എന്തും കഴിക്കാം, സൊമാറ്റോ ഇന്‍ഫിനിറ്റി ഡൈനിംഗില്‍

|

റെസ്റ്റോറന്റുകള്‍ തിരയാനും ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സഹായിക്കുന്ന സൊമാറ്റോ ആപ്പ് ഗോള്‍ഡ് അംഗങ്ങള്‍ക്ക് വേണ്ടി പുതിയ സേവനവുമായി രംഗത്ത്. ഇന്‍ഫിനിറ്റി ഡൈനിംഗ് എന്ന് പേരിട്ടിരിക്കുന്ന സേവനം തിരഞ്ഞെടുത്ത് നിശ്ചിത തുക അടച്ചാല്‍ റെസ്റ്റോറന്റില്‍ ലഭ്യമായ എല്ലാ ഭക്ഷണവും രുചിക്കാന്‍ അവസരം ലഭിക്കും.

എന്തും കഴിക്കാം, സൊമാറ്റോ ഇന്‍ഫിനിറ്റി ഡൈനിംഗില്‍

 

ഡല്‍ഹി, മുംബൈ, ബംഗലൂരു എന്നിവിടങ്ങളിലെ നിരവധി ഭക്ഷണശാലകള്‍ ഇന്‍ഫിനിറ്റി ഡൈനിംഗിന്റെ ഭാഗമായിക്കഴിഞ്ഞു. 350 റെസ്റ്റോറന്റുകള്‍ നിലവില്‍ ഇന്‍ഫിനിറ്റി ഡൈനിംഗ് നല്‍കുന്നുണ്ടെന്ന് സൊമാറ്റോ അവകാശപ്പെടുന്നു.

ഇന്‍ഫിനിറ്റി ഡൈനിംഗ്

ഇന്‍ഫിനിറ്റി ഡൈനിംഗ്

ഒരാളിന് വേണ്ടിയുള്ള നിശ്ചിത തുകയാണ് ആദ്യം അടയ്‌ക്കേണ്ടത്. റെസ്‌റ്റോറന്റുകള്‍ മാറുന്നതിന് അനുസരിച്ച് തുകയില്‍ മാറ്റം വരും. എല്ലാം രുചിച്ചതിന് ശേഷം ഇഷ്ടഭക്ഷണം റീ ഓര്‍ഡര്‍ ചെയ്യാനും കഴിയും. മുതിര്‍ന്നവരെ അനുഗമിക്കുന്ന ആറുവയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇന്‍ഫിനിറ്റി ഡൈനിംഗ് സൗജന്യമാണ്.

റീ ഓര്‍ഡര്‍ ചെയ്യാനും കഴിയും

റീ ഓര്‍ഡര്‍ ചെയ്യാനും കഴിയും

സൊമാറ്റോ ആപ്പിന്റെ ഹോം പേജില്‍ തന്നെ ഇന്‍ഫിനിറ്റി ഡൈനിംഗ് ഓപ്ഷന്‍ ഉണ്ട്. അവിടെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ പ്രൊഫൈല്‍ എടുത്ത് സാന്‍ഡ്വിച്ച് മെനും തുറക്കുക. ഓപ്ഷന്‍സ് ആന്റ് സെറ്റിംഗ്‌സില്‍ ഇന്‍ഫിനിറ്റി ഡൈനിംഗ് നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. സൗകര്യം ലഭ്യമായ റെസ്റ്റോറന്റുകള്‍ ആപ്പിലുണ്ട്.

ഇന്‍ഫിനിറ്റി ഡൈനിംഗ് ഓപ്ഷന്‍

ഇന്‍ഫിനിറ്റി ഡൈനിംഗ് ഓപ്ഷന്‍

റെസ്റ്റോറന്റുകള്‍ നിശ്ചിത സീറ്റുകള്‍ മാത്രമാണ് ഇന്‍ഫിനിറ്റി ഡൈനിംഗിനായി മാറ്റിവച്ചിട്ടുള്ളത്. അതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പോകുന്നതിന് മുമ്പ് സീറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങള്‍ ചെല്ലാന്‍ ഉദ്ദേശിക്കുന്ന സമയം നേരത്തേ തിരഞ്ഞെടുത്ത് സീറ്റ് ഉറപ്പാക്കാവുന്നതാണ്.

സൊമാറ്റോ
 

സൊമാറ്റോ

പ്രതിമാസം 299 രൂപ നല്‍കി സൊമാറ്റോ ഗോള്‍ഡ് അംഗമാകാവുന്നതാണ്. 1199 രൂപയാണ് വാര്‍ഷിക നിരക്ക്. ഗോള്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും പാനീയങ്ങളും സൊമാറ്റോ ഉറപ്പുനല്‍കുന്നുണ്ട്. ശക്തമായ നിലപാടിന്റെ പേരില്‍ സൊമാറ്റോ സമൂഹമാധ്യങ്ങളില്‍ തരംഗമായിരിക്കുകയാണ്.

സമൂഹ മാധ്യങ്ങളില്‍ സൊമാറ്റോ

സമൂഹ മാധ്യങ്ങളില്‍ സൊമാറ്റോ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള ഉപഭോക്താവ് ഭക്ഷണം കൊണ്ടുവന്ന വ്യക്തി മുസ്ലീം ആണെന്ന് പറഞ്ഞ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതാണ് സംഭവങ്ങളുടെ തുകടക്കും. 'ഭക്ഷണത്തിന് മതമില്ല. ഭക്ഷണം മതമാണ്.' എന്നാണ് ഈ സംഭവത്തോട് സൊമാറ്റോ പ്രതികരിച്ചത്. സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്‌സും രംഗത്തെത്തി. ഇതോടെ സൊമാറ്റോ സമൂഹ മാധ്യങ്ങളില്‍ തരംഗമായിരിക്കുകയാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Restaurant search and delivery platform Zomato has bolted on what is perhaps a genuinely good value-addition to its Zomato Gold subscription. And now that the weekend is here, you can take this new add-on for a spin. Called Infinity Dining, the idea is to get foodies to enjoy the entire menu at a partner restaurant, for a pre-decided fixed price. But what does this mean? It is time to find out, since the weekend is almost here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X