ഗൂഗിള്‍ ഫോട്ടോസിലെ ചിത്രങ്ങളും വീഡിയോകളും ജൂലൈ മുതല്‍ ഗൂഗിള്‍ ഡ്രൈവില്‍ കാണില്ല

By Gizbot Bureau
|

ഗൂഗിള്‍ ഡ്രൈവിലൂടെ ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുന്നവാരാണ് നിങ്ങളെങ്കില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജൂലൈ മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അതേ അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഉപോഗിക്കുന്ന ഗൂഗിള്‍ ഡ്രൈവില്‍ കാണാനാകില്ല. രണ്ടിടത്തും ഒരേ കണ്ടന്റ് വന്നു നിറയാതിരിക്കാനാണ് പുതിയ പരിഷ്‌കാരം.

ഗൂഗിള്‍ ഫോട്ടോസിലെ ചിത്രങ്ങളും വീഡിയോകളും ജൂലൈ മുതല്‍ ഗൂഗിള്‍ ഡ്രൈവില്

 

ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്യുന്ന അതേ ഫോട്ടോകള്‍ ഗൂഗിള്‍ ഡ്രൈവിലും കണ്ടുവരുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി. പിന്നിടാണ് അറിഞ്ഞത് രണ്ടിടത്തും ഒരേ കണ്ടന്റ് വന്നു നിറയുന്നകാര്യം. ഇത് ക്ലൗഡ് സ്‌റ്റേറേജിനെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഉപയോക്താക്കള്‍ അഭിപ്രായം പറഞ്ഞിരുന്നു.

'ഗൂഗള്‍ ഡ്രൈവും ഗൂഗിള്‍ ഫോട്ടോസും ഒരേ കണ്ടന്റ് അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തലാക്കുകയാണ്. ജൂലൈ മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളും വീഡിയോകളും ഗൂഗിള്‍ ഡ്രൈവിലേക്ക് വീണ്ടും സൂക്ഷിക്കാനാകില്ല. അതുപോലെ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തവ വീണ്ടും ഗൂഗിള്‍ ഫോട്ടോസിലും സൂക്ഷിക്കാന്‍ കഴിയില്ല' - ഗൂഗിള്‍ ഡ്രൈവ്/ഗൂഗിള്‍ ഫോട്ടോസ് പ്രോഡക്ട് മാനേജര്‍മാര്‍ പറയുന്നു.

അതായത് രണ്ട് പ്ലാറ്റ്‌ഫോമുകളെയും രണ്ടായിത്തന്നെ കാണാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടിലുമുള്ള കണ്ടന്റില്‍ ഒരെണ്ണം ഡിലീറ്റ് ചെയ്യാനാകും. മറ്റേത് സുരക്ഷിതമായി സൂക്ഷിക്കപ്പെടുകയും ചെയ്യും. അതായത് ഗൂഗിള്‍ ഡ്രൈവിലും ഗൂഗിള്‍ ഫോട്ടോസിലും ഒരേ കണ്ടന്റ് ഇപ്പോള്‍ നിലവിലുണ്ടെങഅകില്‍. ഇവയിലേതെങ്കിലും ഒരെണ്ണം ഡിലീറ്റ് ചെയ്യാം. മറ്റേത് സുരക്ഷിതമായി അവിടെത്തന്നെയുണ്ടാകും.

'അപ്ലോഡ് ഫ്രം ഡ്രൈവ്' എന്ന പുത്തന്‍ ഫീച്ചര്‍ കൂടി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതായത് നിലവില്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഡാറ്റ ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റണമെങ്കില്‍ 'അപ്ലോഡ് ഫ്രം ഡ്രൈവ്' എന്ന പുത്തന്‍ ഫീച്ചര്‍ ഉപയോഗിക്കാം. എന്നാല്‍ ഒരുകര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡാറ്റ ഒരിടത്തു മാത്രമേ സൂക്ഷിക്കപ്പെടുകയുള്ളൂ.

അപ്പോള്‍ നിലവില്‍ രണ്ടിടത്തും സൂക്ഷിക്കപ്പെട്ടിട്ടുള്ള ഡാറ്റയ്ക്ക് എന്തു സംഭവിക്കുമെന്നായിരിക്കും ഏവരും ചിന്തിക്കുക. എന്നാല്‍ അവ ഗൂഗിള്‍ ഫോട്ടോസില്‍ സുരക്ഷിതമായിട്ടുണ്ടാകും. ഡ്രൈവില്‍ ഗൂഗിള്‍ ഫോട്ടോസ് ഫോള്‍ഡറുണ്ടെങ്കില്‍ അത് അവിടെയും സൂക്ഷിക്കപ്പെടും. നിലവിലുള്ള ഫോട്ടോകളും വീഡിയോകളും നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട...

Most Read Articles
Best Mobiles in India

Read more about:
English summary
Google Photos and Google Drive Sync Ends From July

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X