ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളും വിലകിഴിവുകളും

|

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ (Flipkart Big Diwali Sale) ഓഫറുകൾ ഇപ്പോൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഈ വിൽപ്പന നവംബർ 4 വരെ നീണ്ടുനിൽക്കും. കൂടാതെ, പോക്കോ, മോട്ടറോള, റിയൽമി, കൂടാതെ മറ്റു പല ബ്രാൻഡുകളിൽ നിന്നുമുള്ള സ്മാർട്ട്‌ഫോണുകളിൽ നിരവധി കിഴിവുകളും ഓഫറുകളും നൽകുന്നു. പോക്കോയും മോട്ടറോളയും സ്മാർട്ട്‌ഫോണുകളിലുടനീളം ആകർഷകമായ ഓഫറുകളും വിവിധ ബാങ്ക് ഓഫറുകൾക്കൊപ്പം ഈ ഡീലിനെ കൂടുതൽ രസകരമാക്കുന്നു. ഫ്ലിപ്കാർട്ട് തന്നെ ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നവംബർ 3 ന് ലഭ്യമാകുന്ന എൽജി ജി 8 എക്‌സിനും ഫ്ലിപ്പ്കാർട്ട് വലിയ ഇളവ് നൽകിയിട്ടുണ്ട്.

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ ഓഫറുകൾ
 

ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ ഓഫറുകൾ

ഒക്ടോബർ 29 ന് ബിഗ് ദീപാവലി സെയിൽ ആരംഭിക്കുമ്പോൾ തത്സമയമാകുന്ന സ്മാർട്ട്‌ഫോണുകൾക്ക് ഓഫറുകൾ ഫ്ലിപ്കാർട്ട് നൽകിയിട്ടുണ്ട്. 14,999 രൂപ വില വരുന്ന റിയൽമി നാർ‌സോ 20 പ്രോ 13,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നു. 6 ജിബി + 64 ജിബി വേരിയന്റിനുള്ള വിലയാണിത്. കൂടാതെ, 8 ജിബി + 128 ജിബി വേരിയന്റിനുള്ള വിലയിൽ നിന്നും 1,000 രൂപ ഇളവ്‌ വരുന്നു. 7,499 രൂപ വില വരുന്ന റിയൽമി സി 11 6,999 രൂപയ്‌ക്ക് ലഭിക്കുന്നു. 9,499 രൂപ വില വരുന്ന 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റിയൽമി സി 15 8,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വില്പന നടത്തുന്നു. റിയൽമി 6 സാധാരണ ലഭിക്കുന്ന 4 ജിബി + 64 ജിബി വേരിയന്റിന് 13,999 രൂപയാണ് വില വരുന്നത്. ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 12,999 രൂപയ്ക്ക് വില്പന നടത്തുന്നു.

റിയൽമി സി 15

പോക്കോ സി 3, പോക്കോ എം 2, പോക്കോ എം 2 പ്രോ, മറ്റ് സ്മാർട്ട്‌ഫോണുകൾ എന്നിവയിൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി വിൽപ്പനയിൽ ഒരു പത്രക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു. പോക്കോ സി 3 (3 ജിബി + 32 ജിബി) 7,499 രൂപ വില വരുന്ന ഇതിന് 500 രൂപ കിഴിവ് ലഭിക്കുന്നു. 4 ജിബി + 64 ജിബി മോഡലിന് പ്രീപെയ്ഡ് ഇടപാടുകൾക്ക് 500 രൂപ കിഴിവ് ലഭിക്കും. 10,999 രൂപ വില വരുന്ന പോക്കോ എം 2 (6 ജിബി + 64 ജിബി) ഹാൻഡ്‌സെറ്റിന്റെ പ്രീപെയ്ഡ് ഇടപാടുകൾക്ക് 500 കിഴിവ് ലഭിക്കുന്നതിലൂടെ 10,499 രൂപയ്ക്ക് ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നു. 11,499 രൂപ വില വരുന്ന 6 ജിബി + 128 ജിബി വേരിയന്റിന് 1,000 കിഴിവ് ലഭിക്കുന്നു.

 റിയൽമി സി 11
 

പോക്കോ എം 2 പ്രോയുടെ മൂന്ന് വേരിയന്റുകൾക്കും 1,000 രൂപ കിഴിവ് ലഭിക്കുന്നു. (4 ജിബി + 64 ജിബി) വേരിയന്റിന് 12,999 രൂപയും, (6 ജിബി + 64 ജിബി) വേരിയന്റിന് 13,999 രൂപയും, (6 ജിബി + 128 ജിബി) വേരിയന്റിന് 15,999 രൂപയുമാണ് വില വരുന്നത്. പോക്കോ എക്സ് 2 ന്റെ 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകൾക്ക് 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നു. ആക്‌സിസ് ബാങ്ക് ഇഎംഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവ് ഉപയോക്താക്കൾക്ക് ലഭിക്കും.

മോട്ടറോള വൺ ഫ്യൂഷൻ +

മോട്ടറോള വൺ ഫ്യൂഷൻ +, മോട്ടോ ജി 9, മോട്ടോ ഇ 7 പ്ലസ് എന്നിവയ്ക്ക് ബിഗ് ദീപാവലി സെയിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. 16,999 രൂപ വില വരുന്ന മോട്ടറോള വൺ ഫ്യൂഷൻ + ഇപ്പോൾ 16,499 രൂപയ്ക്ക് വിൽപന നടത്തുന്നു. 11,499 രൂപ വില വരുന്ന മോട്ടോ ജി 9ന് 9,999 രൂപയും, 9,499 രൂപ വില വരുന്ന മോട്ടോ ഇ 7 പ്ലസ്‌ ഇപ്പോൾ 8,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്.

മോട്ടോ ഇ 7 പ്ലസ്

കൂടാതെ, ഐഫോൺ എക്‌സ്ആർ (64 ജിബി) മറ്റ് ചില കിഴിവുകളും ഉൾപ്പെടെ, 7,900 രൂപ വില കിഴിവും ലഭിക്കുന്നു. ഇത് 39,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ വിൽപന നടത്തും. ഐഫോൺ എസ്ഇ (64 ജിബി) സാധാരണ വിലയായ 39,900 രൂപയ്ക്ക് പകരം 32,999 രൂപ വിലയിൽ വിൽപനയ്ക്ക് വരുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന എൽജി ജി 8 എക്‌സിന് ഫ്ലിപ്പ്കാർട്ട് വലിയ ഡിസ്‌കൗണ്ട് നൽകി. ഈ സ്മാർട്ട്ഫോൺ സാധാരണയായി 54,990 രൂപയ്ക്ക് വിപണിയിൽ വരുന്നു, എന്നാൽ വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് ലഭ്യമാകും.

റിയൽമി നാർ‌സോ 20 പ്രോ

നവംബർ 3 ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഇത് ലഭ്യമാകും. ഫ്ലിപ്കാർട്ട് അടുത്തിടെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയ്ക്കിടെ വാഗ്ദാനം ചെയ്ത അത്ര വലിയ കിഴിവല്ല ഇത്. ഓപ്പോ, വിവോ, സാംസങ്‌, ഷവോമി, ഇൻഫിനിക്‌സ്, നോക്കിയ, ടെക്‌നോ, ഹോണർ കൂടാതെ മറ്റു പല ഫോണുകളിലും ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ ഡിസ്കൗണ്ട് നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Ahead of the sale starting October 29, Flipkart Big Diwali Sale offers were teased by the e-commerce website. The sale will run until November 4 and will carry a host of mobile discounts and deals from Poco, Motorola, Realme, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X