കാഴ്ച്ചക്കുറവുള്ളവർക്ക് വഴി പറഞ്ഞുകൊടുക്കാൻ ഗൂഗിൾ മാപ്പിൽ പുതിയ സംവിധാനം

|

ഇന്ന് എല്ലാവരും യാത്രകളിൽ ആശ്രയിക്കുന്ന സംവിധാനമാണ് ഗൂഗിൾ മാപ്പ്സ്. അറിയാവുന്ന വഴികൾ ആയാൽ പോലും ട്രാഫിക്ക് ബ്ലോക്കുകളും മറ്റും അറിയാനും എളുപ്പ വഴി കണ്ടെത്താനും മാപ്പ്സ് ഉപയോഗിക്കുന്നവരുണ്ട്. സാധാരണ നടന്ന് പോവുമ്പോൾ ഒരു വഴിയിലേക്ക് തിരിയുന്നതോ റോഡ് മുറിച്ചുകടക്കുന്നതോ എല്ലാവർക്കും എളുപ്പമുള്ള കാര്യമാണ്. എന്നാൽ കാഴ്ച്ചക്കുറവുള്ളവരോ പൂർണമായും കാഴ്ച്ചയില്ലാത്തവരോ ആയ ആളുകൾക്ക് ഇത്തരം പ്രവർത്തികൾ പ്രയാസമുള്ളതാണ്. ഇത്തരത്തിലുള്ള ആളുകൾക്ക് സഹായമാവാനും അപകടങ്ങൾ ഒഴിവാക്കാനുമായി ഗൂഗിൾ അതിൻറെ മാപ്പിൽ പുതിയൊരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. "വോയ്‌സ് ഗൈഡൻസ്" എന്നാണ് ഈ പുതിയ ഫീച്ചറിൻറെ പേര്.

വോയിസ് ഗൈഡൻസ്
 

കാഴ്ചക്കുറവുള്ളവർക്ക് നടന്നുപോവുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വോയിസ് ഗൈഡൻസ് സവിശേഷത സഹായിക്കുന്നു. ഉപയോക്താക്കൾ ശരിയായ വഴിയിലാണ് പോവുന്നതെങ്കിൽ അക്കാര്യം പോലും ഈ സംവിധാനം നിരന്തരം ഓർമ്മപ്പെടുത്തിരിക്കും. തിരക്കുള്ള ഇടങ്ങളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയും വിശദമായ വോയ്‌സ് നാവിഗേഷൻ ഉപയോഗിച്ച് ഉപയോക്താവ് അടുത്തതായി തിരിയേണ്ട് എത്ര ദൂരെയാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന സംവിധാനമാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക്ക് റീ റൂട്ട്

ലോക കാഴ്ച ദിനം കൂടിയായ ഇന്നലെ ഗൂഗിൾ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗിൽ വോയിസ് ഗൈഡൻസ് സവിശേഷതയെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിച്ചിട്ടുണ്ട്. കൃത്യമായ അപ്‌ഡേറ്റുകൾക്കൊപ്പം തന്നെ ഉപയോക്താവ് തെറ്റായ വഴിയിലൂടെ സഞ്ചരിച്ചാൽ മാപ്പ്സ് ഓട്ടോമാറ്റിക്കായി റീ റൂട്ട് ചെയ്യുന്നു. ഈ അവസരത്തിൽ ആദ്യം കാണിച്ച റൂട്ടിൽ നിന്നും വഴിതിരിയുകയാണ് എന്ന് ഉപയോക്താവിനെ അറിയിക്കാനായി ഡിവൈസ് ഒരു വോയിസ് അലേർട്ടും നൽകും.

ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു

ഇതുപോലുള്ള അപ്‌ഡേറ്റുകൾ കാഴ്ചയില്ലാത്ത ഒരു വ്യക്തിയെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുക മാത്രമല്ല അവർക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസവും സഹായവും ലഭ്യമാക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ബിസിനസ്സ് അനലിസ്റ്റായ കാഴ്ചയില്ലാത്ത വകാന സുഗിയാമ എഴുതിയ പോസ്റ്റിൽ പറയുന്നു. ഈ വോയിസ് ഗൈഡൻസ് സവിശേഷത നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഗൂഗിൾ മാപ്പ്സിനൊപ്പം ചേർന്ന് പ്രവർത്തിച്ച ആളുകൂടിയാണ് സുഗിയാമ.

പുതിയ ഇടങ്ങളിൽ സഞ്ചരിക്കാം
 

ഗൂഗിൾ മാപ്‌സിലെ വിശദമായ വോയിസ് ഗൈഡൻസ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ സാധാരണ ഉണ്ടാകുന്ന സമ്മർദ്ദമില്ലാതെ തന്നെ ലക്ഷ്യ സ്ഥാനത്തിലെത്താൻ സാധിക്കും അതുകൊണ്ട് യാത്രയ്ക്കിടയിൽ തന്നെ മറ്റ് കാര്യങ്ങളിൽ മനസിനെ കൊണ്ടുപോവാനും സാധിക്കും. കാഴ്ചയുള്ളവർക്ക് ഈ കാര്യം വലിയ സംഭവമായി തോന്നില്ല പക്ഷേ കാഴ്ച്ചകുറവുള്ള ആളുകൾക്ക് ഇത് മികച്ച അനുഭവമായിരിക്കും കൂടാതെ പുതിയതും പരിചിതമല്ലാത്തതുമായ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ ഈ ഡിവൈസ് സഹായിക്കും എന്നും സുഗിയാമ കൂട്ടിച്ചേർത്തു.

ആക്ടിവേറ്റ് ചെയ്യാം

വാക്കിങ് നാവിഗേഷനുകൾക്കായുള്ള വിശദമായ വോയ്‌സ് ഗൈഡൻസ് ഇന്നലെ മുതൽ ആൻഡ്രോയിഡ് iOS പ്ലാറ്റ്ഫോമുകളിൽ ലഭ്യമായി തുടങ്ങി. ഈ സവിശേഷത ആക്ടിവേറ്റ് ചെയ്യാൻ നിങ്ങളുടെ ഗൂഗിൾ മാപ്സ് സെറ്റിങ്സിലേക്ക്പോയി നാവിഗേഷൻ തിരഞ്ഞെടുക്കുക. വാക്കിംഗ് ഓപ്ഷനുകൾ എന്നതിന് താഴെ ഡിറ്റൈൽഡ് വോയിസ് ഗൈഡൻസ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ കാണാം. ഇതിലൂടെ നിങ്ങൾക്ക് ഡീറ്റൈൽഡ് വോയിസ് ഗൈഡൻസ് ആക്ടിവേറ്റ് ചെയ്യാം.

ഭാഷകൾ

നിലവിൽ യു‌എസിൽ‌ ഇംഗ്ലീഷിലും ജപ്പാനിൽ ജാപ്പനീസ് ഭാഷയിലും ഈ ഫീച്ചർ ലഭ്യമാണ്. കൂടതൽ ഭാഷകളിൽ ഈ സംവിധാനം വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. കാഴ്ച്ചയില്ലാത്തവരെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Voice Guidance feature helps visually impaired people get to their destination when walking. It works by continually reminding users they’re on the right path, while giving warnings if there’s a busy crosswalk ahead, and telling them how far away their next turn is using detailed voice navigation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X