ഗൂഗിളിന്റെ പേപ്പർ ഫോണുകളെ പരിചയപ്പെടാം

|

അടുത്തിടെ ഗൂഗിൾ ഉപഭോക്താക്കളുടെ ക്ഷേമം ലക്ഷ്യമിട്ട് പുതിയൊരു പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുകയാണ്. സാധാരണ പുതിയ മോഡലുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇത്തവണ ഫോണ് അഡിക്ഷൻ കാരണം ബുദ്ധിമുട്ടുന്ന തങ്ങളുടെ തന്നെ ഉപഭോക്താക്കളെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഗൂഗിളിന്റെ പുതിയ ഫോൺ എന്ന് പറയുമ്പോൾ സ്മാർട്ട് ഫോണുകളെ പോലെ അത്യാധുനിക സൗകര്യങ്ങളുമായെത്തുന്ന ഒന്നാണെന്ന് കരുതരുത്. കടലാസിൽ പ്രിന്റ് രൂപകൽപന ചെയ്ത ഓപ്ഷനുകൾ സജ്ജീകരിച്ചിരിക്കുന്ന രീതിയിലാണ് പേപ്പർ ഫോണിന്റെ രൂപകല്പന ഗൂഗിളിന്റെ ഓപ്പൺ സോഴ്സ് പദ്ധതിയ്ക്ക് കീഴിലാണ് 'പേപ്പർ ഫോൺ' പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോണുകൾ കൊണ്ടുള്ള അഡിക്ഷൻ
 

സ്മാർട്ട് ഫോണുകൾ കൊണ്ടുള്ള അഡിക്ഷൻ

സ്മാർട്ട് ഫോണുകൾ കൊണ്ടുള്ള അഡിക്ഷൻ പുതിയ തലമുറയെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. അതൊരു സാമൂഹിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. വെറുതെയെങ്കിലും ഫോണിൽ എന്തെങ്കിലും തിരയുന്നത് ശീലമായവരുണ്ട്. ഈ ആസക്തി തിരിച്ചറിഞ്ഞ് അതിൽ നിന്നും രക്ഷനേടാൻ ആഗ്രഹിക്കുന്നവരുണ്ട്. അതുകൊണ്ടു തന്നെ പേപ്പർ ഫോൺ വിദ്യ ഒരു തമാശയായി കാണേണ്ടതില്ല കമ്പനിയുടെ "ഡിജിറ്റൽ ക്ഷേമ പരീക്ഷണങ്ങളുടെ" ഭാഗമായാണ് ഇതവതരിപ്പിച്ചിരിക്കുന്നത്. ഒറിഗാമി രീതിയിൽ തയ്യാറാക്കുന്ന പേപ്പർ ഫോണുകൾക്ക് ഉപഭോക്താക്കളുടെ ഇടയിൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ.

ഈ മാസം ആദ്യമാണ് പേപ്പർ ഫോൺ വിദ്യ അവതരിപ്പിക്കപ്പെട്ടത്

ഈ മാസം ആദ്യമാണ് പേപ്പർ ഫോൺ വിദ്യ അവതരിപ്പിക്കപ്പെട്ടത്

ലൊക്കേഷൻ ഫോൺ നമ്പറുകൾ, ഗെയിമുകൾ എന്നിവയും ഒരു ദിവസം ഫോൺ ഉപയോഗത്തിനിടയിൽ വേണ്ടതുമായ വിവരങ്ങൾ ഒരൊറ്റ കടലാസ്സിൽ പ്രിൻറ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. അവയെ എട്ടിൽ ഒന്നായി മടക്കിയാണ് പേപ്പർ ഫോണുകൾ നിർമ്മിക്കുന്നത്.

പേപ്പർ ഫോൺ ഒരു തമാശയല്ല

"അച്ചടിച്ച കടലാസിൽ വിവരങ്ങൾ നൽകിക്കൊണ്ട് ഒരു ദിവസം മുഴുവൻ ഫോൺ കൊണ്ടു പോകുന്നതിന് ആളുകൾക്ക് ഒരു ബദൽ പരിഹാരം നൽകലായി ഇതുമാറുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്." ഗൂഗിൾ ക്രിയേറ്റീവ് ലാബിലെ ടീമാണ് അമിതമായ ഫോൺ ഉപയോഗത്തിന് ഒരുമറുമരുന്നായ ഈ ആശയത്തിനു പിന്നിൽ. പേപ്പർ ഫോണിലേക്കുള്ള വഴി അവർ ആരംഭിച്ചത് "ഡിജിറ്റൽ ഡിറ്റോക്‌സിന്റെ ആശയത്തിൽ താൽപ്പര്യമുള്ള" കുറച്ചു പേരുമായാണ് സ്‌പെഷ്യൽ പ്രോജക്ടുകൾ എന്ന ഡിസൈൻ സ്റ്റുഡിയോയിലെ "ടെക്‌നോളജി ആൻഡ് മാജിക്" ഡയറക്ടർ അഡ്രിയാൻ വെസ്റ്റേവേയുടെ അഭിപ്രായത്തിൽ ഗൂഗിളുമായി ചേർന്നു നടത്തിയ ഈ സംരഭം ആദ്യം ആളുകളിൽ ചെറിയ ഭയമുണ്ടാക്കി "ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ച പലരും അവരുടെ ഫോൺ ഉപേക്ഷിക്കാൻ തീരെ താല്പര്യം കാട്ടിയില്ല.

ഒറിഗാമി രീതിയിൽ തയ്യാറാക്കുന്ന പേപ്പർ ഫോണുകൾ
 

ഒറിഗാമി രീതിയിൽ തയ്യാറാക്കുന്ന പേപ്പർ ഫോണുകൾ

സാങ്കേതിക ആസക്തി ഒരു പകർച്ചവ്യാധിപോലെ സമൂഹത്തിൽ പിടിമുറുക്കുന്നതും ഗൂഗിൾ തന്നെ കൂടുതൽ പ്രതിരോധത്തിൽ ആകുകയും ചെയ്ത കാലത്തിൽ നല്ലൊരു പ്രതിരോധമാണ് പേപ്പർ ഫോണുകൾ. സ്മാർട്ട്‌ഫോണിന് വളരെ മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു പേപ്പർ ഉൽപ്പന്നം ഗൂഗിൾ തന്നെ പുനർനിർമ്മിക്കുകയാണെന്ന് ഡിജിറ്റൽ ഡിറ്റാക്‌സ് വിദഗ്ധർ കരുതുന്നു. പേപ്പർ ഫോണുകൾ സാങ്കേതിക ഉപകരണങ്ങൾക്കായി ചെലവഴിക്കുന്ന സമയവും നമ്മുടെ‘ പുറത്തുള്ള 'ശാരീരികവും സാമൂഹികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥയെ തിരിച്ചു തരുന്നുവെന്നാണ് ഗവേഷകർ പറയുന്നത് ".

"ആളുകൾ‌ അവരുടെ ഫോണുകൾ‌ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്രധാനമായും സോഷ്യൽ മീഡിയ, ഗെയിമിംഗ്, ടെക്സ്റ്റിംഗ് എന്നിവയ്ക്കായാണ് ചെലവഴിക്കുന്ന സമയമാണ് വ്യായാമത്തിനും സമൂഹവുമായി ഇടപെടാനുള്ള അവസരവും ഇതുമൂലം നഷ്ടമാകുന്നു. ഇതിനൊക്കെ ഒരു പരിഹാര മാർഗ്ഗമാണ് പേപ്പർ ഫോണുകൾ എന്നാണ് ഗൂഗിളിന്റെ വിശദീകരണം.

Most Read Articles
Best Mobiles in India

English summary
But there’s a difference between feeling an anxious need to refresh your Instagram feed and using your phone for an activity that arguably makes your life easier: ordering groceries to cook a healthy meal, splitting payments with your roommate, or even doing that one thing phones were originally designed to do—call someone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X