ഷവോമിയുടെ പ്രൊഡക്ടുകൾക്ക് വമ്പിച്ച ഓഫറുകളുമായി എംഐ ദീപാവലി സെയിൽ

|

ദീപാവലി സീസണിൽ എല്ലാ ഇ-കൊമേളഴ്സ് പ്ലാറ്റ്ഫോമുകളും ആകർഷമായ ഓഫറുകൾ നൽകുന്ന സെയിലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ഉത്പന്നങ്ങൾ വിൽപ്പാൻ പ്രത്യേകം വെബ്സൈറ്റുകളോ സ്റ്റോറുകളോ ഉള്ള ഇലക്ട്രോണിക് കമ്പനികളും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ഓഫറുകൾ പ്രഖ്യാപിച്ചു. ഷവോമിയുടെ എംഐ സ്റ്റോറിലും ദീപാവലി സെയിൽ ലഭ്യമാണ്.

എംഐ ദീപാവലി സെയിൽ
 

എംഐ ദീപാവലി സെയിലിലൂടെ ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകൾ, ടിവി, സ്മാർട്ട് ബാൻഡുകൾ, ലാപ്ടോപ്പുകൾ എന്നിങ്ങനെയുള്ള മിക്ക പ്രൊഡക്ടുകൾക്കും ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സെയിൽ കുറച്ച് ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളു. എംഐ, റെഡ്മി തുടങ്ങിയ ഷവോമിയുടെ കിഴിലുള്ള സബ് ബ്രാന്റുകളുടെ പ്രൊഡക്ടുകളെല്ലാം ഈ സെയിലിലൂടെ ആകർഷമായ ഓഫറുകളിൽ ലഭിക്കും.

കൂടുതൽ വായിക്കുക: റിയൽ‌മി 6 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ വമ്പിച്ച വിലക്കിഴിവ്

എംഐ ടിവി 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം

എംഐ ടിവി 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം

4 കെ വരെ റെസല്യൂഷനും 65 ഇഞ്ച് സ്‌ക്രീൻ വലുപ്പവുമുള്ള ഷവോമിയുടെ സ്മാർട്ട് ടിവികൾക്ക് 4,000 രൂപ വരെ കിഴിവാണ് എംഐ ദീപാവലി സെയിലിലൂടെ ലഭിക്കുന്നത്. ഈ സ്മാർട്ട് ടിവികൾ ആൻഡ്രോയിഡ് ടിവി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ക്ലീൻ യൂസർ ഇന്റർഫേസും ഈ ടിവി നൽകുന്നുണ്ട്. വിപണിയിൽ കുറഞ്ഞ വിലയിലും ആകർഷമായ സവിശേഷതകളിലും ലഭിക്കുന്ന സ്മാർട്ട്ടിവികളാണ് എംഐ ടിവികൾ.

സ്മാർട്ട് ബാൻഡുകൾ 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം

സ്മാർട്ട് ബാൻഡുകൾ 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ബജറ്റ് സ്മാർട്ട് ബാൻഡുകളുടെയും സ്മാർട്ട് വാച്ചുകളുടെയും വിപണിയിൽ ഷവോമിയോളം മികച്ച ഡിവൈസുകൾ പുറത്തിറക്കുന്ന കമ്പനികൾ അപൂർവ്വമായിരിക്കും. ഷവോമിയുടെ സബ് ബ്രാന്റുകളായ എംഐ, റെഡ്മി എന്നിവ പുറത്തിറക്കിയ വിപണിയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട് ബാൻഡുകൾ ഇപ്പോൾ 4,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് 60% വരെ കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽ

സ്മാർട്ട് വാച്ചുകൾക്ക് 6,000 രൂപ കിഴിവ്
 

സ്മാർട്ട് വാച്ചുകൾക്ക് 6,000 രൂപ കിഴിവ്

ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഒരുപോലെ പ്രവർത്തിക്കുന്ന എംഐയുടെ ഏറ്റവും പുതിയ സ്മാർട്ട്വാച്ച് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ എംഐയുടെ ആദ്യത്തെ സ്മാർട്ട് വാച്ചിന്റെ ഒന്നിധികം വേരിയന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എംഐ ദീപാവലി സെയിലിലൂടെ എംഐ സ്മാർട്ട് വാച്ച് 6,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ലാപ്ടോപ്പുകൾ 9,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ലാപ്ടോപ്പുകൾ 9,000 രൂപ കിഴിവിൽ സ്വന്തമാക്കാം

10th ജനറേഷൻ ഇന്റൽ കോർ പ്രോസസറുകളുള്ള ഷവോമി എംഐ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഇന്ത്യൻ വിപണയിൽ ലഭ്യമാണ്. ഈ ലാപ്ടോപ്പുകൾ ഇപ്പോൾ 9,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. എഫ്‌എച്ച്‌ഡി റെസല്യൂഷൻ സ്‌ക്രീനും മെറ്റൽ യൂണിബോഡി ഡിസൈനുമാണ് ഈ ലാപ്ടോപ്പുകളുടെ സവിശേഷതകൾ. എല്ലാതരം ഉപഭോക്താക്കൾക്കും തിരഞ്ഞെടുക്കാവുന്ന വിധത്തിലുള്ള ലാപ്ടോപ്പുകൾ ഷവോമി വിപണിയിൽ എത്തിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: റിയൽ‌മി 6 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ വമ്പിച്ച വിലക്കിഴിവ്

ഇയർഫോണുകൾക്കും ഹെഡ്‌ഫോണുകൾക്കും 4,000 രൂപ കിഴിവ്

ഇയർഫോണുകൾക്കും ഹെഡ്‌ഫോണുകൾക്കും 4,000 രൂപ കിഴിവ്

ഷവോമിയുടെ ഇയർഫോണുകളും ഹെഡ്ഫോണുകളും മികച്ച ക്വാളിറ്റിയുള്ളതും വില കുറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ ഇവ വിപണിയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ ടി‌ഡബ്ല്യുഎസ് പ്രൊഡക്ടുകൾ ഉൾപ്പെടെയുള്ള ഇയർ‌ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും ശ്രേണിയിൽ‌ 4,000 രൂപ കിഴിവാണ് ഷവോമി നൽകുന്നത്. ദീപാവലി സെയിലിൽ ലഭിക്കുന്ന ഡിസ്കൌണ്ടുകളോടെ കുറഞ്ഞ വിലയിൽ ഇയർഫോണുകളും ഹെഡ്ഫോണുകളും സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: റിയൽ‌മി 6 സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ വമ്പിച്ച വിലക്കിഴിവ്

Most Read Articles
Best Mobiles in India

English summary
Through the Diwali With Mi Sale, Xiaomi has announced attractive offers for most of their products such as smartphones, TVs, smart bands and laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X