Just In
Don't Miss
- News
മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങി; പെൺകുട്ടിയെ തട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!
- Movies
വേദാന്തം ഐപിഎസ്! മോഹൻലാലിന്റെ ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പുറത്ത്...
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
ആൻഡ്രോയിഡ് ഉപയോക്താക്കൾ എത്രയും വേഗം ഈ 47 ആപ്പുകൾ നീക്കം ചെയ്യ്തിലെങ്കിൽ പ്രശ്നം ഗുരുതരം
ഡിജിറ്റൽ കാര്യങ്ങൾ സുഗമമായി നടന്നുപോകുന്നതിന് വേണ്ടിയാണ് ആപ്പുകൾ വികസിപ്പിച്ചിരിക്കുന്നത്. അതേ ആപ്പുകൾ കാര്യങ്ങൾ കൂടുതൽ പ്രശ്നമാക്കിയാൽ എന്ത്ചെയ്യുവാൻ സാധിക്കും ? ഇപ്പോഴിതാ അനവധി ആപ്പുകൾ കൂടുതൽ അപകടകരമായ അവസ്ഥ സൃഷ്ട്ടിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്. അത്തരം അപകടകാരിയായ ആപ്പുകളെ ദിനംപ്രതി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്നുണ്ട്. ഇത്തരം മാൽവെയർ സപ്പോർട്ട് ചെയ്യുന്ന ആപ്പുകളെ നിയന്ത്രിക്കുന്നതിനായി മൂന്ന് മൊബൈൽ സെക്യൂരിറ്റി കമ്പനികളുമായാണ് ഗൂഗിൾ കൈകോർത്ത് പ്രവർത്തിക്കുന്നത്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം ആപ്പുകൾ ഡിവൈസിലേക്ക് എത്തുന്നത് തടയുകയാണ് ഈ മൂന്ന് മൊബൈൽ സെക്യൂരിറ്റികളുടെ പ്രധാന ലക്ഷ്യം.

ബോൾസ് എസ്കേപ്
റിസർച്ച് കമ്പനിയായ ട്രെൻഡ് മൈക്രോ ആഡ്വെയർ ബാധിച്ച ചില ക്യാമറ, ഗെയിം ആപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണിൽ ഐക്കൺ മറച്ചുവെച്ചു ഫുൾ സ്ക്രീൻ പരസ്യങ്ങൾ കൊണ്ടുവരുന്നുണ്ട്. പ്രശ്നക്കാരായ ഈ ആപ്ലിക്കേഷനുകളൊന്നും തന്നെ ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ നിലവിൽ ഇല്ല. പക്ഷേ മൂന്ന് മില്യണിലധികം ഡൗൺലോഡുകളാണ് ഇപ്പോൾ ഇതിനുള്ളത്. ഏകദേശം 45 രാജ്യങ്ങളിൽ നിന്നായി 3.4 ദശലക്ഷം ഉപയോക്താക്കളാണ് ഗൂഗിൾ പ്ലേസ്റ്റോറിലുള്ളത്. അതുകൊണ്ട് തന്നെ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളവർ അവരുടെ സ്മാർട്ഫോണിൽ നിന്നുകൂടി അവയെല്ലാം നീക്കം ചെയ്യേണ്ടത് അത്യവശ്യമാണ്.

ഡയനാമിക് ബാക്ഗ്രൗണ്ട്
വ്യക്തിഗത വിവരങ്ങള്‍ പരസ്യ കമ്പനികൾക്ക് നൽകുകയും ചെയ്യും. ബാറ്ററി ആയുസിനും ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ ഭീഷണിയാണ്. അധികമായി ആഡ് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനാലാണ് ഫോണിന്റെ വേഗത കുറയുന്നതിന് പ്രധാന കാരണം. ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന്റെ പെർഫോമൻസ് കൂടുന്നതായി കാണാം, മാത്രവുമല്ല ബാറ്ററിയും കൂടുതൽ മണിക്കൂറുകൾ നിലനിൽക്കും. സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ക്യാമറ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തിരുന്നു. ആഡ്വെയര് കണ്ടെത്തിയതിനെത്തുടർന്ന് ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്കാനര്‍ എന്ന ആപ്പും പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിൾ നീക്കം ചെയ്തിരുന്നു. പ്ലേ സ്റ്റോറിൽ ഏകദേശം പത്ത് ലക്ഷം പേർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായിരുന്നു കാം സ്കാനർ. ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോയുടെ നിരീക്ഷണത്തിൽ അപകടകാരികളായ 172 ആപ്ലിക്കേഷനുകളെ പ്ലേസ്റ്റോറില്‍ കണ്ടെത്തിയതും ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.

ഫണ്ണി ഫെയിക്ക്
അപകടകരമായി കണ്ടെത്തിയ 47 ആപ്പുകൾ ഇവയാണ്:
- ട്രിപ്പി ഇഫക്ട്സ്: ഫോട്ടോ & ക്യാമറ ഫിൽറ്റെർസ്
- സ്മോക്ക് എഫക്ട്
- ട്രൂ ലവ് കാൽക്കുലേറ്റർ
- ടാറ്റൂ മേക്കർ
- സ്മോക്ക് ഇഫക്ട്
- സ്മോക്ക് ഇഫക്ട് ആർട്
- സ്ലൈസ് മാസ്റ്റർ
- സ്കൾ ഫേസ്: ഫോട്ടോ & ക്യാമറ ഇഫക്ട്സ്
- ഷൂട്ട് ഇറ്റ്
- റണ്ണിങ് ദിനോസർ
- റൂളിംഗ് ദി ഡിഫറൻസ്
- റിവേഴ്സ് വീഡിയോ എഡിറ്റിംഗ്
- പിക്സൽ ഇഫക്ട്: ഫോട്ടോ എഡിറ്റർ & ഓവർലെ ആർട്
- ഫോട്ടോ സ്മോക്ക് ഇഫക്ട്
- ഫോട്ടോ ഓവർലെസ്
- ഫോട്ടോ ബ്ലെൻഡർ
- നിയോൺ ലൈറ്റ് ഫോട്ടോ എഡിറ്റർ- മാജിക് ഇഫക്ട്
- മ്യൂസിക്കൽ റോളിംഗ് റോഡ്
- മ്യൂസിക്കൽ ബോൾസ്
- മ്യൂസിക് വീഡിയോ മേക്കർ
- മോട്ടോർസൈക്കിൾ ബൈക്ക് റേസ്
- മാസ്റ്റർ സ്ക്രീൻ റെക്കോഡർ
- മാജിക് വീഡിയോ എഡിറ്റിംഗ്
- മാജിക് സൂപ്പർ പവർ: മൂവീസ് സ്പെഷ്യൽ ഇഫക്ട്സ്
- മാജിക് പെൻസിൽ സ്കെച്ച് ഇഫക്ട്
- മാഗസിൻ ഫോട്ടോ എഡിറ്റർ
- മാഗസിൻ കവർ മേക്കർ
- മാഗസിൻ കവർ സ്റ്റുഡിയോ
- ലവ് ടെസ്റ്റ് 2019
- ലവ് പെയർ
- ഹൌസ് പെയിന്റിങ്
- ഹൌസ് ഡ്രോവിങ് കളർ പെയിന്റ്
- ഘോസ്റ്റ് പ്രാങ്ക്
- ഗാലക്സി ഓവർലെ ബ്ലെൻഡർ
- ഫണ്ണി ഫെയിക്ക്
- ഫ്ലോ പോയ്ന്റ്സ്
- ഡയനാമിക് ബാക്ഗ്രൗണ്ട്
- കട്ട് പെർഫെക്റ്റ്ലി
- കളർ സ്പ്ലാഷ് ഫോട്ടോ ഇഫക്ട്
- ക്ലോൺ മാസ്ക്
- ക്യാറ്റ് റിയൽ ഹെയർകട്ട്സ്
- ബുള്ളറ്റ് മാസ്റ്റർ
- ബൈബിൾ ഇഫക്ട്
- ബ്ലർ ഇമേജ് ഫോട്ടോ
- ബ്യുട്ടിഫുൾ ഹൌസ് പെയിന്റ്
- ബോൾസ് ഔട്ട് പസിൽ
- ബോൾസ് എസ്കേപ്
- ടാറ്റൂ എഡിറ്റർ: ഫോട്ടോ & ക്യാമറ എഫക്ട്

ഫോട്ടോ ബ്ലെൻഡർ
അനവധി ആപ്പുകൾ സ്ഥിതി ചെയ്യുന്ന ഗൂഗിൾ പ്ലെയ്സ്റ്റോർ എല്ലാ ഉപയോക്താക്കൾക്കും ഒരു അനുഗ്രഹമാണ്. അതുകൊണ്ടു തന്നെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണവും ദിനം പ്രതി കൂടിവരുന്ന കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. എന്തായാലും, മുകളിൽ പറഞ്ഞിരിക്കുന്ന ആപ്പുകളിൽ ഏതെങ്കിലും നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം നിങ്ങളുടെ സ്മാർട്ഫോണിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിങ്ങളുടെ സ്മാർട്ഫോണിൻറെ നിലനില്പിനെ തന്നെ ബാധിക്കും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090