ബിഎസ്എൻഎൽ മുതൽ ടാറ്റ സ്കൈ വരെ; 800 രൂപയിൽ താഴെയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ

|

ടെലിക്കോം കമ്പനികൾ ദിനംപ്രതിയെന്നോണമാണ് പ്രീപെയ്ഡ് ഡാറ്റ നിരക്കുകൾ കൂട്ടുന്നത്. മിക്കവാറും എല്ലാ കമ്പനികളും ഡാറ്റ നിരക്ക് കൂട്ടിയതോടെ വീടുകളിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് ഡിമാൻഡ് കൂടി വരികയാണ്. ബ്രോഡ്ബാൻഡ്, ഫൈബർ കണക്ഷനുകളിലെ അതിവേഗ ഇന്റർനെറ്റാണ് പ്രധാന ആകർഷണം. എയർടെൽ, ബിഎസ്എൻഎൽ, ജിയോഫൈബർ, എസിടി, എക്‌സിടെൽ, ടാറ്റ സ്കൈ എന്നിവരാണ് രാജ്യത്തെ പ്രധാന ബ്രോഡ്ബാൻഡ് സേവനദാതാക്കൾ. ഈ കമ്പനികൾ നൽകുന്ന 800 രൂപയിൽ താഴെയുള്ള വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിശോധിക്കാം.

 

800 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

800 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് സേവന ദാതാവായ ബിഎസ്എൻഎൽ അടുത്തിടെ അതിന്റെ 499 രൂപയുടെ 100 ജിബി സിയുഎൽ ബ്രോഡ്‌ബാൻഡ് പ്ലാൻ നിർത്തലാക്കുകയും അതിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കായി ഒരു പുതിയ ത്രൈമാസ പേയ്‌മെന്റ് രീതി അവതരിപ്പിക്കുകയും ചെയ്തു. മൂന്ന് മാസത്തേക്കുള്ള മുൻകൂർ വാടക അടച്ച് യാതൊരു ചാർജുകളും വാടകയും കൂടാതെ 15 ദിവസത്തെ അധിക സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പുതിയ പ്ലാൻ ഉപഭോക്താവിനെ സഹായിക്കുന്നു.

പ്രീപെയ്ഡിന് പിന്നാലെ പോസ്റ്റ്പെയ്ഡ് നിരക്കുകളും ഉയർന്നേക്കുംപ്രീപെയ്ഡിന് പിന്നാലെ പോസ്റ്റ്പെയ്ഡ് നിരക്കുകളും ഉയർന്നേക്കും

ജിബി

100 ജിബി പ്ലാൻ റദ്ദാക്കിയെങ്കിലും, ബിഎസ്എൻഎൽ ഇപ്പോഴും 449 രൂപയ്ക്ക് ഒരു ഫൈബർ ബേസിക് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 3300 ജിബി പരിധി വരെ 30 എംബിപിഎസ് വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പരിധിക്ക് ശേഷം, വേഗത 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ലഭ്യമാണ്. 800 രൂപയ്ക്ക് താഴെയുള്ള നിരവധി പ്രമോഷണൽ പ്ലാനുകളും ബിഎസ്എൻഎൽ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രൊമോഷണൽ പ്ലാനുകൾ സ്ഥിരം പ്ലാനുകളാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ല.

800 രൂപയിൽ താഴെയുള്ള എസിടി ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
 

800 രൂപയിൽ താഴെയുള്ള എസിടി ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

800 രൂപയിൽ താഴെയുള്ള പുതിയ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ച മറ്റൊരു ഇന്റർനെറ്റ് സേവന ദാതാവ് ആണ് എസിടി. 549 രൂപയ്ക്ക് എസിടി വെൽക്കം പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് 50 എംബിപിഎസ് ഡാറ്റ സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. കോയമ്പത്തൂർ സർക്കിളിൽ 40 എംബിപിഎസ് വേഗതയിൽ 750 ജിബി വരെ ഡാറ്റയും കമ്പനി ഓഫർ ചെയ്യുന്നു.

നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്

800 രൂപയിൽ താഴെയുള്ള ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ

800 രൂപയിൽ താഴെയുള്ള ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ

800 രൂപയ്ക്ക് താഴെ രണ്ട് പ്രതിമാസ പ്ലാനുകളാണ് ജിയോ ഫൈബർ അവതരിപ്പിക്കുന്നത്. 399 രൂപയ്ക്കും 699 രൂപയ്ക്കും. 399 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റാണ് കമ്പനിയുടെ ഓഫർ. 699 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് 100 എംബിപിസ് ഡാറ്റ സ്പീഡിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. ഈ രണ്ട് പ്ലാനുകളിലും ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഇല്ല. പക്ഷെ കണക്ഷനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

800 രൂപയിൽ താഴെയുള്ള എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

800 രൂപയിൽ താഴെയുള്ള എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

800 രൂപയ്ക്ക് താഴെ രണ്ട് പ്ലാനുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്. 499 രൂപയുടെ ബേസിക്ക് പ്ലാനും 799 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാനും. 40 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് ബേസിക്ക് പ്ലാനിൽ ലഭിക്കുക. 100 എംബി വരെ ഡാറ്റ സ്പീഡ് ലഭിക്കുന്ന അൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാൻ ആണ് 799 രൂപയുടേത്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് കോളിങ് സൌകര്യങ്ങൾ, എയർടെൽ താങ്ക്സ് ആപ്പ്, എയർടെൽ എക്സ്ട്രീം, വിങ്ക് മൂസിക്, ഷാ അക്കാഡമി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

ഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാ

800 രൂപയിൽ താഴെയുള്ള എക്‌സിടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

800 രൂപയിൽ താഴെയുള്ള എക്‌സിടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന വാർഷിക പ്ലാനുകളാണ് എക്സിടെലിന്റെ പ്രത്യേകത. ഇത്തരം വാർഷിക പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ മാസം 399 രൂപ വരെ മാത്രം ചിലവ് വരുന്ന പ്ലാനുകൾ ആണിവ. ഒരു വർഷത്തേക്ക് 4,788 രൂപ, 5,988 രൂപ എന്നിങ്ങനെയാണ് എക്സിടെൽ പ്ലാനുകൾ. ഈ പ്ലാനുകൾക്ക് മാസക്കണക്കിൽ യഥാക്രമം 399 രൂപ, 499 രൂപ എന്നിങ്ങനെ ചിലവ് വരും. 399 രൂപ വരുന്ന പ്ലാനിൽ 100 എംബിപിഎസും 499 രൂപ ചിലവ് വരുന്ന പ്ലാനിൽ 300 എംബിപിഎസും ഡാറ്റ സ്പീഡ് ലഭിക്കും. 699 രൂപയ്ക്ക് പ്രതിമാസം 100 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന മറ്റൊരു എക്‌സിടെൽ ബ്രോഡ്‌ബാൻഡ് പ്ലാനും നിലവിൽ ഉണ്ട്.

ഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

800 രൂപയിൽ താഴെയുള്ള ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

800 രൂപയിൽ താഴെയുള്ള ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ടാറ്റ സൺസിന്റെയും വാൾട്ട് ഡിസ്നിയുടെയും സംയുക്ത സംരംഭമായ ടാറ്റ സ്കൈ, മൂന്ന് മാസത്തേക്ക് 50 എംബിപിഎസ് ഡാറ്റ സ്പീഡുള്ള ബ്രോഡ്‌ബാൻഡ് പ്ലാൻ 2,097 രൂപ പ്രൈസ് ടാഗിൽ ഓഫർ ചെയ്യുന്നു. പ്രതിമാസക്കണക്കിൽ ഏകദേശം 699 രൂപയാണ് ഉപയോക്താവിന് ചിലവ് വരുന്നത്. അൺലിമിറ്റഡ് ലാൻഡ്‌ലൈൻ കോളുകളും പ്ലാനിന് ഒപ്പം ലഭിക്കും. 800 രൂപ ബഡ്ജറ്റിനേക്കാൾ അൽപ്പം ഉയർന്ന പ്ലാനുകളാണ് നോക്കുന്നത് എങ്കിൽ ടാറ്റ സ്കൈയുടെ പ്രതിമാസം 950 രൂപയുടെ പ്ലാൻ 100 എംബിപിഎസ് ഡാറ്റയും അൺലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്നു. ഇതേ പ്ലാൻ മൂന്ന് മാസം, ആറ് മാസം, 12 മാസം എന്നിങ്ങനെയുള്ള കാലയളവുകളിലേക്ക് യഥാക്രമം 2,700, 4,500, 8,400 പ്രൈസ് ടാഗുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു, ഇത് പ്രതിമാസം ചിലവ് 900, 750, 700 എന്നിങ്ങനെയായി കുറയ്ക്കും.

Most Read Articles
Best Mobiles in India

English summary
The main attraction is the high speed internet on broadband and fiber connections. Airtel, BSNL, Jiofiber, ACT, Exitel and Tata Sky are the major broadband service providers in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X