ഷവോമി സ്മാർട്ട്ഫോണുകൾ സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച ഓഫറുകൾ

|

ഷവോമി ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ നടത്തുകയാണ്. നവംബർ 25ന് ആരംഭിച്ച സെയിൽ നവംബർ 30 വരെയാണ് നടക്കുന്നത്. എംഐ.കോം, എംഐ ഹോം, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ നിരവധി ഷവോമി പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും. സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ എന്നിവയെല്ലാം ഓഫറുകൾ ലഭിക്കുന്ന ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. അഞ്ച് ദിവസം മാത്രമാണ് ഈ സെയിൽ നടക്കുന്നത്. പുതിയ പ്രൊഡക്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കരുത്

 

എംഐ.കോം, ഫ്ലിപ്പ്കാർട്ട്, ആമസോൺ

എംഐ.കോം, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകൾ ഷവോമിയും ഐസിഐസിഐ ബാങ്കും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഉടനീളം ഷവോമി പ്രൊഡക്ടുകൾ വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ വരെ കിഴിവും ലഭിക്കും. ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന പ്രാഡക്ടുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം. എല്ലാ തരം പ്രൊഡക്ടുകൾക്കും ഷവോമി ഈ സെയിലിലൂടെ ഓഫറുകൾ നൽകുന്നുണ്ട്.

ജെബിഎൽ ഹെഡ്‌ഫോണുകൾക്ക് ആമസോണിൽ ആകർഷകമായ ഓഫറുകൾജെബിഎൽ ഹെഡ്‌ഫോണുകൾക്ക് ആമസോണിൽ ആകർഷകമായ ഓഫറുകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി ഓഫറുകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി ഓഫറുകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റായ 6 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡൽ 26,999 രൂപ പ്രാരംഭ വിലയുമായിട്ടാണ് വന്നത്. ഇത് ഇപ്പോൾ 24,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണാണ്. ഇ4 120Hz അമോലെഡ് ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ് പവർഡ് ഡ്യുവൽ സ്പീക്കറുകൾ, ഐപി റേറ്റിങ് എന്നിവ പോലുള്ള സവിശേഷതകളും ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നു. സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയറും നൽകിയിട്ടുണ്ട്.

എംഐ 11എക്സ് പ്രോ ഓഫറുകൾ
 

എംഐ 11എക്സ് പ്രോ ഓഫറുകൾ

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിനറെ ബേസ് വേരിയന്റിന് 39,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി +128 ജിബി മോഡലിനാണ് ഈ വില. ഇത് ഇപ്പോൾ 34,499 രൂപയ്ക്ക് സ്വന്തമാക്കാം. 8 ജിബി റാമും 256 ജിബി റോമുമുള്ള ഡിവൈസിന് ഇപ്പോൾ 39,499 രൂപയാണ് വില. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഇ4 അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സ്മാർട്ട്ഫോൺ ഐസിഐസിഐ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ 4000 രൂപ അധിക കിഴിവോടെ വാങ്ങാം. വളരെ മികച്ച ഡീലാണ് എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്.

ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാംട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

സ്മാർട്ട് ടിവികൾക്ക് മികച്ച ഓഫറുകൾ

സ്മാർട്ട് ടിവികൾക്ക് മികച്ച ഓഫറുകൾ

• എംഐ ടിവി 4എ 108 സെമി (43) ഹൊറിസോൺ എഡിഷൻ 25,999 രൂപയ്ക്ക് ലഭ്യമാകും.

• റെഡ്മി സ്മാർട്ട് ടിവി എക്‌സ് സീരീസ് 36,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

• എംആ ടിവി 4സി 43 24,999, രൂപയ്ക്ക് വാങ്ങാം, ഈ ഡിവൈസിന് 2,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

• അടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മി സ്മാർട്ട് ടിവി 43 ഇഞ്ച് 23,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ടിവിയുടെ ലോഞ്ച് വിലയായ 25,999 രൂപയിൽ നിന്ന് 2,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

ലാപ്‌ടോപ്പുകൾക്ക് മികച്ച ഓഫറുകൾ

ലാപ്‌ടോപ്പുകൾക്ക് മികച്ച ഓഫറുകൾ

• റെഡ്മിബുക്ക് 15.6 ഇഞ്ച് (i3/8 ജിബി / 256 ജിബി) 35,499 രൂപയ്ക്ക് ലഭ്യമാണ്, അതായത് അതിന്റെ യഥാർത്ഥ വിലയായ 41,999 രൂപയിൽ നിന്ന് 6,500 രൂപ കിഴിവിൽ വാങ്ങാം. ഇത് വളരെ മികച്ച ഡീലാണ്.

• റെഡ്മിബുക്ക് 15.6 ഇഞ്ച് (ഐ3/8 ജിബി / 512 ജിബി) വിലക്കിഴിവോടെ 38,499 രൂപയ്ക്ക് ലഭ്യമാണ്.

• റെഡ്മിബുക്ക് 15 പ്രോ 15.6 ഇഞ്ച് (ഐ5 / 8 ജിബി /512 ജിബി) സെയിൽ സമയത്ത് 44,499 രൂപയ്ക്ക് ലഭ്യമാണ്. വളരെ മികച്ച ലാപ്ടോപ്പാണ് ഇത്.

സ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇക്കോസിസ്റ്റം പ്രൊഡക്ടുകൾക്ക് ഓഫറുകൾ

ഇക്കോസിസ്റ്റം പ്രൊഡക്ടുകൾക്ക് ഓഫറുകൾ

ഷവോമി നിരവധി ഐഒടി, ഇക്കോസിസ്റ്റം പ്രൊഡക്ടുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത്തരം പ്രൊഡക്ടുകൾക്കും ആകർഷകമായ ഓഫറുകളും ഡീലുകളും ലഭിക്കും. ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന പ്രൊഡക്ടുകൾ നോക്കാം.

• എംഐ എയർ പ്യൂരിഫയർ 3 2,000 രൂപ കിഴിവിൽ എംഐ റോബോട്ട് വാക്വം-മോപ്പിനൊപ്പം 19,999 രൂപയ്ക്ക് സ്വന്തമാക്കാം.

• എംഐ സ്മാർട്ട് ബാൻഡ് 5, 6 എന്നിവ വിലക്കിഴിവിവോടെ 2,299 രൂപയ്ക്കും 3,299 രൂപയ്ക്കും സ്വന്തമാക്കാം.

• ഷവോമി എംഐ ഡ്യുവൽ ഡ്രൈവർ ഇൻ-ഇയർ ഇയർഫോണുകൾ, ഷവോമി ബിയേഡ് ട്രിമ്മർ 2, എംഐ ഹൈപ്പർ സോണിക്ക് പവർ ബാങ്ക് 20000mAh 50W, എംഐ പോളറൈസ്ഡ് സ്ക്വയർ സൺഗ്ലാസസ്, എംഐ പോളരൈസ്ഡ് പൈലറ്റ് സൺഗ്ലാസസ്, റെഡ്മി ഇയർബഡ്സ് 2സി, എംഐ അത്ലൈസർ യുകെ (6ബി) ഷൂസ് എന്നിവയ്ക്ക് 200 രൂപ കിഴിവാണ് ഷവോമി നൽകുന്നത്.

• നിങ്ങൾക്ക് എംഐ 360 ഹോം സെക്യൂരിറ്റി ക്യാമറ 2K പ്രോ, മെൻസ് സ്‌പോർട്‌സ് ഷൂസ് 2 ബ്ലാക്ക് യുകെ 11# എന്നിവയിൽ 500 രൂപ കിഴിവ് ലഭിക്കും.

Best Mobiles in India

English summary
Xiaomi is conducting a Black Friday Sale for its customers in India. The sale started on November 25 and will continue till November 30. You can get huge discounts on xiaomi smartphones smart TVs, laptops during this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X