ഇലക്ട്രോണിക്സ് ആക്സസറികൾക്ക് 60% ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ

|

ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ പോവുകയാണ്. ജൂലൈ 26, 27 എന്നീ രണ്ട് ദിവസങ്ങളിലാണ് സെയിൽ നടക്കുന്നത്. ഇലക്ട്രോണിക്സും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ക്യാമറകൾ എന്നിവയടക്കമുള്ളവയ്ക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും. പ്രൊഡക്ടുകൾക്ക് 60 ശതമാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്.

 

ആമസോൺ പ്രൈം ഡേ സെയിൽ

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്ന മികച്ച ഓഫറുകളുള്ള പ്രൊഡക്ടുകളാണ് ഇലക്ട്രോണിക്സ് ആക്സസറികൾ. ഇതിൽ നിരവധി പ്രൊഡക്ടുകൾ ഉൾപ്പെടുന്നുണ്ട്. ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ടാബ്ലറ്റ്, സ്മാർട്ട് വാച്ച്, ക്യാമറകൾ, ഐടി ആക്സസറികൾ, പ്രിന്ററുകൾ എന്നിവയ്ക്കെല്ലാം ഈ വിലക്കിഴിവ് ലഭ്യമാകുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ഈ സെയിലിലൂടെ മേൽപ്പറഞ്ഞ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന ഓഫറുകൾ വിശദമായി പരിശോധിക്കാം.

ലാപ്ടോപ്പുകൾക്ക് 35,000 രൂപ വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 35,000 രൂപ വരെ കിഴിവ്

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഏറ്റവും മികച്ച ടോപ്പ്-ഓഫ്-ലൈൻ ലാപ്‌ടോപ്പുകൾ ആകർഷകമായ കിഴിവുകളിൽ ലഭ്യമാകും. 35,000 രൂപ വരെ കിഴിവാണ് ഈ പ്രൊഡക്ടുകൾക്ക് ലഭിക്കുന്നത്. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്‌ടോപ്പുകൾക്ക് ഈ കിഴിവ് ലഭ്യമാണ്. ഈ ലാപ്ടോപ്പുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് ഇന്റൽ അല്ലെങ്കിൽ എഎംഡിയിൽ നിന്നുള്ള ടോപ്പ് ടയർ പ്രോസസ്സറുകളിലാണ്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്
 

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 70% വരെ കിഴിവ്

നമ്മളിൽ മിക്കവരും ഹെഡ്‌ഫോണോ സ്പീക്കറോ വാങ്ങാൻ ആഗ്രഹിക്കുവർ ആയിരിക്കും. കൈയ്യിലുള്ളതിനെക്കാൾ മികച്ച ഓഡിയോ ക്വാളിറ്റിയുള്ള പ്രൊഡക്ടുകൾ വിപണിയിൽ ഉണ്ട് എന്നതാവും പലരെയും മോഹിപ്പിക്കുന്നത്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ 70 ശതമാനം വരെ കിഴിവോടെ ഇവ സ്വന്തമാക്കാൻ സാധിക്കും.

സ്മാർട്ട് വാച്ചുകൾക്ക് 50% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 50% വരെ കിഴിവ്

ഹെഡ്‌ഫോണുകളും സ്പീക്കറുകളും പോലെ സ്മാർട്ട് വാച്ചുകൾക്കും വമ്പിച്ച കിഴിവുകളാണ് പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. 50 ശതമാനം വരെ കിഴിവിൽ ഇവ സ്വന്താക്കാൻ സാധിക്കും. ആപ്പിൾ, സാംസങ്, വൺപ്ലസ്, അമാസ്ഫിറ്റ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രൊഡക്ടുകൾ ഈ ഓഫറിലൂടെ സ്വന്തമാക്കാം.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ആമസോൺ പ്രൈം ഡേ സെയിലിലൂടെ 45 ശതമാനം വരെ കിഴിവോടെ ടാബ്‌ലെറ്റുകൾ ലഭ്യമാകും. ടാബ്‌ലെറ്റ് സ്വന്തമാക്കുന്നത് വളരെ മികച്ച അവസരമാണ് ഇത്. സാംസങ്, ലെനോവോ, ആപ്പിൾ, മറ്റ് മുൻനിര ടാബ്‌ലെറ്റ് നിർമ്മാണ ബ്രാൻഡുകൾ എന്നിവയുടെയെല്ലാം ടാബ്‌ലെറ്റുകൾക്ക് ഈ ഓഫറുകൾ ലഭ്യമാകും.

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള പ്രിന്ററുകൾ ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് വിൽപ്പനയ്‌ക്കെത്തും, നിങ്ങൾക്ക് 50 ശതമാനം വരെ കിഴിവിൽ ഇവ സ്വന്തമാക്കാം. സാധാരണ റീട്ടെയിൽ വിൽപ്പന വിലയുടെ പകുതി വിലയ്ക്ക് ഇവ സ്വന്താക്കാം.

ഐടി ആക്‌സസറികൾക്ക് 70% വരെ കിഴിവ്

ഐടി ആക്‌സസറികൾക്ക് 70% വരെ കിഴിവ്

സ്പീക്കറുകൾ, ക്യാമറകൾ, ഹെഡ്‌ഫോണുകൾ, ചാർജറുകൾ, കേബിളുകൾ തുടങ്ങി നിരവധി ഐടി ആക്‌സസറികൾ 70 ശതമാനം വരെ കിഴിവോടെ ലഭിക്കും. ഈ ആക്സസറികൾ‌ കൂടുതൽ‌ പ്രൊഡക്ടിവിറ്റിക്കും വിനോദത്തിനും സഹായിക്കും.

ക്യാമറകൾക്ക് 60% വരെ കിഴിവ്

ക്യാമറകൾക്ക് 60% വരെ കിഴിവ്

പുതിയ ക്യാമറ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. പ്രൈം ഡേ സെയിൽ കാലയളവിൽ 60 ശതമാനം വരെ കിഴിവോടെ നിങ്ങൾക്ക് ക്യാമറകൾ സ്വന്തമാക്കാം. സോണി, കാനോൺ, നിക്കോൺ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ക്യാമറകൾ ഓഫറുകളിൽ സ്വന്തമാക്കാം.

എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയ്ക്ക് 50% വരെ കിഴിവ്

എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയ്ക്ക് 50% വരെ കിഴിവ്

എക്കോ സ്പീക്കറുകൾ, ഫയർ ടിവി സ്റ്റിക്ക്, ആമസോൺ കിൻഡിൽ പ്രൊഡക്ടുകൾ പോലുള്ള ആമസോൺ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ കിഴിവാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Prime Day Sale is about to start on Amazon. The sale will take place on July 26 and 27. Electronics and accessories can be purchased at a discount of up to 60% through this sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X