ആമസോൺ പ്രൈം മെമ്പർഷിപ്പ് ഈ വിഐ, എയർടെൽ പ്ലാനുകളിലൂടെ സൌജന്യമായി നേടാം

|

ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. പ്രൈം അംഗങ്ങൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്ന ഈ സെയിൽ നടക്കുമ്പോൾ ധാരാളം ആളുകൾ പണം മുടക്കി പ്രൈം മെമ്പർഷിപ്പ് എടുക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ആവശ്യം വിഐ, എയർടെൽ വരിക്കാർക്ക് ഇല്ല. സൌജന്യമായി തന്നെ പ്രൈം മെമ്പർഷിപ്പ് നേടാൻ സഹായിക്കുന്ന പ്ലാനുകൾ എയർടെല്ലും വിഐയും തങ്ങളുടെ വരിക്കാർക്ക് നൽകുന്നുണ്ട്. പ്രൈം ഡേ സെയിലിലൂടെ ഓഫറുകൾ നേടാനുള്ള മെമ്പർഷിപ്പ് സൌജന്യമായി നേടുന്നത് എങ്ങനെയെന്ന് നോക്കാം.

 
ആമസോൺ പ്രൈം മെമ്പർഷിപ്പ് ഈ വിഐ, എയർടെൽ പ്ലാനുകളിലൂടെ സൌജന്യമായി നേടാം

ആമസോൺ പ്രൈം മെമ്പർഷിപ്പിന ഇന്ത്യയിൽ പ്രതിവർഷം 999 രൂപയാണ വില വരുന്നത്. മൂന്ന് മാസത്തേക്ക് ഇത് 329 രൂപയ്ക്ക് ലഭ്യമാകും. വെബ് സീരീസുകളും ഷോകളും കാണുന്ന ആളുകൾക്ക് മാത്രമല്ല പ്രൈം മെമ്പർഷിപ്പ് ഉപയോഗപ്രദമാകുന്നത്. ഒ‌ടി‌ടി സ്ട്രീമിങ് ചെയ്യാത്ത ആളുകൾക്ക് ആമസോണിലെ സൌജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി അടക്കമുള്ള പ്രൈമിന്റെ പ്രത്യേക ആനുകൂല്യങ്ങളെല്ലാം ലഭിക്കും. ഇത്രയും പണം നൽകാതെ നിങ്ങൾ റീചാർജ് ചെയ്യുമ്പോൾ തന്നെ അതിനൊപ്പം സൌജന്യമായി പ്രൈം മെമ്പർഷിപ്പ് നൽകുന്ന പ്ലാനുകളാണ് വിഐയും എയർടെല്ലും നൽകുന്നത്.

എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. 299 രൂപ വിലയുള്ള പ്ലാനിനൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. സൌജന്യ സബ്സ്ക്രിപ്ഷന് പുറമെ 30 ജിബി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. മൂന്ന് മാസത്തേക്ക് അപ്പോളോ 24x7 ആപ്പ് സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

ആമസോൺ പ്രൈം സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന മറ്റൊരു എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ വില 349 രൂപയാണ്. പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയും 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. നിങ്ങൾ ഒരു പോസ്റ്റ്പെയ്ഡ് ഉപയോക്താവാണെങ്കിൽ 499 രൂപയും അതിന് മുകളിലുള്ളതുമായ പ്ലാനുകളിലൂടെ എയർടെൽ ഒരു വർഷത്തേക്ക് നിങ്ങൾക്ക് സൌജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നൽകും.

വോഡഫോൺ ഐഡിയ സൌജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളുള്ള പ്രീപെയ്ഡ് പ്ലാനുകളൊന്നും നൽകുന്നില്ല. എന്നാൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം വിഐ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. 399 രൂപയ്ക്ക് മുകളിലുള്ള വോഡഫോൺ പ്രീപെയ്ഡ് പ്ലാനുകൾ ആമസോൺ പ്രൈമിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു. വിഐയുടെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 75 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ആമസോൺ പ്രൈം ലഭിക്കും.

മറ്റുളള പ്രധാന പ്ലാനുകൾ നോക്കിയാൽ, 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും 1099 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. ഈ പ്ലാനുകൾ രണ്ടും ആമസോൺ പ്രൈം ആക്സസ് നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Airtel and Vi offer free Prime membership to their subscribers with some prepaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X