റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

|

അമേരിക്ക ഉൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ബ്ലാക്ക് ഫ്രൈഡേയുമായി ബന്ധപ്പെട്ട വിൽപ്പനകൾ നടക്കാറുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യയിലും ഇത്തരമൊരു സെയിൽ കടന്ന് വരികയാണ്. ഷവോമിയുടെ ബ്ലാക്ക്ഫ്രൈഡേ സെയിലിലൂടെ ഗാഡ്‌ജെറ്റുകൾ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഗെയിമിംഗ് കൺസോളുകൾ തുടങ്ങിയ പ്രൊഡക്ടുകൾ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഷവോമി ദുഃഖ വെള്ളി പ്രമാണിച്ച് നൽകുന്ന ഓഫറുകൾ നോക്കാം.

ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ
 

ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ഫിറ്റ്നസ് ബാൻഡുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി നിരവധി ഗാഡ്‌ജെറ്റുകൾ കൊണ്ട് ഇന്ത്യൻ ടെക് വിപണിയിൽ ആധിപത്യം നേടിയ ചൈനീസ് കമ്പനിയാണ് ഷവോമി. റെഡ്മി എന്ന സബ് ബ്രാന്റിലൂടെയാണ് ഷവോമി ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ റെഡ്മിയുടെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഷവോമി നൽകുന്നത്.

ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഇന്ന് (നവംബർ 26) ആരംഭിച്ച് നവംബർ 29 വരെ നാല് ദിവസത്തേക്കാണ് നടക്കുകയെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഷവോമി പ്രൊഡക്ടുകൾ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാനായി എംഐ.കോം, എംഐ സ്റ്റോറുകൾ എന്നിവ സന്ദർശിക്കാം. ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലം ഷവോമിയുടെ പ്രൊഡക്ടുകൾ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളോടെ സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ നിരവധി ഗാഡ്‌ജെറ്റുകൾ‌ക്ക് മികച്ച കിഴിവുകൾ തന്നെ കമ്പനി നൽകുന്നുണ്ട്. എല്ലാ സെയിലുകളിലും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഏറ്റവും മികച്ച ഓഫർ ലഭിക്കുന്നതുമായ വിഭാഗമാണ് സ്മാർട്ട്ഫോണുകൾ. ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെയും സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ ലഭിക്കും. റെഡ്മി 8എ ഡ്യുവൽ സ്മാർട്ട്ഫോണിന് 9,999 രൂപയാണ് വില. ഈ ഡിവൈസ് ഇപ്പോൾ 6,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കമ്പനിയുടെ ജനപ്രിയ സ്മാർട്ട്‌ഫോണുകളിലൊന്നായ റെഡ്മി നോട്ട് 8ന് യഥാർത്ഥ വില 12,999 രൂപയാണ്. ഈ ഡിവൈസ് ഇപ്പോൾ 8,999 രൂപയ്ക്ക് ലഭിക്കും.

ഓഫറുകൾ
 

റെഡ്മി 9ഐ സ്മാർട്ട്ഫോണിനും ബ്ലാക്ക് ഫ്രൈഡേ സെയിൽ ഓഫറുകൾ നൽകുന്നു. ഈ ഡിവൈസ് ഇപ്പോൾ 8,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ യഥാർത്ഥ വില 10,999 രൂപയാണ്. പുതുതായി പുറത്തിറക്കിയ റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ ഇപ്പോൾ 10,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് 3,000 രൂപയുടെ വിലക്കിഴിവാണ് ഉള്ളത്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് 17,999 രൂപയായിരുന്നു വില.

ഗാഡ്ജറ്റുകൾ

സ്മാർട്ട്‌ഫോണുകൾക്ക് പുറമെ റെഡ്മി ഇയർബഡ്സ് 2സി, റെഡ്മി ഇയർബഡ്സ് എസ് എന്നീ ഓഡിയോ ഡിവൈസുകൾക്കും കമ്പനി ഓഫറുകൾ നൽകുന്നുണ്ട്. ഈ ഇയർഫോണുകൾ ഇപ്പോൾ 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ഡിവൈസിന്റെ യഥാർത്ഥ വില 1,699 രൂപയാണ്. എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2സി, എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 എന്നിവയ്ക്കും വിലക്കിഴിവുണ്ട്. നേരത്തെ 3,499 രൂപ വില ഉണ്ടായിരുന്ന ഈ ഡിവൈസ് ഇപ്പോൾ 2,299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. പവർ ബാങ്കുകൾ, ഫിറ്റ്നസ് ബാൻഡുകൾ, ഫോൺ ഗ്രിപ്പ്, സ്റ്റാൻഡ് തുടങ്ങിയവയ്ക്കും ഷവോമി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
With Xiaomi Black Friday Sale, you can get gadgets, smartphones, laptops and gaming consoles at great deals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X