Just In
- 7 hrs ago
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- 9 hrs ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
- 12 hrs ago
കൂച്ചുവിലങ്ങിടുമോ? വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ
- 15 hrs ago
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
Don't Miss
- News
കാപ്പ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
- Finance
5 ലക്ഷം 5 കോടിയാക്കിയ 5 സ്മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!
- Movies
'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!
- Sports
Asia Cup 2022: ഹൂഡ, അശ്വിന്, അഷ്ദീപ് ടീമില്‍, സഞ്ജു ഇല്ല!- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
- Automobiles
3 കളര്‍ ഓപ്ഷന്, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം
- Travel
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിൽ എന്ന പേരിൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ നിരവധി ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ ലഭിക്കും. ജൂലൈ 1 മുതൽ ജൂലൈ 3 വരെയാണ് ഈ സെയിൽ നടക്കുന്നത്. സ്പീക്കറുകൾ, ഹെഡ്ഫോണുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കെല്ലാം ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഉത്പന്നങ്ങൾക്ക് ഓഫറുകൾ നൽകുന്നതിന് പുറമേ സൗജന്യ ഡെലിവറി, ഇഎംഐ ഓപ്ഷനുകൾ എന്നിവയും മറ്റും നൽകുന്നുണ്ട്. നിങ്ങൾ പുതിയ എന്തെങ്കിലും ഗാഡ്ജറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന ഉത്പന്നങ്ങൾ നോക്കാം.
പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

799 രൂപ മുതലുള്ള വിലയിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങാം
ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിൽ സമയത്ത് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. നിരവധി ബ്രാന്റുകളുടെ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ഈ സെയിലിലൂടെ ലഭ്യമാകും. കൊണ്ടനടക്കാവുന്നതും എവിടെ വച്ചും മ്യൂസിക്ക് പ്ലേ ചെയ്യാവുന്നതുമായ ഈ സ്പീക്കറുകളിൽ മികച്ച ബ്രാന്റുകളുടേത് തിരഞ്ഞെടുത്താൽ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.

70 ശതമാനം കിഴിവിൽ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ വാങ്ങാം
ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ ട്രന്റായി നിൽകുന്ന കാലമാണ് ഇത്. നിങ്ങളൊരു പുതിയ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ നിങ്ങൾക്ക് 70 ശതമാനം വരെ കിഴിവിൽ ഹെഡ്ഫോണുകൾ ലഭിക്കും. ജനപ്രിയ ബ്രാന്റുകളുടെയെല്ലാം ഹെഡ്ഫോണുകൾ ഈ സെയിലൂടെ പകുതിയിൽ അധികം കിഴിവിൽ ലഭ്യമാണ്. വിലയുടെ വെറും 30 ശതമാനം നൽകി നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ബ്ലൂട്ടൂത്ത് ഹെഡ്ഫോണുകൾ വാങ്ങാം.
അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

60 ശതമാനം വരെ കിഴിവിൽ ഹോം തിയേറ്ററുകൾ
വീട്ടിലിരുന്ന് സിനിമ കാണുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ഒടിടി സ്ട്രീമിങ് വ്യാപകമാവുകയും ചെയ്തതോടെ ഹോം തിയ്യറ്ററുകൾക്കുള്ള ആവശ്യവും വർധിച്ച് വന്നു. തിയ്യറ്ററിന് സമാനമായ എക്സ്പീരിയൻസ് നൽകുന്ന നിരവധി ഹോം തിയ്യറ്ററുകൾ ഫ്ലിപ്പ്കാർട്ടിലണ്ട്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിൽ നടക്കുന്ന ദിവസങ്ങളിൽ ഈ ഉത്പന്നങ്ങൾ നിങ്ങൾക്ക് 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം. അതായത് പകുതി വില പോലും ഇല്ലാതെയാണ് ഫ്ലിപ്പാകർട്ട് ഹോം തിയ്യറ്ററുകൾ സെയിൽ നടക്കുന്ന ദിവസങ്ങളിൽ വിൽപ്പന നടത്തുന്നത്.

2999 രൂപ മുതലുള്ള വിലയിൽ സൗണ്ട്ബാറുകൾ
നമ്മുടെ വീടുകളിലെ ലിവിങ് ഏരികളിൽ വലിയ സ്പീക്കറുകൾ വയ്ക്കുന്ന കാലമെല്ലാം കഴിഞ്ഞിരിക്കുകയാണ്. സൌണ്ട് ബാറുകളാണ് ഇന്ന് വീടിന് അലങ്കാരം. മികച്ച ഓഡിയോ ക്വാളിറ്റി നൽകുന്ന സൌണ്ട് ബാറുകൾ ഇന്ന് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ മികച്ച സൌണ്ട് ബാറുകൾ 2999 രൂപ മുതലുള്ള വിലയിൽ നമുക്ക് സ്വന്തമാക്കാം.
50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ

799 രൂപ മുതലുള്ള വിലയിൽ ടിഡബ്ല്യുഎസ് ഇയർബഡ്സ്
വയറുള്ള ഇയർഫോണുകളുടെ കാലം കഴിഞ്ഞിരിക്കുകയാണ്. എളുപ്പം കൊണ്ടുനടക്കാവുന്നതും സ്റ്റൈലിഷുമായ ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത്. മികച്ച സൌണ്ട് ക്വാളിറ്റി, ബാറ്ററി ബാക്ക് അപ്പ്, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവയുള്ള ഇയർബഡ്സ് മോഡലുകൾ ഫ്ലിപ്പ്കാർട്ടിലുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ ഇപ്പോൾ ടിഡബ്ല്യുഎസ് ഇയർബഡ്സ് ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. 799 രൂപ മുതലുള്ള വിലയിൽ നിങ്ങൾക്ക് ഇയർബഡ്സ് വാങ്ങാം.

പാർട്ടി സ്പീക്കറുകൾക്ക് 60 ശതമാനം കിഴിവ്
പാർട്ടി സ്പീക്കറുകൾ ഇഷ്ടപ്പെടുന്ന യുവ തലമുറയിലെ ആളുകൾക്കായി മികച്ച പ്രൊഡക്ടുകളുടെ വലിയ ശേഖരം തന്നെ ഫ്ലിപ്പ്കാർട്ടിലുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ ഇപ്പോൾ പാർട്ടി സ്പീക്കറുകൾ 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം. പകുതിയിൽ അധികം വിലക്കിഴിവ് ലഭിക്കുന്നു എന്നത് ഇത്തരം സ്പീക്കറുകൾ മികച്ച ഡീലാക്കി മാറ്റുന്നു.
20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ലാപ്ടോപ്പ് സ്പീക്കറുകൾക്ക് 60 ശതമാനം വരെ കിഴിവ്
ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർ മിക്കവരും അനുഭവിക്കുന്ന പ്രശ്നമാണ് അവയിലെ സ്പീക്കറുകൾക്ക് ആവശ്യത്തിന് ശബ്ദം ഇല്ലെന്നത്. അതുകൊണ്ട തന്നെ ലാപ്ടോപ്പുകളിൽ കണക്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന സ്പീക്കറുകൾക്ക് ആവശ്യക്കാരും ഏറെയാണ്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ ഇപ്പോൾ ലാപ്ടോപ്പ് സ്പീക്കറുകൾ പകുതിയിൽ താഴെ വിലയിൽ സ്വന്തമാക്കാം. 60 ശതമാനം കിഴിവാണ് ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് സ്പീക്കറുകൾക്ക് നൽകുന്നത്.

വയർഡ് ഹെഡ്ഫോണുകൾ 299 രൂപ മുതലുള്ള വിലയിൽ
വയർലസ് ഹെഡ്ഫോണുകളുടെ കാലമാണ് ഇത് എങ്കിലും ഇപ്പോഴും വയേഡ് ഹെഡ്ഫോണുകൾ വാങ്ങുന്ന നിരവധി ആളുകൾ ഉണ്ട്. പ്രത്യേകം ചാർജ് ചെയ്യേണ്ട എന്നതും ദീർഘ യാത്രകളിൽ ചാർജ് തീരില്ല എന്നതുമാണ് ഇവയുടെ പ്രധാന ഗുണം. താരതമ്യേന വയേഡ് ഹെഡ്ഫോണുകൾക്ക് വിലയും കുറവാണ്. ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിലിലൂടെ ഇപ്പോൾ വയേഡ് ഹെഡ്ഫോണുകൾ 299 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഉത്പന്നങ്ങൾ ഈ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ലഭ്യമാവുകയും ചെയ്യും.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086