ഇന്ത്യയിലെ ആദ്യത്തെ റാഫേൽ ജെറ്റ് ഈ വർഷം സെപ്റ്റംബറിൽ പറന്നിറങ്ങും

|

ഇന്ത്യൻ പ്രതിരോധ സേനയിൽ പുതിയ ജെറ്റ് പറന്നിറങ്ങുകയാണ്. ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിമാനമാകുന്ന നിമിഷങ്ങളാണ് ഈ വർഷം സെപ്റ്റംബറിൽ സംഭവിക്കുവാനായി പോകുന്നത്. സെപ്റ്റംബറിൽ തന്നെ ആദ്യ റഫാൽ പോർവിമാനം ഇന്ത്യയിൽ പറന്നിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ റഫാൽ ജെറ്റിന് മറ്റു സാങ്കേതിക തകരാറൊന്നും സംഭവിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് വ്യേമസേന ഉദ്യേഗസ്ഥൻ പറഞ്ഞത്.

ഇന്ത്യയിലെ ആദ്യത്തെ റാഫേൽ ജെറ്റ് ഈ വർഷം സെപ്റ്റംബറിൽ പറന്നിറങ്ങും

 

ചൈന, പാക്കിസ്ഥാന്‍ ഭീക്ഷണികളെയും മറ്റും നേരിടാന്‍ വ്യോമസേനക്ക് റഫാൽ പോർവിമാനങ്ങൾ കരുത്തേകുമെന്ന് വ്യേമസേന ഉപമേധാവി എയര്‍ മാർഷൽ അനിൽ ഖോഷ്‌ല അഭിപ്രായപ്പെട്ടു. റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ് ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും.

റീസൈക്കിള്‍ ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഒളിമ്പിക്‌സ് മെഡലുകള്‍; മാതൃകയായി 2020 ടോക്യോ ഒളിമ്പിക്‌സ്

മിസൈലുകളും ആണവ ആയുധങ്ങളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫാലിന്റെ ആദ്യ സേനയെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്തന്ത്രപ്രധാന വ്യോമതാവളത്തിലായിരിക്കും വിന്യസിപ്പിക്കുക. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള വ്യോമ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല എന്നയിടത്ത് താവളമൊരുക്കുന്നത് ഒരു പ്രധാനഘട്ടമാണ്.

റഫാൽ പോർവിമാനങ്ങൾ

റഫാൽ പോർവിമാനങ്ങൾ

36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്' എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണ് പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 59,000 കോടി രൂപ വിലവരുന്ന കരാറിന്റെ പ്രവർത്തനമാണ് ഇത്.

 ഇന്ത്യൻ വ്യോമസേന

ഇന്ത്യൻ വ്യോമസേന

അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ 2017-ൽ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. അടുത്ത 40-50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ സൗകര്യങ്ങളൊരുക്കുന്നത്.

 എയര്‍ മാർഷൽ അനിൽ ഖോഷ്‌ല
 

എയര്‍ മാർഷൽ അനിൽ ഖോഷ്‌ല

റഫാലിന്റെ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ച്‌ വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. നിലവിൽ ജഗ്വാറിന്റെ രണ്ടു സ്ക്വാഡ്രൺ, മിഗ് -21 ബിസിന്റെ ഒരു ഒരു സ്ക്വാഡ്രൺ എന്നിവ അംബാല വിമാനത്താവളത്തിലുണ്ട്. ഫ്രാൻസിൽ നിന്നുമാണ് ഈ പോർവിമാനത്തിന്റെ വരവ്.

അംബാലയിലെ ‘ഗോൾഡൻ ആരോസ്’

അംബാലയിലെ ‘ഗോൾഡൻ ആരോസ്’

നേരത്തെയുണ്ടായിരുന്ന സർക്കാറുകൾ തമ്മിലുള്ള അമേരിക്കയുടെയും റഷ്യയുടേയും ഒപ്പുവച്ച സർക്കാർ ഉടമ്പടികളിൽ റഫേൽ കരാറിലെ അഴിമതി വിരുദ്ധ ഉടമ്പടി ഇല്ലായിരുവെന്ന് റഫേൽ ചർച്ചകൾ നടത്തുന്നതിന് നേതൃത്വം നൽകിയ എയർ മാർഷൽ എസ്.ബി.പി സിൻഹ പറഞ്ഞു.

റാഫേൽ കരാർ

റാഫേൽ കരാർ

2013-ൽ യു.പി.എ സർക്കാർ പുതിയ നയം സ്വീകരിച്ചു. പ്രതിരോധ മന്ത്രാലയം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സമ്മതപ്രകാരമുള്ള ചട്ടങ്ങളോടുള്ള ബന്ധത്തിൽ സൗഹാർദ്ദപരമായ നയങ്ങൾ പാലിക്കുവാനും സൗഹാർദ്ദപരമായ വിദേശ രാജ്യങ്ങളുമായി പരസ്പര സഹകരണത്തിനുള്ള കരാറിൽ ഏർപ്പെടുവാനുമുള്ള നയത്തിൽ പറയുന്നു.

Most Read Articles
Best Mobiles in India

English summary
IAF's Deputy Chief Air Marshal VS Chaudhari said that no sovereign guarantees were given by the Russians in the S-400 air missile system deal. Later while briefing on the Vayu Shakti exercise, IAF Vice Chief Air Marshal Anil Khosla said, Rafale induction into the Air Force will give a big boost to our combat capabilities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more