പ്രോഡക്റ്റുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു

|

പ്രോഡക്റ്റുകൾക്ക് നിങ്ങൾ കരുതുന്നതിനെക്കാളും കൂടുതൽ വിലക്കിഴിവിൽ ഇപ്പോൾ ഫ്ലിപ്കാർട്ട് വിൽപ്പന നടത്തുകയാണ്. സ്മാർട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്സ് ഗാഡ്‌ജറ്റുകൾ എന്നുതുടങ്ങി നിരവധി പ്രോഡക്റ്റുകൾ ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിലിൻറെ ഭാഗമായി വില കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. നിങ്ങൾക്കായി ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്ന ഓഫറുകൾ എന്തൊക്കെയാണെന്ന് ഇവിടെ വിശദമായി നൽകിയിട്ടുണ്ട്. മെയ് 2 മുതൽ ആരംഭിച്ച ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ 7 വരെ തുടരുന്നതാണ്.

 

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു

വാൾമാർട്ട് സപ്പോർട്ടുള്ള കമ്പനി ആപ്പിൾ, സാംസങ്, ഷവോമി, റിയൽമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾക്ക് കിഴിവ് നൽകുന്നു. ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ പ്രോഡക്റ്റുകൾക്കും മികച്ച ഓഫറുകളും നൽകുന്നുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഗൂഗിളിൻറെ ജനപ്രിയ മുൻനിര സ്മാർട്ട്‌ഫോൺ പിക്‌സൽ 4 എ 15% കിഴിവിൽ ലഭ്യമാണ്. 31,999 രൂപ വിലയുള്ള ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് വെറും 26,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

എച്ച്പി 15 എസ് റൈസൺ 3 ഡ്യുവൽ കോർ 3250 യു ലാപ്‌ടോപ്പ്
 

64 ജിബി ഇന്റേണൽ സ്റ്റോറേജും 6.1 ഇഞ്ച് എൽസിഡി റെറ്റിന ഡിസ്‌പ്ലേയുമുള്ള ആപ്പിൾ ഐഫോൺ 11 നിങ്ങൾക്ക് 7,000 രൂപ കിഴിവിൽ ലഭിക്കും. അതായത്, ഈ ഹാൻഡ്‌സെറ്റ് ഫ്ലിപ്പ്കാർട്ടിൽ 44,999 രൂപ മുതൽ വില ആരംഭിക്കുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എഫ് 62 ഫ്ലിപ്കാർട്ട് വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി ഡിഡിആർ 4 റാം, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയുള്ള എച്ച്പി 15 എസ് റൈസൺ 3 ഡ്യുവൽ കോർ 3250 യു ലാപ്‌ടോപ്പ് 39,490 രൂപയ്ക്ക് ലഭ്യമാണ്. 44,500 രൂപ യഥാർത്ഥ വില വരുന്ന ഈ ലാപ്‌ടോപ്പിന് 1920x1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഒരു ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയർ ഐപിഎസ് മൈക്രോ എഡ്ജ് ഡിസ്‌പ്ലേയുണ്ട്.

ഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

പ്രോഡക്റ്റുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

വയോ എസ്ഇ സീരീസ് കോർ ഐ 5 ലാപ്‌ടോപ്പ് യഥാർത്ഥ വിലയായ 84,500 രൂപയ്ക്ക് പകരം ഫ്ളിപ്കാർട്ട് വിൽപ്പനയുടെ ഭാഗമായി 62,990 രൂപയ്ക്ക് ലഭ്യമാണ്. വയോ എസ്ഇ സീരീസ് ലാപ്‌ടോപ്പിന് 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉണ്ട്. നേർത്തതും ഇളം നിറത്തിലുള്ളതുമായ ഈ ലാപ്‌ടോപ്പിന് 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. 1,99,000 രൂപ വിലയുള്ള ഫിലിപ്സ് 178 സെന്റിമീറ്റർ (70 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി 69,999 രൂപയ്ക്ക് ലഭ്യമാണ്. 60 ഹെർട്സ് റഫർ റേറ്റും 16 ഡബ്ല്യു സ്പീക്കർ ഔട്ട്‌പുട്ടുമുള്ള 4 കെ റെസല്യൂഷനാണ് ഈ സ്മാർട്ട് ടിവിയിൽ വരുന്നത്.

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങിഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
Discounts are being offered by the Walmart-backed business on a variety of common smartphones from Apple, Samsung, Xiaomi, and Real-me. There are also some fantastic deals on televisions, laptops, phones, and other products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X