ഗംഗ്നം സ്റ്റൈല്‍ യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിയ്ക്കുന്നു

Posted By: Staff

ഗംഗ്നം സ്റ്റൈല്‍ യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിയ്ക്കുന്നു

തെക്കന്‍ കൊറിയയുടെ പോപ് സെന്‍സേഷനായി മാറിയ സൈയ്യുടെ ഗംഗ്നം സ്റ്റൈല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ കിട്ടിയ വീഡിയോ എന്ന നിലയില്‍ റെക്കോര്‍ഡ് സൃഷ്ടിയ്ക്കുന്നു. ഇതുവരെ 805 മില്ല്യണ് മുകളില്‍ കാഴ്ചക്കാരെ ലഭിച്ച ഈ വീഡിയോ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ ബേബി എന്ന വീഡിയോയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്.

തന്റെ സ്വന്തം കുതിരയോട്ട നൃത്തവുമായി ജൂലൈയില്‍ പുറത്തിറക്കിയ വീഡിയോ  സൈ  എന്ന 34 കാരന്റെ പ്രശസ്തി വാനോളമുയര്‍ത്തുകയായിരുന്നു. എല്ലാ ദിവസവും 7 മുതല്‍ 10 മില്ല്യണ്‍ വരെ കാഴ്ചക്കാരെ ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്നുണ്ടെന്നാണ് യൂട്യൂബ് ട്രെന്‍ഡ്‌സ് മാനേജര്‍ കെവിന്‍ അലോക പറഞ്ഞത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്ന ഈ വീഡിയോ ഇതുവരെ ഉണ്ടായിട്ടുള്ളവയില്‍ നിന്നും വ്യത്യസ്തമായി ആഗോളതലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു എന്നാണ് യൂട്യൂബിന്റെ വിലയിരുത്തല്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot