സാംസങിന്റെ ഗ്രാൻഡ് ദീപാവലി ഫെസ്റ്റിൽ പ്രൊഡക്ടുകൾക്ക് 60% വരെ കിഴിവ്

|

ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെല്ലാം ആകർഷകമായ ഓഫറുകളും ഡീലുകളും നൽകുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ബ്രാന്റായ സാംസങും തങ്ങളുടെ പ്രൊഡക്ടുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടിയ കമ്പനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണുകളെ കൂടാതെ ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ മറ്റ് ഇലക്ടോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്കും വിലക്കിഴിവുകൾ നൽകുന്നുണ്ട്.

ഗ്രാൻഡ് ദീപാവലി ഫെസ്റ്റ് 2020
 

സാംസങിന്റെ ഗ്രാൻഡ് ദീപാവലി ഫെസ്റ്റ് 2020 സെയിലിലൂടെ ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ജനപ്രിയ ഗാഡ്‌ജെറ്റുകൾ എന്നിവ 60 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഉത്സവ ഓഫർ സാംസങ് വെബ്സൈറ്റിലൂടെയാണ് ലഭിക്കുന്നത്. ഏറ്റവും മികച്ച ഡിവൈസുകൾ വിപണിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ ആകർഷകമായ ഓഫറുകളും നൽകുന്നുവെന്നത് സാംസങിന്റെ സവിശേഷതയാണ്. ഈ സെയിലിലൂടെ ലഭിക്കുന്ന പ്രധാനപ്പെട്ട ഓഫറുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം

സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ്

സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ്

നിരവധി സാംസങ് പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവാണ് സാംസങ് ഗ്രാൻഡ് ദീപാവലി ഫെസ്റ്റ് സെയിലിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 20 +, പുതുതായി പുറത്തിറങ്ങിയ ഗാലക്‌സി എഫ് 41 എന്നിവയടക്കമുള്ള ഡിവൈസുകൾക്ക് ഈ ഓഫറുകളും വിലക്കിഴിവുകളും ലഭിക്കും.

സാംസങ് ടാബ്‌ലെറ്റുകൾക്ക് 40% വരെ കിഴിവ്

സാംസങ് ടാബ്‌ലെറ്റുകൾക്ക് 40% വരെ കിഴിവ്

സാംസങ് ഗ്രാൻഡ് ദീപാവലി ഫെസ്റ്റിൽ വിലക്കിഴിവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ പട്ടികയിൽ സാംസങ് ടാബ്‌ലെറ്റുകളും ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി ടാബ് എ 8.0, ഗാലക്‌സി ടാബ് എ7 തുടങ്ങിയ ഡിവൈസുകൾ വിലക്കിഴിവിൽ ലഭ്യമാണ്. ഈ വിഭാഗത്തിലെ ജനപ്രിയ ടാബ്ലറ്റായ സാംസങ് ഗാലക്സി ടാബ് എ7 വെറും 21,999 രൂപയ്ക്ക് സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ് ആധിപത്യം, ഹുവാവേ, ഷവോമി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

സ്മാർട്ട് ടിവികൾക്ക് 50% വരെ കിഴിവ്
 

സ്മാർട്ട് ടിവികൾക്ക് 50% വരെ കിഴിവ്

വീഡിയോ പ്ലേബാക്കിന് മാത്രമല്ല, ഗെയിമിംഗിനും പോലും സ്മാർട്ട് ടിവികൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. സാംസങ് സ്മാർട്ട് ടിവികളായ ദി ഫ്രെയിം ക്യുഎൽഇഡി, 4 കെ സ്മാർട്ട് ക്രിസ്റ്റൽ യുഎച്ച്ഡി ടിവി തുടങ്ങിയവ സാംസങ് ഗ്രാൻഡ് ദീപാവലി ഫെസ്റ്റിൽ സെയിലിലൂടെ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്രെയിം ക്യൂ എൽഇഡി ടിവിക്ക് 81,990 രൂപയാണ് വില.

ഗാർഹിക ഉപകരണങ്ങൾക്ക് 25% വരെ കിഴിവ്

ഗാർഹിക ഉപകരണങ്ങൾക്ക് 25% വരെ കിഴിവ്

സാംസങ് ഗ്രാൻഡ് ദീപാവലി ഫെസ്റ്റിലൂടെ വീട്ടുപകരണങ്ങൾക്ക് മികച്ച വിലക്കിഴിവ് ലഭിക്കും. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, എസി, മൈക്രോവേവ് തുടങ്ങിയവയ്ക്കാണ് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. സാംസങ് ഗ്രാൻഡ് ദീപാവലി ഫെസ്റ്റ്, ഹൈജീൻ സ്റ്റീം വാഷിംഗ് മെഷീനുള്ള സാംസങ് ഫ്രണ്ട് ലോഡ് 33,400 രൂപയ്ക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: മൈക്രോമാക്സിന്റെ തിരിച്ചു വരവിനുള്ള ഇൻ സീരിസിന് കരുത്ത് നൽകുന്നത് മീഡിയടെക്

ആക്‌സസറികൾക്ക് 50% വരെ കിഴിവ്

ആക്‌സസറികൾക്ക് 50% വരെ കിഴിവ്

വയർലെസ് ചാർജിംഗ് സ്റ്റാൻഡ്, ഹെഡ്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ പോലുള്ള വെയറബിളുകൾക്കും ദീപാവലി ഫെസ്റ്റിന്റെ ഭാഗമായി സാംസങ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ആക്‌സസറികൾക്ക് 50 ശതമാനം വരെ കിഴിവാണ് സാംസങ് നൽകുന്നത്.

Most Read Articles
Best Mobiles in India

English summary
Laptops, smart TVs and other popular gadgets are available at a discount of up to 60 per cent on Samsung's Grand Diwali Fest 2020 sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X