Just In
Don't Miss
- Movies
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് പ്രഖ്യാപിച്ചു! ആധിപത്യം പുലര്‍ത്തി നെറ്റ്ഫ്ളിക്സ്
- News
മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങി; പെൺകുട്ടിയെ തട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
2019ൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭ്യമാകുന്ന ഫോണുകളെ വെളിപ്പെടുത്തി ഗൂഗിൾ
ഓഗസ്റ്റ് അവസാനത്തോടെ ഔദ്യോഗികമായി പ്രഖ്യാപിച്ച ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ഇപ്പോൾ ചില മോഡലുകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ഏത് ഫോണുകളാണ് ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിക്കുക, അപ്ഡേറ്റുകൾ എപ്പോൾ ലഭ്യമാകും എന്ന സംശയങ്ങൾ തുടരുകയാണ്. മറ്റ് അപ്ഡേറ്റുകളെക്കാൾ വേഗത്തിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് നൽകാൻ ഗൂഗിളിന് സാധിക്കുന്നതായാണ് കാണുന്നത്.

ആൻഡ്രോയിഡ് 10 അപ്ഡേറ്റ് മുൻകാല അപ്ഡേറ്റുകളെക്കാൻ വേഗത്തിൽ ഫോണുകളിൽ എത്തിക്കാൻ സാധിക്കുന്നതിന് കാരണം നിർമ്മാതാക്കൾ അപ്ഡേറ്റിന് വേണ്ട സാഹചര്യങ്ങൾ ഫോണിൽ ഒരുക്കി കൊടുക്കുകയും മുൻകൈ എടുക്കുകയും ചെയ്യുന്നു എന്നതാണ്. അടുത്ത വർഷം ഫെബ്രുവരി മുതൽ പുറിത്തിറക്കുന്ന ഫോണുകളിൽ ആൻഡ്രോയിഡ് 10 അല്ലാതെ മുൻ വേർഷനുകൾ ഉപയോഗിച്ചാൽ നടപടി ഉണ്ടാകുമെന്ന് ഗൂഗിൾ അറിയിച്ചതിൻറെ പ്രതിഫലനം കൂടിയാണ് ഇത്.

ഒരു പുതിയെരു ബ്ലോഗ് പോസ്റ്റിൽ, ഏതൊക്കെ സ്മാർട്ട്ഫോൺ ഒഇഎമ്മുകളാണ് (ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ച്ചേഴ്സ്) അവരുടെ ഫോണുകളിലേക്ക് ആൻഡ്രോയിഡ് 10 അപ്ഡേറ്റുകൾ കൊണ്ടുവരുന്നതെന്ന് ഗൂഗിൾ പരസ്യപ്പെടുത്തി. അസൂസ്, എൽജി, മോട്ടറോള, ഓപ്പോ, റിയൽമി, സാംസങ്, ഷാർപ്പ്, സോണി, ട്രാൻസിയൻ, വിവോ എന്നിവ 2019 അവസാനത്തോടെ ആൻഡ്രോയിഡ് 10 അപ്ഡേറ്റുകൾ കൊണ്ടുവരുമെന്ന് ഗൂഗിളിൻറെ ബ്ലോഗിൽ വ്യക്തമാക്കുന്നു.
കൂടുതൽ വായിക്കുക : 2020 മുതൽ എല്ലാ പുതിയ ഫോണുകളിലും ആൻഡ്രോയിഡ് 10 നിർബന്ധമാക്കുമെന്ന് ഗൂഗിൾ

ഗൂഗിൾ പറഞ്ഞ സമയ പരിധിക്കുള്ളിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുന്ന മോഡൽ നമ്പറുകളോ ഡിവൈസുകളുടെ പേരുകളോ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എസൻഷ്യൽ, ഷവോമി എന്നീ രണ്ട് ഒഇഎമ്മുകൾക്ക് ആൻഡ്രോയിഡ് 10 പ്രഖ്യാപിച്ച ദിവസം തന്നെ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നൽകിയിരുന്നു. അതിനൊപ്പം അപ്ഡേറ്റ് ലഭിച്ച വൺപ്ലസ്, എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ 8.1 എന്നിവയെ കുറിച്ചും ബ്ലോഗിൽ ഗൂഗിളിൻറെ പ്രോജക്റ്റ് ട്രെബിൾ ആർക്കിടെക്റ്റായ ഇലിയാൻ മാൽചെവ് എഴുതി.

റെഡ്മി കെ 20 പ്രോയ്ക്ക് ചൈനയിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭിച്ചു. വൺപ്ലസ് അതിന്റെ വൺപ്ലസ് 7 ഡിവൈസുകളിലേക്കുള്ള അപ്ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. പുതിയ വൺപ്ലസ് 7 ടി സീരീസ് ആൻഡ്രോയിഡ് 10 മായി പുറത്തിറങ്ങുന്ന ആദ്യത്തെ പുതിയ സ്മാർട്ട്ഫോൺ മോഡലാണ്.

സാംസങ് തങ്ങളുടെ ഉപകരണങ്ങളിൽ ആൻഡ്രോയിഡ് 10 നായി ഓപ്പൺ ബീറ്റ പ്രഖ്യാപിക്കുകയും ഒക്ടോബർ 12 ന് റോൾ ഔട്ട് ആരംഭിക്കുകയും ചെയ്തു. ആൻഡ്രോയിഡ് 8 ഓറിയോയോടൊപ്പം കൊണ്ടുവന്ന പ്രോജക്റ്റ് ട്രെബിളോടുകൂടി അപ്ഡേറ്റിങ് കൂടുതൽ വേഗത്തിലായിത്തുടങ്ങി. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിലേക്ക് ഉപകരണങ്ങൾ അപ്ഡേറ്റുചെയ്യുന്നത് എളുപ്പവും വേഗതയേറിയതും ചെലവ് കുറഞ്ഞതും ആക്കുന്നതിനായി നിർമ്മാതാക്കളെ ഇത് സഹായിച്ചു. പ്രോജക്റ്റ് ട്രെബിൾ ആൻഡ്രോയിഡ് ഫ്രെയിംവർക്കിന്റെ മുഴുവൻ ആർക്കിടെക്ചറും മാറ്റിമറിച്ചു.
കൂടുതൽ വായിക്കുക : ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) നോക്കിയ ഫോണുകളിലും

ആൻഡ്രോയിഡ് പൈ ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, 2018 ജൂലൈയിൽ അതിന് മുമ്പുള്ള വേർഷനായ ആൻഡ്രോയിഡ് ഓറിയോ ഉപയോഗിച്ചവരുടെ എണ്ണം വെറും 8.9 ശതമാനം മാത്രമായിരുന്നുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പിൽ പറയുന്നു. എന്നാൽ 2019 ഓഗസ്റ്റിൽ ആൻഡ്രോയിഡ് 10 ലോഞ്ച് ചെയ്യുന്നതിന് തൊട്ട് മുമ്പ് ആൻഡ്രോയിഡ് പൈയുടെ ഉപയോഗിക്കുന്നവരുടെ എണ്ണം ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 22.6 ശതമാനമായി മാറിയിരുന്നു.

പ്രോജക്റ്റ് ട്രെബിൾ സങ്കീർണ്ണതയുള്ളതാണെന്ന് ഗൂഗിൾ തന്നെ സമ്മതിക്കുന്നുണ്ട്. ആൻഡ്രോയിഡ് 8.0 ഓറിയോ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഡിവൈസുകളിൽ മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയൂ. ആൻഡ്രോയിഡ് 7- ൽ നിന്നും ആൻഡ്രോയിഡിൻറെ മറ്റ് പഴയ പതിപ്പുകളിൽ നിന്നും അപ്ഗ്രേഡുചെയ്യുന്ന ഉപകരണങ്ങൾക്ക് ഈ സംവിധാനം ലഭ്യമാവുകയില്ല.

സുരക്ഷയ്ക്കും അപ്ലിക്കേഷൻ കേപ്പബിലിറ്റിക്കും നിർണായകമായ ഒഎസിന്റെ ഘടകങ്ങളെ പ്ലേ സ്റ്റോർ വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന പ്രോജക്റ്റ് മെയിൻലൈനും ഗൂഗിൾ നടപ്പിലാക്കുന്നുണ്ട്. പ്രോജക്റ്റ് മെയിൻലൈൻ ആൻഡ്രോയിഡ് ഒഎസിൻറെ പ്രധാന ഭാഗമാണ്. അതിൻറെ അടിസ്ഥാന ശിലയായിട്ടാണ് പ്രോജക്റ്റ് ട്രെബിളിനെ കാണേണ്ടത്. ഒ.എസ് ഘടകങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന അപ്ഡേറ്റുകളുടെ വേഗതയിൽ വലിയ പുരോഗതി ഉണ്ടാക്കുന്ന ഒന്നാണ് ഈ പ്രോജക്ട്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090