വിൻഡോസ് 10നെതിരെ ജി-മെയിൽ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

|

ലക്ഷക്കണക്കിന് ജി-മെയില്‍ ഉപയോക്താക്കളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ മുന്നറിയിപ്പുമായി ഗൂഗിള്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വിൻഡോസ് 10നെതിരെ ജി-മെയിൽ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പാണ് ഇത്. വിന്‍ഡോസ് 10 അപ്ഡേഷന് ശേഷം എംഎസ് പവര്‍ യൂസര്‍ ഉപയോഗിച്ച് ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ പ്രശ്‌നം ബാധിക്കുവാനായി പോകുന്നത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ലെ ബില്‍ഡ് ഇന്‍ മെയില്‍ ക്ലെയ്ന്‍റ് ഉപയോഗിച്ച് ജി-മെയില്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളും മറ്റും ഇല്ലായ്‌മ ചെയ്യുന്നു എന്നാണ്. അതായത്, ഡിലീറ്റ് ആയി പോകുന്നു എന്നതാണ് ഇവിടെ ഉപയോക്താക്കളുടെ ജി-മെയില്‍ അക്കൗണ്ടുകളിൽ സംഭവിക്കുന്നത്.

 

വിൻഡോസ് 10

"ഒരു ഗൂഗിൾ അക്കൗണ്ടിലേക്ക് ലിങ്കുചെയ്ത വിൻഡോസ് 10 മെയിൽ അപ്ലിക്കേഷനിൽ ഒരു പ്രശ്നം നേരിടുന്നു. ഞാൻ ഇ-മെയിലുകളോട് പ്രതികരിക്കുമ്പോൾ അയച്ച ഇ-മെയിൽ സന്ദേശങ്ങൾ അപ്രത്യക്ഷമാവുകയും അയച്ച ഇനങ്ങൾ, ഔട്ട്‌ബോക്സ്, ബിൻ, സ്പാം അല്ലെങ്കിൽ വേറൊരിടത്തും കണ്ടെത്താൻ കഴിയില്ലെന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടു. അപ്രത്യക്ഷമായ ഇ-മെയിൽ ജി-മെയിലിന്റെ വെബ് ഇന്റർഫേസിലും കണ്ടെത്താൻ കഴിയില്ല. ഇത് സ്വയമേവ ഇല്ലാതാക്കുകയും സെർവറിൽ നിന്ന് ഇല്ലാതാവുകയും (ഡിലീറ്റ്) ചെയ്യുന്നുവെന്ന് തോന്നുന്നു. " എന്നാണ് ഉപയോക്താക്കൾ പലരും ഇതിനോടുള്ള അഭിപ്രായം രേഖപ്പെടുത്തുന്നത്.

ജി-മെയില്‍

ഇതിനോട് പ്രതികരിച്ച ജി-മെയില്‍ അധികൃതര്‍ ഇത് ജി-മെയിലിന്‍റെ ഭാഗത്ത് നിന്നുള്ള പ്രശ്നമോ സര്‍വര്‍ തകരാറോ അല്ലെന്നും പറയുന്നുണ്ട്. വിന്‍ഡോസ് 10 അപ്ഡേഷന്‍റെ പ്രശ്നമാകാം എന്നും അവർ പറയുന്നു. അതേ സമയം മൈക്രോസോഫ്റ്റ് കമ്യൂണിറ്റിയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ചിലര്‍ താല്‍ക്കാലിക പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്. രണ്ട് സെന്‍റ് ഐറ്റം ഫോള്‍ഡര്‍ ഉണ്ടാക്കുക എന്നതാണ് ചില യൂസര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരു പോംവഴി എന്നത്. എന്നാല്‍ ഇത് ഒരു ശരിയായ പരിഹാരം അല്ലെന്നും ചിലര്‍ മറുപടി പറയുന്നു. മൈക്രോസോഫ്റ്റ് തന്നെ അപ്ഡേറ്റിലൂടെ പരിഹാരം നല്‍കണം എന്നാണ് ഉപയോക്താക്കൾ ഉന്നയിക്കുന്ന ആവശ്യം.

മൈക്രോസോഫ്റ്റ്
 

നിരവധി പോസ്റ്ററുകൾ‌ക്ക് അനുസരിച്ച്, ഇത് ജി-മെയിലിനേക്കാൾ ഒരു മൈക്രോസോഫ്റ്റ് പ്രശ്നമാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു, അതായത് ഉപയോക്താക്കൾ‌ക്ക് ഗൂഗിൾ സെർ‌വർ‌ സൈഡ് ട്വീക്കിനേക്കാൾ‌ വിൻ‌ഡോസ് 10 അപ്‌ഡേറ്റിനായി കാത്തിരിക്കേണ്ടിവരും. ചുവടെ വിശദമാക്കിയിരിക്കുന്ന കാര്യങ്ങൾ പുറമേ, ഒരു താൽ‌ക്കാലിക പരിഹാരം ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്:

മൈക്രോസോഫ്റ്റ് കമ്യൂണിറ്റി

1. ജി-മെയില്‍ > സെയ്‌റ്റിങ്‌സ് > ഫിൽറ്റർ ആൻഡ് ബ്ലോക്ക്ഡ് മെസേജസ് > ക്രീയേറ്റ് എ ന്യൂ ഫയൽ

2. 'ഫ്രം' എന്ന കോളത്തിൽ നിങ്ങളുടെ അഡ്രസ് നൽകുക

3. 'ക്രീയേറ്റ് ഫിൽറ്റർ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

4. അടുത്ത പേജിൽ 'നെവർ സെൻറ് ഇറ്റ് ടൂ സ്‌പാം' എന്നതിൽ ക്ലിക്ക് ചെയ്യുക

5. 'ക്രീയേറ്റ് ഫിൽറ്റർ' എന്നതിൽ ക്ലിക്ക് ചെയ്യുക'

വിൻഡോസ് മെയിൽ

വിൻഡോസ് മെയിലിൽ അയച്ച രണ്ട് സെന്റ് ഐറ്റംസ് സൃഷ്ടിക്കുന്നത് കൊണ്ട് ഇതൊരു പരിഹാരം ആകണമെന്നില്ല. പക്ഷേ ഇത് ജി-മെയിൽ ഇ-മെയിലുകൾ നഷ്‌ടപ്പെടുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് തടയുന്നതിന് ഒരു പരിധി വരെ സഹായകരമാണ്. മൈക്രോസോഫ്റ്റ് ഒരു പരിഹാരം കണ്ടെത്തുന്നത് വരെ ഇത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

വിൻഡോസ് 10 മെയിൽ ആപ്ലിക്കേഷൻ

എന്താണ് നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ള ഈ പ്രശ്‌നത്തിന് കാരണമായത്? മിക്ക റിപ്പോർട്ടുകളും നിലവിൽ പ്രശ്നമുള്ള വിൻഡോസ് 10 മെയ് 2020 അപ്‌ഡേറ്റിലേക്ക് വിരൽ ചൂണ്ടുന്നു. മൈക്രോസോഫ്റ്റ് ഈ പ്രശ്നം അംഗീകരിച്ചിട്ടില്ല, വിൻഡോസ് 10 മെയിൽ ആപ്ലിക്കേഷൻ വഴി ഇ-മെയിൽ ആക്സസ് ചെയ്യുന്ന എല്ലാ ജി-മെയിൽ ഉപയോക്താക്കൾക്കും ഇത് ആശങ്കയുളവാക്കുന്നു.

Most Read Articles
Best Mobiles in India

English summary
Google has now come up with a warning about a problem affecting millions of Gmail users. This is Google's warning to Gmail users against Windows 10. This new problem is only going to affect those who are using Gmail with MS PowerUser after the Windows 10 update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X