷം രൂപയുടെയും 8.4 ലക്ഷം രൂപയുടെയും വ്യാജ എംഐ ഇന്ത്യ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഈ ഉത്പന്നങ്ങൾ ഉണ്ടായിരുന്ന കട ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190